ഇടുക്കി: മൂന്നാര്‍ കെഎസ്ആര്‍ടിസി ഡിപ്പോയില്‍ കുടുംബശ്രീ ജില്ലാ മിഷന്റെ നേതൃത്വത്തില്‍ സജ്ജീകരിച്ച പിങ്ക് കഫേയുടെ പ്രവര്‍ത്തനോദ്ഘാടനം ഓണ്‍ലൈനായി മന്ത്രി റിയാസ് മുഹമ്മദ് നിര്‍വഹിച്ചു. കുടുംബശ്രീ പിങ്ക് കഫേ കിയോസ്കുകളുടെ ഭക്ഷണശാല ശ്രേണി വിപുലീകരിക്കുന്നതിന്റെ ഭാഗമായിട്ടാണ് കുടുംബശ്രീ ജില്ലാ മിഷന്റെ നേതൃത്വത്തില്‍ മൂന്നാര്‍ കെഎസ്ആര്‍ടിസി ഡിപ്പോയിലും പിങ്ക് കഫേ കിയോസ്ക്കിന്റെ പ്രവര്‍ത്തനത്തിന് തുടക്കം കുറിച്ചത്.
രാത്രി പതിനൊന്ന് മണി വരെ പിങ്ക് കഫേ പ്രവര്‍ത്തിക്കും. ലഘു നാടന്ഭക്ഷണങ്ങള്ക്ക് പുറമെ ഇതര ഭക്ഷണവിഭവങ്ങളും പിങ്ക് കഫേ വഴി ലഭ്യമാകും. എ. രാജ എംഎല്‍എ യോഗത്തില്‍ അധ്യക്ഷനായി. ദേവികുളം സബ്കളക്ടര്‍ രാഹുല്‍ കൃഷ്ണ ശര്‍മ്മ മുഖ്യാതിഥിയായി.
മൂന്നാര്‍ ഗ്രാമപഞ്ചായത്ത് പ്രസിഡന്റ് പ്രവീണ രവികുമാര്‍, ഗ്രാമപഞ്ചായത്തംഗങ്ങള്‍, കുടുംബശ്രീ ജില്ലാ മിഷന് പ്രതിനിധികള്‍, കെഎസ്ആര്‍ടിസി പ്രതിനിധികള്‍, സിഡിഎസ് പ്രതിനിധികള്‍, മറ്റുദ്യോഗസ്ഥ പ്രതിനിധികള്‍ തുടങ്ങിയവര്‍ പങ്കെടുത്തു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: