ടെഹ്‌റാന്‍ : മുസ്ലിം രാഷ്‌ട്രങ്ങളോട് അമേരിക്കയ്‌ക്ക് യാതൊരു അനുകമ്പയുമില്ല. യുഎസിനും ഇസ്രേയലിനും പിന്തുണ നല്‍കുന്നവര്‍ക്ക് മുസ്ലിം രോഷം നേരിടേണ്ടി വരുമെന്നും ഇറാന്‍ പ്രസിഡന്റ് ഇബ്രാഹിം റെയ്സി. ഇറാഖ് സഹമന്ത്രി ബര്‍ഹാം സാലിഹുമായി ഫോണ്‍ സംഭാഷണം നടത്തുന്നതിനിടയിലാണ് റെയ്സി ഇക്കാര്യം പറഞ്ഞത്.
അമേരിക്കയുടെയും സയണിസ്റ്റ് ഭരണകൂടത്തിന്റെയും ആധിപത്യ ലക്ഷ്യങ്ങള്‍ക്ക് നേരെ കണ്ണടയ്‌ക്കുന്ന രാജ്യങ്ങള്‍ക്ക് നേരെ മുസ്ലിം രോഷം ആളിക്കത്തും. ഇറാഖിന്റെ ഐക്യം, സ്വാതന്ത്ര്യം, സുരക്ഷ, എന്നിവ സംരക്ഷിക്കാന്‍ ഇറാന്‍ സഹായിക്കും. വെല്ലുവിളികളെ അതിജീവിക്കുന്നതിന് ഇറാനുമായി ഉഭയകക്ഷി സഹകരണം വര്‍ധിപ്പിക്കണമെന്നും ഇറാഖ് പ്രസിഡന്റ് അറിയിച്ചു.
ഇറാഖിലെ എന്തെങ്കിലും അരക്ഷിതാവസ്ഥയുണ്ടായാല്‍ അത് മുഴുവന്‍ മേഖലയ്‌ക്കും ഹാനികരമാകും. ഇറാനും ഇറാഖും തമ്മിലുള്ള ബന്ധത്തിന്റെ വ്യാപ്തി കേവലം രണ്ട് അയല്‍രാജ്യങ്ങള്‍ക്കപ്പുറമാണെന്നും റെയ്‌സി പറഞ്ഞു. രാജ്യങ്ങള്‍ക്കിടയിലെ പ്രതിസന്ധികള്‍ ബാഹ്യ ഇടപെടലില്ലാതെ രാജ്യങ്ങള്‍ക്ക് മാത്രമായി പരിഹരിക്കാനാകുമെന്ന് സാലിഹും അഭിപ്രായപ്പട്ടു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: