ലളിതവത്കരിച്ച് എളമരം കരിം കളിയാക്കിയതിനെയാണ് അവതാരകന് ചോദ്യം ചെയ്തത്. ഇത് കരീമിനാണ് സംഭവിച്ചതെങ്കില്‍ എന്താകും സ്ഥിതി എന്ന് ചോദിച്ചു. പിച്ചി, മാന്തി എന്ന പ്രയോഗത്തെയും വിമര്‍ശിച്ചു. പണിമുടക്കുന്നവരെ പോലെ തന്നെ പണിയെടുക്കാനുമുള്ള സ്വാതന്ത്ര്യമുണ്ടെന്ന് പാര്‍ട്ടി സെക്രട്ടറി തന്നെ സമ്മതിച്ചതാണ്. പണിമുടക്കുന്നവര്‍ക്ക് അത് ചെയ്യാം. പണിയെടുക്കുന്നവര്‍ അതും ചെയ്യട്ടെ എന്നു പറഞ്ഞാല്‍ സംഗതി വ്യക്തമാണല്ലൊ. അതുമല്ല ഹൈക്കോടതിയും പറഞ്ഞു അവതാരകന് ഒരു ചെറിയ മീനല്ല എളമരം കരീം എപ്പിസോഡ് തുടങ്ങും മുമ്പ് അവതാരകന് വിനു വി ജോണിന്റെ ഒരു വെല്ലുവിളി ഉണ്ടായിരുന്നു. അത് മന്ത്രി സജി ചെറിയാനെതിരെയാണ്. സജി ചെറിയാന് ചെങ്ങന്നൂരില്‍ മത്സരിക്കുമ്പോള്‍ നല്കിയ സത്യവാങ്മൂലവും ഏറ്റവും ഒടുവിലത്തെ പ്രഖ്യാപനത്തെയും ചൊല്ലിയായിരുന്നു അത്. തെരഞ്ഞെടുപ്പ് റിട്ടേണിങ് ഓഫീസര്‍ക്ക് നല്കിയ സത്യവാങ്മൂലം തനിക്ക് 32 ലക്ഷത്തിന്റെ സ്വത്തേ ഉള്ളൂ എന്നാണ്. കെ. റെയിലുമായുണ്ടായ തര്‍ക്കത്തിനിടയില്‍ സജി ചെറിയാന്റെ പ്രഖ്യാപനം തനിക്ക് അഞ്ചു കോടിയുടെ സ്വത്ത് ഉണ്ടെന്നും. ചര്‍ച്ചക്കിടയില്‍ ഇത് ചൂണ്ടിക്കാട്ടിയായിരുന്നു അവതാരകന്റെ വെല്ലുവിളി. അത് മന്ത്രി ഏറ്റുപിടിക്കുമെന്ന് കരുതി. അല്ലെങ്കില്‍ പാര്‍ട്ടിയും പത്രവും വലിയ കാര്യമായെടുക്കുമെന്നും കരുതിയതാണ്. അത് സംബന്ധിച്ച് ഒരു കേസ് നല്‍കിയെന്നാണ് അറിവ്.
അതിനിടയിലാണ് കടിച്ചത് കല്യാണം എന്ന മട്ടില്‍ എളമരം കരിം പൊങ്ങി വന്നത്. സജി ചെറിയാന് വിഷയം ഏറ്റുപിടിച്ചാല്‍ പുലിവാലാകുമെന്ന തിരിച്ചറിവാണോ അതോ ജാതിക്ക് ജാതി ഇറക്കിയാല്‍ ക്ലച്ച് പിടിക്കില്ലെന്ന തിരിച്ചറിവാണോ കരിം മതി എന്ന തീരുമാനത്തിലെത്തിയതെന്നറിയില്ല. എളമരം കരീമിനെ അടിക്കണമെന്ന വാക്ക് ചാനല്‍ അവതാരകന് പറഞ്ഞിട്ടില്ല. പറഞ്ഞ് പറഞ്ഞ് വിനു വി ജോണ്‍ എളമരം കരീമിനെ അടിക്കണമെന്ന് ആഹ്വാനം ചെയ്തു എന്നാക്കി.
സമരത്തിനിടയില്‍ ഉണ്ടായ അനിഷ്ട സംഭവങ്ങളെ ലളിതവത്കരിച്ച് എളമരം കരിം കളിയാക്കിയതിനെയാണ് അവതാരകന് ചോദ്യം ചെയ്തത്. ഇത് കരീമിനാണ് സംഭവിച്ചതെങ്കില്‍ എന്താകും സ്ഥിതി എന്ന് ചോദിച്ചു. പിച്ചി, മാന്തി എന്ന പ്രയോഗത്തെയും വിമര്‍ശിച്ചു. പണി മുടക്കുന്നവരെ പോലെ തന്നെ പണിയെടുക്കാനുമുള്ള സ്വാതന്ത്ര്യമുണ്ടെന്ന് പാര്‍ട്ടി സെക്രട്ടറി തന്നെ സമ്മതിച്ചതാണ്. പണിമുടക്കുന്നവര്‍ക്ക് അത് ചെയ്യാം. പണിയെടുക്കുന്നവര്‍ അതും ചെയ്യട്ടെ എന്നു പറഞ്ഞാല്‍ സംഗതി വ്യക്തമാണല്ലൊ. അതുമല്ല ഹൈക്കോടതിയും പറഞ്ഞു.
സര്‍ക്കാര്‍ ജീവനക്കാര്‍ പണിമുടക്കരുതെന്ന് വിധിച്ച കോടതി ഉത്തരവ് സര്‍ക്കാര്‍ കേട്ടു. ചീഫ് സെക്രട്ടറി ഡോ. വി.പി. ജോയി ഉത്തരവും ഇറക്കി. ജീവനക്കാര്‍ ജോലിക്ക് കയറണം. ജോലിക്ക് കയറാത്തവര്‍ക്ക് ശമ്പളം നല്‍കില്ല. താത്കാലികക്കാരെ പിരിച്ചുവിടും. ജീവനക്കാര്‍ക്ക് യാത്ര ചെയ്യാന്‍ കെഎസ്ആര്‍ടിസി ഓടിക്കണം എന്നൊക്കെയായിരുന്നു ഉത്തരവ്. അതിനൊക്കെ പുല്ലുവില. സെക്രട്ടേറിയറ്റില്‍ ആദ്യ ദിവസം ജോലിക്ക് കയറിയത് 32 ആയിരുന്നെങ്കില്‍ രണ്ടാം ദിവസം 174 ആയി എന്നേയുള്ളൂ. കോടതിവിധിയേയും ചീഫ് സെക്രട്ടറിയേയും തൃണവത്ഗണിച്ചവര്ക്കെതിരെ എന്തുണ്ടാകുമെന്ന് കണ്ടറിയണം.
അവതാരകനെതിരായ പ്രകടനത്തിന്റെ പടം ഒന്നാം പേജില്‍ പാര്‍ട്ടി പത്രം നല്‍കിയിട്ടുണ്ട്. ‘അതോടൊപ്പം അടിച്ച് വീഴ്ത്താന്‍ വരട്ടെ, അപ്പോള്‍ കാണാം’ എന്ന തലക്കെട്ടില്‍ കോടിയേരി ബാലകൃഷ്ണന്റെ പ്രസ്താവനയുമുണ്ട്. ‘എളമരം കരീമിനെ ചാനലിന്റെ മുന്നില്‍ കൊണ്ടുനിര്‍ത്താം. മുഖത്തിടിച്ച് ചോര വീഴ്ത്താന്‍ വരട്ടെ. അപ്പോള്‍ നമുക്ക് നോക്കാം’. എന്ന് പറഞ്ഞ കോടിയേരി തുടര്‍ന്നു. ‘സമരസമിതി കണ്‍വീനറും രാജ്യസഭയിലെ സിപിഎം നേതാവുമായ എളമരം കരീമിനെ ആക്രമിക്കാനാണ് അവതാരകന് പരസ്യമായി ആഹ്വാനം ചെയ്തത്. കരീമിന്റെ വാഹനം അടിച്ചുപൊട്ടിക്കണം. മുഖത്തടിച്ച് മൂക്കില്‍ നിന്നും ചോര വരണം’ എന്നല്ലേ പറഞ്ഞതെന്നും കൂട്ടിച്ചേര്‍ത്തു.
വാര്‍ത്തകള്‍ക്കു പുറമെ പാര്‍ട്ടി പത്രത്തിന്റെ മുഖപ്രസംഗവും അവതാരകനെക്കുറിച്ചു തന്നെ. സജി ചെറിയാന് ലഭിക്കാതെ പോയ അംഗീകാരവും ബഹുമാനവും എളമരം കരീമിന് കിട്ടിയതില്‍ അഭിമാനിക്കാം. എളമരം എന്തായാലും കരീമാണല്ലോ എന്നാശ്വസിക്കുകയും ചെയ്യാം. ദേശാഭിമാനിയിലെ മുഖപ്രസംഗത്തില്‍ പറഞ്ഞ മറ്റൊരു കാര്യമാണ് ശ്രദ്ധയാകര്‍ഷിക്കുന്നത്. അത് ഇപ്രകാരമായിരുന്നു.
‘പണിമുടക്കിനെതിരെ ഹീനമായ വാര്‍ത്ത നല്കിയ ഒരു പത്രം ദി ഇന്ത്യന്‍ എക്സ്പ്രസായിരുന്നു. ഒരു പ്രമുഖ മാളിനെ (ലുലു) പണിമുടക്കില്‍ നിന്നും സമരസമിതി ഒഴിവാക്കി എന്ന പ്രതീതി വരുന്ന ഒരു വാര്‍ത്ത അവര്‍ നല്കി. ഈ വിടുവേല ചെയ്ത മാധ്യമ പ്രവര്‍ത്തകനെ 12 വര്‍ഷം പിന്നില്ലേക്ക് ക്ഷണിക്കുന്നു. 2009 ഏപ്രില്‍ മുതല്‍ 2010 ഫെബ്രുവരി വരെ നിങ്ങള്‍ ഇന്ന് ജോലി ചെയ്യുന്ന പത്രത്തില്‍ തൊഴിലാളി പ്രക്ഷോഭം നടന്നു. പിരിച്ചുവിടലിനും അന്യായമായ സ്ഥലം മാറ്റത്തിനുമെതിരെ നടന്ന ആ സമരത്തെ ഏതുവിധേയനയും അടിച്ചമര്‍ത്താന്‍ മാനേജ്മെന്റ് ഒരുങ്ങിയപ്പോള്‍ സമരസഹായസമിതി ഉണ്ടാക്കി സംരക്ഷണവലയം തീര്‍ത്ത ചുമട്ടുതൊഴിലാളികള്‍ അടക്കമുള്ള വലിയൊരു ശക്തിയുണ്ടായിരുന്നു…’
അതു കൊണ്ട് ചുമട്ടുതൊഴിലാളികളെ കണ്ടാല്‍ സാഷ്ടാംഗം പ്രണമിക്കണമെന്നുണ്ടോ? ഏതായാലും ഒരു കാര്യം വ്യക്തമായി. രണ്ട് ദിവസം നരേന്ദ്രമോദിയെ പുറത്താക്കാന്‍ ബോര്‍ഡെഴുതി പിടിച്ച കൈകളില്‍ മൂന്നാം ദിവസം കണ്ടത് ശ്രദ്ധേയമായി. വിനു വി ജോണിനെ പുറത്താക്കുക എന്നതാണത്. ഒരു കാര്യം വ്യക്തം ഈ അവതാരകന് ഒരു ചെറിയ മീനല്ല എന്നു തന്നെ.
പ്രതികരിക്കാൻ ഇവിടെ എഴുതുക: