ജയ്പൂര്‍: രാജസ്ഥാനിലെ കരോലിയില്‍ വര്‍ഗ്ഗീയ കലാപം നടക്കുമ്പോള്‍ അക്രമികളുടെ ഇടയില്‍ നിന്നും ഒരു പിഞ്ചുകുഞ്ഞിനെ മാറോട് ചേര്‍ത്ത് പിടിച്ച് രക്ഷിച്ചോടുന്ന പൊലീസുകാരന് കയ്യടിക്കാന്‍ സമൂഹമാധ്യമങ്ങളില്‍ അധികം പേരില്ല. അതേ സമയം മാംഗ്ലൂരില്‍ ഹിജാബ് വിവാദത്തില്‍ മുദ്രാവാക്യം മുഴക്കി പ്രതിഷേധിച്ച മസ്കാന് ഖാന് ദിവസങ്ങളോളമായിരുന്നു സമൂഹമാധ്യമങ്ങളില്‍ പ്രകീര്‍ത്തനങ്ങള്‍ വന്നത്. ഇന്ത്യയില്‍ മാത്രമല്ല, ഇന്ത്യയ്ക്ക് പുറത്തും.
കരോലിയില്‍ ഹിന്ദു പുതുവത്സരമാഘോഷ പ്രകടനത്തിന് നേരെയാണ് കല്ലേറുണ്ടായത്. തുടര്‍ന്ന് കടകളും ബൈക്കുകളും കത്തിക്കലും ആക്രമണങ്ങളും നടന്നു. എല്ലാം ആസൂത്രിതമായിരുന്നുവെന്നാണ് ഇപ്പോള്‍ പുറത്തുവരുന്ന റിപ്പോര്‍ട്ടുകള്‍. ഈ ആക്രമണങ്ങള്‍ക്കിടയിലാണ് പൊലീസുകാരനായ നെത്രേഷ് ശര്‍മ്മയുടെ ധീരമായ രക്ഷപ്പെടുത്തല്‍. ഒരു കുട്ടിയെ മാത്രമല്ല, രണ്ട് സ്ത്രീകളെയും അദ്ദേഹം രക്ഷിച്ചു.
നെത്രേഷ് ശര്‍മ്മ ഒരു പിഞ്ചുകുഞ്ഞിനെ അക്രമികളില്‍ നിന്നും രക്ഷിച്ചെടുത്ത് ജീവനും കൊണ്ട് പായുന്ന ചിത്രം ഷാംലി എസ്എസ്പി സുകിര്തി മാധവ് മിശ്രയാണ് സമൂഹമാധ്യമങ്ങളില്‍ പോസ്റ്റ് ചെയ്തത്. ഹിന്ദു റാലി മുസ്ലിം ആധിപത്യമുള്ള പ്രദേശത്തുകൂടെ കടന്നുപോകുമ്പോഴാണ് കല്ലേറുണ്ടായത്. പിന്നീട് അന്തരീക്ഷം മാറുകയായിരുന്നു. പൊലീസുകാര്‍ ഉള്‍പ്പെടെ 43 പേര്‍ക്കാണ് പരിക്കേറ്റത്. വീടുകളും ബൈക്കുകളും കത്തിച്ച് ഇസ്ലാം സംഘങ്ങള്‍ സംഹാരതാണ്ഡവം ആടുമ്പോഴാണ് അതിനിടയിലൂടെ നെത്രേഷ് ശര്‍മ്മ പിഞ്ചുകുഞ്ഞിനെ രക്ഷിച്ചോടിയത്.
പിറ്റേന്ന് രാജസ്ഥാന് മുഖ്യമന്ത്രി അശോക് ഗെലോട്ട് നെത്രേഷ് ശര്‍മ്മയെ വിളിച്ച് അയാളുടെ ധീരതയെ അഭിനന്ദിച്ചു. രാജസ്ഥാന് പൊലീസ് നെത്രോഷ് ശര്‍മ്മയെ ഹെഡ് കോണ്‍സ്റ്റബിളായി സ്ഥാനക്കയറ്റം നല്‍കാനും തീരുമാനിച്ചിട്ടുണ്ട്. എങ്കിലും സമൂഹമാധ്യമങ്ങളില്‍ വേണ്ടത്ര പ്രധാന്യം നെത്രേഷ് ശര്‍മ്മയ്ക്ക് കിട്ടിയില്ല. ഇയാളുടെ അഭിമുഖമോ, ഗ്രാഫിക്സോ, ഇയാളെക്കുറിച്ചുള്ള എഡിറ്റോറിയലോ വന്നില്ല. ആരും ഇയാളെ ‘പ്രതിരോധത്തിന്റെ പ്രതീക’മാക്കിയില്ല. ഇതെല്ലാം ഒരൊറ്റ മുദ്രാവാക്യം വിളിയില്‍ മസ്കാന് ഖാന് ഇതെല്ലാം ലഭിച്ചിരുന്നു.
ഹീറോയെ തെരഞ്ഞെടുക്കാനുള്ള അധികാരവും അവകാശവും ജനങ്ങള്‍ക്കാണ്. കരോലിയിലെ ആളിക്കത്തുന്ന ഗലികളിലൂടെ അലങ്കാരങ്ങളേതുമില്ലാത്ത സാധാരണക്കാരനായാണഅ നെത്രേഷ് ശര്‍മ്മ ഓടിയത്. ലിബറലുകളോ, കമ്മ്യൂണിസ്റ്റുകളോ ഒന്നും നെത്രേഷ് ശര്‍മ്മയെ വാഴ്ത്തിപ്പാടാന് തയ്യാറല്ല. കാരണം അവരുടെ ഗൂഢ അജണ്ടകള്‍ക്ക് ചേര്‍ന്ന ഒരാളല്ലല്ലോ നെത്രേഷ് ശര്‍മ്മ.
പ്രതികരിക്കാൻ ഇവിടെ എഴുതുക: