ന്യൂദല്‍ഹി: മുസ്ലീം സ്ത്രീകളെ ഹിജാബിന്റെ പേരില്‍ അപമാനിച്ചാല്‍ ഹിന്ദുക്കളെ കൊന്നുകളയുമെന്ന് ഭീഷണിയുമായി ഐ എസ് ഭീകരര്‍. കര്‍ണാടകയിലെ ഹിജാബ് വിവാദത്തിനു പിന്നാലെയാണ് ഐ എസ് മാഗസിന്‍ വോയ്സ് ഓഫ് ഹിന്ദിന്റെ പ്രതികരണം.
മുസ്ലീം സ്ത്രീകള്‍ ഹിജാബ് ധരിച്ച് വിദ്യാഭ്യാസ സ്ഥാപനങ്ങളില്‍ പോകുന്നത് വിശ്വാസ്യതയുടെ പ്രശ്നമാണ്. അതില്‍ വിട്ടു വീഴ്‌ച്ച അനുവദിക്കില്ല. ബുര്‍ഖ അഴിച്ചാല്‍ ചാട്ടവാറടിയാണ് ശിക്ഷയെന്നും ഐ എസ് പറയുന്നു.
ഹിജാബ് വിഷയത്തില്‍ തങ്ങളുടെ സഹോദരിമാരെ അപമാനിക്കുന്ന എല്ലാ ഹിന്ദുക്കളെയും കൊല്ലും. കര്‍ണാടകയിലെ വിദ്യാഭ്യാസ സ്ഥാപനങ്ങളില്‍ എന്ത് സംഭവിച്ചാലും അത് മുസ്ലീം സ്ത്രീകളെ പരസ്യമായി പീഡിപ്പിക്കാനുമുള്ള ഗൂഢാലോചനയാണെന്നാണ് വോയ്സ് ഓഫ് ഹിന്ദിന്റെ അവകാശവാദം.
പ്രതികരിക്കാൻ ഇവിടെ എഴുതുക: