തിരുവനന്തപുരം: ഘട്ടങ്ങളായി പരിശീലിക്കാനും അത് പരീക്ഷിക്കാനും സാധിക്കുന്നതിനാലാണ് യോഗ ശാസ്ത്രമാണെന്ന് പറയാന്‍ കാരണമെന്ന് പത്മഭൂഷണ്‍ ശ്രീഎം. കെഎസ്ഇബിയുടെ 65-ാം വാര്‍ഷികാഘോഷങ്ങളുടെ ഭാഗമായി സംഘടിപ്പിച്ച പ്രഭാഷണ പരമ്പര ഉദ്ഘാടനം ചെയ്യുകയായിരുന്നു അദ്ദേഹം. ആത്മീയതയില്‍ ഊന്നിമാത്രമല്ല യോഗചാര്യയുടെ ക്രമം.
യോഗ പരിശീലിക്കുന്നതിന് ഈശ്വര വിശ്വാസം ഉണ്ടായേ തീരൂ എന്നില്ല. എന്നാല്‍ പൂര്‍ണത കൈവരിക്കണമെങ്കില്‍ ഈശ്വരവിശ്വാസവും വേണം. താന്‍ വേദാന്തിക് സോഷ്യലിസ്റ്റാണെന്ന് സ്വാമി വിവേകാനന്ദന് സ്വയം വിശേഷിപ്പിച്ചിട്ടുണ്ടെന്നും ശ്രീഎം പറഞ്ഞു. തുല്യത, ബൗദ്ധിക സമത്വം തുടങ്ങിയ മറ്റു സോഷ്യലിസ്റ്റ് തത്വങ്ങള്‍ പരാജയമാണെന്ന് തെളിഞ്ഞതാണ്.
സമ്മര്‍ദവും വിശ്രമവും തമ്മില്‍ വളരെ അടുത്ത ബന്ധമുണ്ട്. സമ്മര്ദമുണ്ടെങ്കിലെ വിശ്രമത്തെ താരതമ്യം ചെയ്യാനും മനസ്സിലാക്കാനും സാധിക്കൂ. യോഗയും ആദ്ധ്യാത്മിക രംഗത്തുനില്ക്കുന്നവര്ക്ക് സാധാരണ ലോകത്ത് ജോലി ചെയ്യാനാകില്ലെന്ന തെറ്റിദ്ധാരണയുണ്ട്. എന്നാല്‍ അങ്ങനെ അല്ല.ജോലി ചെയ്യുന്നതിലെ നൈപുണ്യത്തെ പറ്റിയാണ് ഭഗവദ്ഗീതയില്‍ കൂടുതല്‍ പരാമര്‍ശിച്ചിരിക്കുന്നത്.
യോഗയിലൂടെയും മനനത്തിലൂടെയും ആര്‍ജിക്കുന്ന അറിവ് പൂര്‍ണമായി നേടിക്കഴിഞ്ഞാല്‍ മറ്റുള്ളവരുടെ വേദനകള്‍ നമ്മുടേതാകും. മറ്റുള്ളവരുടെ ഉയര്‍ച്ചയില്‍ സന്തോഷിക്കുമ്പോള്‍ നമ്മളും അവരുടെ ഭാഗമാവണമെന്നും അദ്ദേഹം ഓര്‍മ്മിപ്പിച്ചു. കെഎസ്ഇബി ചെയര്മാന് ഡോ.ബി. അശോക്, ഫിനാന്‍സ് ഡയറക്ടര്‍ വി.ആര്. ഹരി തുടങ്ങിയവര്‍ സംസാരിച്ചു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: