കൊച്ചി: നടിയെ ആക്രമിച്ച കേസില്‍ മാധ്യമങ്ങള്‍ക്ക് വാര്‍ത്ത ചോര്‍ത്തി നല്‍കിയെന്ന് ആരോപണം നേരിടുന്ന അന്വേഷണ ഉദ്യോഗസ്ഥനെ വിളിച്ചുവരുത്തി വിചാരണ കോടതി. ഈ മാസം 12ന് ബൈജു പൗലോസ് കോടതിയില്‍ നേരിട്ട് ഹാജരാകണം. നടിയെ പീഡിപ്പിച്ച ദൃശ്യങ്ങള്‍ കോടതിയില്‍ നിന്ന് ചോര്‍ന്നെന്നുള്ള വാര്‍ത്തയ്‌ക്ക് പിന്നിലും, കോടതി ജീവനക്കാരെ ചോദ്യം ചെയ്യണമെന്ന് ആവശ്യപ്പെട്ടുകൊണ്ടുള്ള അപേക്ഷ മാധ്യമങ്ങള്‍ക്ക് നല്‍കിയതും ബൈജു പൗലോസാണെന്ന് ആരോപണം ഉയര്‍ന്നിരുന്നു.
തുടരന്വേഷണം സംബന്ധിച്ച വിവരങ്ങള്‍ രഹസ്യമായി സൂക്ഷിക്കണമെന്ന് കോടതി നിര്‍ദ്ദേശിച്ചിരുന്നു. ഇത് ലംഘിക്കപ്പെട്ടതോടെയും വിചാരണ കോടതിയെ സംശയത്തിന്റെ മുനയില്‍ നിര്‍ത്തിയതിനുമാണ് ഉദ്യോഗസ്ഥനെ വിളിച്ച് വരുത്തിയത്. ദിലീപിന്റെ ഫോണില്‍ നിന്ന് കോടതിയിലെ ചില വിവരങ്ങള്‍ ലഭിച്ചു. ഈ വിവരങ്ങള്‍ എങ്ങനെയാണ് ചോര്‍ന്നത് എന്നറിയാന്‍ ജീവനക്കാരെ ചോദ്യംചെയ്യണം എന്ന് അദ്ദേഹം ആവശ്യപ്പെട്ടിരുന്നു. ഇത് സംബന്ധിച്ച് ബൈജു പൗലോസിന്റെ ഒപ്പോടുകൂടിയുള്ള കത്ത് റിപ്പോര്‍ട്ടര്‍ അടക്കമുള്ള മാധ്യമങ്ങളില്‍ വന്നിരുന്നു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: