ശാസ്താംകോട്ട (കൊല്ലം): പ്രധാനമന്ത്രിയുടെ പരീക്ഷാപേ ചര്‍ച്ചയുടെ അറിയിപ്പുകള് കൃത്യമായി സ്കൂളുകളിലേക്ക് കൈമാറാതിരുന്ന സമഗ്ര ശിക്ഷ കേരളയുടെ (എസ്എസ്കെ) രാഷ്ട്രീയക്കളി വിവാദത്തില്‍. ചര്‍ച്ചയില്‍ പങ്കെടുക്കാന്‍ കുട്ടികള്‍ക്കും സ്കൂള്‍ അധികൃതര്‍ക്കും ഓണ്‍ലൈനായി രജിസ്റ്റര്‍ ചെയ്യാന്‍ മാര്‍ച്ച് ആദ്യവാരം മുതല്‍ സമയം ഉണ്ടായിരുന്നു. കേന്ദ്രീയ വിദ്യാലയങ്ങള്‍ അടക്കമുള്ള സ്ഥാപനങ്ങള്‍ ഇതു പ്രയോജനപ്പെടുത്തി. എന്നാല്‍, രാഷ്ട്രീയ തിമിരം ബാധിച്ച സംസ്ഥാന വിദ്യാഭ്യാസ വകുപ്പ് ഈ പരിപാടി തന്ത്രപൂര്‍വ്വം മറച്ചുവച്ചു.
പരിപാടിയുടെ വിശദാംശങ്ങള്‍ പ്രധാനമന്ത്രിയുടെ ഓഫീസില്‍ നിന്ന് മാര്‍ച്ച് 28ന് എസ്എസ്കെ വഴി ജില്ലാ പ്രോജക്റ്റ് ഓഫീസുകളിലും ബ്ലോക്ക് പ്രോജക്റ്റ് ഓഫീസുകളിലും എത്തിയിട്ടും സ്കൂളുകളിലേക്ക് സമയബന്ധിതമായി നല്‍കിയില്ല. അതിനാല്‍ കുട്ടികള്‍ക്കും രക്ഷിതാക്കള്‍ക്കും അവസരം ലഭിച്ചില്ല.
പരീക്ഷയ്ക്കു മുന്‍പ് കുട്ടികളിലുണ്ടാകുന്ന മാനസിക പിരിമുറുക്കം കുറയ്ക്കാന്‍ ഈ പരിപാടി സഹായകരമായതായി കേന്ദ്രീയ വിദ്യാലയങ്ങളിലെ അധ്യാപകര്‍ സാക്ഷ്യപ്പെടുത്തുന്നു. സംസ്ഥാന വിദ്യാഭ്യാസ വകുപ്പിന്റെ കീഴിലുള്ള സമഗ്ര ശിക്ഷ കേരളത്തെ രാഷട്രീയ മുതലെടുപ്പിനുള്ള ഉപകരണമാക്കുന്നതിനെതിരെ നേരത്തെയും പരാതി ഉയര്‍ന്നിരുന്നു. സംസ്ഥാന സര്‍ക്കാരിന്റെ രാഷ്ട്രീയക്കളി വിദ്യാഭ്യാസ രംഗത്തെ പുറകോട്ട് അടിക്കുമെന്ന് ദേശീയ അധ്യാപക പരിഷത്ത് ആരോപിച്ചു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: