മുംബൈ: മഹാരാഷ്ട്ര സര്‍ക്കാര്‍ മുസ്ലീം പള്ളികളിലെ ലൗഡ്സ്പീക്കര്‍ മാറ്റണമെന്ന് മുന്നറിയിപ്പുമായി രാജ് താക്കറെ. ഇല്ലെങ്കില്‍ പളളികളുടെ മുന്നില്‍ ലൗഡ്സ്പീക്കര്‍ വച്ച് ഹനുമാന് ചാലീസ പാരായണം നടത്തുമെന്ന് താക്കറെ പറഞ്ഞു. പാര്‍ട്ടി പ്രവര്‍ത്തകരെ അഭിസംബോധന ചെയ്ത് സംസാരിക്കുകയായിരുന്നു അദ്ദേഹം.
‘ഞാന്‍ പ്രാര്‍ത്ഥന നടത്തുന്നതിന് എതിരല്ല. നിങ്ങള്‍ക്ക് വീടുകളില്‍ ഇരുന്നും പ്രാര്‍ത്ഥിക്കാം. പക്ഷെ പളളികളില്‍ ലൗഡ്സ്പീക്കര്‍ ഉപയോഗിച്ച് പ്രാര്‍ത്ഥിക്കാന്‍ സമ്മദിക്കില്ല. സര്‍ക്കാര്‍, പളളികളിലെ ലൗഡ്സ്പീക്കര്‍ നീക്കം ചെയ്യണം. അല്ലെങ്കില്‍ ഞങ്ങള്‍ പളളികളുടെ മുന്നില്‍ ലൗഡ്സ്പീക്കര്‍ വച്ച് ഹനുമാന് ചാലീസ പാരായണം ചെയ്യും. ഇത് സര്‍ക്കാരിനുളള മുന്നറിയിപ്പാെണന്നും രാജ് താക്കറെ പറഞ്ഞു.
എംപിമാര്‍ക്കും എംഎല്‍എമാര്‍ക്കും സര്‍ക്കാര്‍ നല്കുന്ന പെന്ഷന് സംവിധാനം നിര്‍ത്തണം. എംഎല്‍എമാര്‍ക്ക് എന്തിന് വീട് നല്‍കണം?. അങ്ങനെ നല്കണമെങ്കില് ആദ്യം അവരുടെ ഫാം ഹൗസുകള്‍ ഏറ്റെടുക്കണം. എന്നിട്ട് പാവപ്പെട്ട ജനങ്ങള്‍ക്ക് സര്‍ക്കാര്‍ വീടുകള്‍ നല്‍കണമെന്നും അദ്ദേഹം ആവശ്യപ്പെട്ടു.മുംബൈയിലെ മുസ്ലീം ഭൂരിപക്ഷ മേഖലയിലെ പളളികളില്‍ പ്രധാനമന്ത്രി മോദി ഇടപെട്ട് റെയ്ഡ് നടത്തണം. അവിടെ മുഴുവന്‍ പാകിസ്ഥാന് അനുകൂലികളാണ്. ഇവരെക്കുറിച്ച് മുംബൈ പോലീസിന് കൃത്യമായി അറിയാം, എംഎല്‍എമാര്‍ വോട്ട്ബാങ്കായി ഇവരെ ഉപയോഗിക്കുന്നത്. ഇവര്‍ക്ക് ആധാര്‍ കാര്‍ഡ് ഇല്ല. പക്ഷെ എംഎല്‍എമാര്‍ ഇതൊക്കെ സംഘടിപ്പിച്ച് കൊടുക്കാറുണ്ട് രാജ് താക്കറെ ആരോപിച്ചു.
മഹാരാഷ്ട്രയിലെ ജാതി രാഷ്ട്രീയം ഉണ്ടാകാന്‍ കാരണം എന്‍സിപി അദ്ധ്യക്ഷന്‍ ശരദ് പവാറാണ്. 1999ല്‍ എന്‍സിപി ഉണ്ടായത് മുതലാണ് സംസ്ഥാനത്ത് ജാതി രാഷ്ട്രീയം തുടങ്ങിയത്. ജാതി രാഷ്ട്രീയത്തില്‍ നിന്നും പുറത്തുവരാതെ എങ്ങനെ ഹിന്ദു ഒന്നിക്കുമെന്നും അദ്ദേഹം ചോദിച്ചു. യോഗി ആദിത്യനാഥ് സര്‍ക്കാരിനെ പുകഴ്ത്തിയ രാജ് താക്കറെ യുപി പോലെ മഹാരാഷ്ട്രയും വികസിക്കണമെന്നും പറഞ്ഞു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: