ചെന്നൈ: ബിജെപി തമിഴ്നാട് അദ്ധ്യക്ഷന്‍ കെ. അണ്ണാമലൈക്ക് ‘വൈ’ കാറ്റഗറി സുരക്ഷ . അണ്ണാമലൈയുടെ തലവെട്ടുമെന്ന് യാസീന്‍ മാസ്സ് എന്ന ഫേസ്ബുക്ക് അക്കൗണ്ടിലൂടെ ഭീഷണി സന്ദേശം വന്ന സാഹചര്യത്തിലാണ് കേന്ദ്ര ആഭ്യന്തര മന്ത്രാലയത്തിന്റെ പുതിയ നീക്കം .
സെന്‍ട്രല്‍ റിസര്‍വ് പോലീസ് ഫോഴ്സില്‍ നിന്നും സംസ്ഥാന പോലീസിന്റെ സെക്യൂരിറ്റി ബ്രാഞ്ച് സിഐഡിയില്‍ നിന്നുമുള്ള സായുധരായ സുരക്ഷാ ഉദ്യോഗസ്ഥര്‍ അണ്ണാമലൈയ്ക്ക് സുരക്ഷ നല്‍കും. ലോക്കല്‍ പോലീസ് അണ്ണാമലൈയുടെ ഔട്ടര്‍ റിംഗ് സുരക്ഷ വര്‍ദ്ധിപ്പിക്കുമെന്നും അദ്ദേഹം താമസിക്കുന്ന സ്ഥലത്തിന്റെ പരിസരത്ത് നിരീക്ഷണം വര്‍ദ്ധിപ്പിക്കുമെന്നും ആഭ്യന്തര വൃത്തങ്ങള്‍ അറിയിച്ചു.
കഴിഞ്ഞ ആഴ്ചകളില്‍ പോലും അണ്ണാമലൈയ്ക്ക് വന്ന ഭീഷണി സന്ദേശങ്ങളുടെ റിപ്പോര്‍ട്ട് കേന്ദ്ര ഇന്റലിജന്‍സ് ഏജന്‍സികള്‍ തയ്യാറാക്കിയിരുന്നു . കഴിഞ്ഞ മാസം, ചെന്നൈയിലെ സംസ്ഥാന ബിജെപി ആസ്ഥാനമായ കമലാലയത്തിന് നേരെ പെട്രോള്‍ നിറച്ച കുപ്പികള്‍, എറിയുകയും ചെയ്തു . സംഭവത്തില്‍ ഒരാളെ സിറ്റി പോലീസ് അറസ്റ്റ് ചെയ്തു. കഴിഞ്ഞ മാസം പളനിബാബ മനവര്‍കള്‍ കൂട്ടമൈപ് എന്ന സംഘടനയുടെ പ്രവര്‍ത്തകനില്‍ നിന്നുമാണ് അണ്ണാമലൈയ്ക്ക് ഭീഷണി സന്ദേശം വന്നത് . സംഭവവുമായി ബന്ധപ്പെട്ട് യൂസഫ് എന്ന ബാബ യൂസഫിനെ പോലീസ് അറസ്റ്റ് ചെയ്തു.
തമിഴ്നാട്ടിലെ മതതീവ്രവാദ നേതാവായിരുന്ന പളനിബാബയുടെ അനുയായികള്‍ രൂപീകരിച്ച സംഘടനയാണ് പളനിബാബ മനവര്‍കള്‍ കൂട്ടമൈപ്. നിരോധിത സംഘടനയായ അല്‍ ഉമയിലും ഇയാള്‍ പ്രവര്‍ത്തിച്ചിട്ടുണ്ട്.പളനിബാബയുടെ മരണത്തെതുടര്‍ന്നാണ് സംഘടന രൂപീകരിച്ച് അനുയായികള്‍ പ്രവര്‍ത്തനം തുടങ്ങിയത്. തമിഴ്നാട്ടില്‍ അടുത്തിടെ നടന്ന പലകൊലപാതകങ്ങളിലും ഈ സംഘടനയുടെ പങ്ക് പോലീസ് സംശയിക്കുന്നുണ്ട്.
പ്രതികരിക്കാൻ ഇവിടെ എഴുതുക: