കൊച്ചി: ജനങ്ങളുടെ പ്രതിഷേധത്തെ തുടര്‍ന്ന് സില്‍വര്‍ ലൈന്‍ പദ്ധതിയുടെ സര്‍വേ നടപടികള്‍ സുഗമമാകുന്നില്ലെന്ന് സമ്മതിച്ച് എറണാകുളം ജില്ലാ ഭരണകൂടം. ഇന്നലെ നടത്തിയ വാര്‍ത്താസമ്മേളനത്തിലാണ് കലക്ടര്‍ തന്റെ നിസ്സഹായാവസ്ഥ വെളിപ്പെടുത്തിയത്.
ജില്ലയില്‍ പാറക്കടവില്‍ നിന്നാണ് സര്‍വേ ആരംഭിച്ചത്. ജില്ലയില്‍ സില്‍വര്‍ ലൈന്‍ കടന്നുപോകുന്ന 17 വില്ലേജില്‍ ഒന്‍പതു വില്ലേജിലെ സര്‍വേ പൂര്‍ത്തിയായി. എന്നാല്‍ ജനങ്ങളുടെ പ്രതിഷേധത്തെ തുടര്‍ന്ന് മുന്നോട്ട് പോകാനാകുന്നില്ലെന്ന് ജില്ലാ കലക്ടര്‍ ജാഫര്‍ മാലിക് പറഞ്ഞു. സര്‍വേ നടപടികള്‍ ജില്ലയില്‍ 54 ശതമാനത്തോളമാണ് പൂര്‍ത്തിയായിരിക്കുന്നത്.
കാക്കനാട് ഇന്‍ഫോപാര്‍ക്കിലാണ് ജില്ലയിലെ പ്രധാന സില്‍വര്‍ ലൈന്‍ സ്റ്റേഷന്. നെടുമ്പാശേരി സിയാലിലും കിഴക്കമ്പലം പള്ളിക്കര ഭാഗത്തായി മറ്റൊരു സ്റ്റേഷനും പറയുന്നുണ്ടെന്നും എന്നാല്‍ അന്തിമമായി ഇതേക്കുറിച്ച് വിവരം ലഭിച്ചിട്ടില്ലെന്നും അദ്ദേഹം പറഞ്ഞു.
ചോറ്റാനിക്കര, മാമല, പിറവം, തിരുവാണിയൂര്‍, കീഴ്മാട്, നെടുമ്പാശേരി, പുളിയനം എന്നിവിടങ്ങളിലാണ് സര്‍വേ നടന്നത്. ജനങ്ങളുടെ പ്രതിഷേധത്തെ തുടര്‍ന്ന് സര്‍വേ പാതിവഴിയില്‍ നിര്‍ത്തിവച്ചിരിക്കുകയാണ
പ്രതികരിക്കാൻ ഇവിടെ എഴുതുക: