തേഞ്ഞിപ്പലം: ഫെഡറേഷന്‍ കപ്പ് അത്ലറ്റിക്സ് ചാമ്പ്യന്‍ഷിപ്പില്‍ കാറ്റിനെ പഴിച്ച് ദേശീ താരങ്ങള്‍. മറ്റ് സ്ഥലങ്ങളില്‍ നിന്ന് വ്യത്യസ്തമായി പതിവിലും കവിഞ്ഞ കാറ്റും അന്തരീക്ഷത്തിലെ ഈര്‍പ്പത്തിന്റെ അളവിലെ വര്‍ധനവും സര്‍വകലാശാല സ്റ്റേഡിയത്തില്‍ താരങ്ങള്‍ക്ക് ദുരിതമാകുന്നുവെന്നാണ് പറയുന്നത്. സാധാരണ ഒരു സെക്കന്‍ഡില്‍ രണ്ട് മീറ്ററാണ് ഒരു പ്രകടനത്തിനിടെ അനുവദനീയമായ കാറ്റിന്റെ വേഗത. തികച്ചും പ്രവചനാതീതമായാണ് തേഞ്ഞിപ്പലം ട്രാക്കില്‍ കാറ്റിന്റെ അവസ്ഥ. കഴിഞ്ഞ ദിവസം പുരുഷന്മാരുടെ ലോങ്ജമ്പില്‍ 8.37 മീറ്റര്‍ ചാടിയ തമിഴ്നാടിന്റെ ജസ്വിന്‍ ആള്‍ഡ്രിന് ദേശീയ റെക്കോഡ് നഷ്ടമായിരുന്നു.
സെക്കന്‍ഡില്‍ നാല് മീറ്റര്‍ എന്ന അസാധാരണ അളവായിരുന്നു ജസ്വിന്റെ ചാട്ടത്തില്‍ രേഖപ്പെടുത്തിയത്. അതേ സമയം എം. ശ്രീശങ്കര്‍ ചാടിയപ്പോള്‍ കാറ്റിന്റെ വേഗം സെക്കന്‍ഡില്‍ 1.5 മീറ്റര്‍ മാത്രമായിരുന്നു. രാവിലെ 6.30ന് പോലും കടുത്ത ഹ്യുമിഡിറ്റിയാണെന്ന് 10000 മീറ്ററില്‍ സ്വര്‍ണം നേടിയശേഷം ആദ്യ ദിവസം തന്നെ സഞ്ജീവനി യാദവ് പറഞ്ഞിരുന്നു. ത്രോ ഏരിയയെക്കുറിച്ചുള്ള പരാതിയായിരുന്നു ഡിസ്‌കസ് ത്രോയില്‍ സ്വര്‍ണം നേടിയ ക്രിപാല്‍ സിങ്ങിന്. അതേ സമയം, സംസ്ഥാനത്ത് തിരുവനന്തപുരം മുതല്‍ കണ്ണുര്‍ വരെയുള്ള മറ്റ് സിന്തറ്റിക് ട്രാക്കുകളില്‍ ആവശ്യത്തിന് സൗകര്യങ്ങളില്ലാത്തതിനാലാണ് കാലിക്കറ്റിന് നറുക്ക് വീണത്. എറണാകുളം മഹാരാജാസ് ഗ്രൗണ്ടിലെ ട്രാക്കുള്‍പ്പെടെ ഏറെ മോശം അവസ്ഥയിലായതും കാലിക്കറ്റ് സര്‍വകശാലാ സ്റ്റേഡിയത്തിന് തുണയാവുകയായിരുന്നു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: