വത്തിക്കാന്‍ സിറ്റി: ഉക്രൈനിലെ ബുച്ചയിലുണ്ടായ കൂട്ടക്കൊലയില്‍ ഫ്രാന്‍സിസ് മാര്‍പാപ്പ ദുഃഖവും ആശങ്കയും രേഖപ്പെടുത്തി. ഇറ്റലിയിലുള്ള ഉക്രൈന്‍ അഭയാര്‍ഥികള്‍ക്കൊപ്പം, വത്തിക്കാനിലെ പ്രതിവാര പ്രാര്‍ഥനാസംഗമത്തിലാണ് മാര്‍പാപ്പ സമാധാനത്തിന് ആഹ്വാനം ചെയ്തത്. ഉക്രൈനില്‍ നിന്ന് കൊണ്ടുവന്ന പതാകയിലും പോപ്പ് ചുംബിച്ചു.
ബുച്ചയില്‍ നിന്നു കൊണ്ടുവന്ന പതാക എല്ലാവരെയും കാണിച്ചുകൊണ്ടാണ് മാര്‍പാപ്പ പ്രസംഗിച്ചത്. ‘ഈ യുദ്ധം അവസാനിപ്പിക്കൂ. ആയുധങ്ങളുടെ ശബ്ദങ്ങള്‍ ഇല്ലാതാകട്ടെ. നാശം വരുത്തുന്നതും മരണങ്ങളും അവസാനിപ്പിക്കുക’ . സാധാരണക്കാരായ സ്ത്രീകള്‍ക്കും കുട്ടികള്‍ക്കും എതിരെ നടക്കുന്ന ആക്രമണങ്ങളെ അപലപിക്കുന്നുവെന്നും ഫ്രാന്‍സിസ് മാര്‍പാപ്പ പറഞ്ഞു.
വത്തിക്കാനില്‍ നടന്ന പ്രാര്‍ഥനിയില്‍ ഉക്രൈന്‍ ജനതയ്‌ക്ക് ഫ്രാന്‍സിസ് മാര്‍പാപ്പ പരസ്യപിന്തുണ അറിയിച്ചു. ഉക്രൈനില്‍ നിന്ന് കുട്ടികളും വത്തിക്കാനില്‍ എത്തിയിട്ടുണ്ട്. എല്ലാ ഉക്രൈന്‍ ജനതക്ക് വേണ്ടി പ്രാര്‍ഥിക്കണമെന്നും ഈ കുട്ടികള്‍ സുരക്ഷിത സ്ഥലത്തെത്താന്‍ പലായനം ചെയ്യേണ്ടിവന്നുവെന്നും ഇത് യുദ്ധത്തിന്റെ ഫലമാണെന്നും മാര്‍പാപ്പ പറഞ്ഞു.
ബുച്ചയില്‍ നടന്നത് വംശഹത്യയില്‍ കുറഞ്ഞൊന്നുമല്ലെന്ന് ബ്രിട്ടിഷ് പ്രധാനമന്ത്രി ബോറിസ് ജോണ്‍സന്‍ പറഞ്ഞു. ഇതിനിടെ, റഷ്യന്‍ അനുകൂല ഉക്രൈന്‍ മേഖലയായ ലുഹാന്‍സ്‌കില്‍ നിന്ന് ജനങ്ങള്‍ കഴിവതും വേഗത്തില്‍ ഒഴിഞ്ഞുപോകണമെന്ന് അധികൃതര്‍ ആവശ്യപ്പെട്ടു. ഇതുവരെ 42 ലക്ഷം പേര്‍ ഉക്രൈന്‍വിട്ട് മറ്റു രാജ്യങ്ങളില്‍ അഭയം തേടിയതായി യുഎന്‍ അഭയാര്‍ഥി ഏജന്‍സി പറഞ്ഞു. അതേ സമയം ഉക്രൈന്‍ സന്ദര്‍ശിക്കുന്ന കാര്യം പരിഗണനയിലാണെന്ന് കഴിഞ്ഞ ദിവസം ഫ്രാന്‍സിസ് മാര്‍പാപ്പ പ്രതികരിച്ചിരുന്നു. യൂറോപ്യന്‍ രാജ്യമായ മാള്‍ട്ടയിലേക്കുള്ള സന്ദര്‍ശനത്തിനിടെയായിരുന്നു പ്രതികരണം. എന്നാല്‍ യാത്രയെ സംബന്ധിച്ച കൂടുതല്‍ വിവരങ്ങള്‍ പുറത്തിവിട്ടിട്ടില്ല.
പ്രതികരിക്കാൻ ഇവിടെ എഴുതുക: