ഡോ. ഡി. രഘു
ലോകമെമ്പാടുമുള്ള ഓട്ടിസം സ്പെക്ട്രം ഡിസ്ഓര്ഡര് ഉള്ളവരെക്കുറിച്ച് അവബോധം വളര്‍ത്താന്‍ വേണ്ടി ഐക്യരാഷ്ട്രസഭ 2008 മുതല്‍ എല്ലാവര്‍ഷവും ഏപ്രില്‍ രണ്ട് ലോക ഓട്ടിസം ദിനമായി ആചരിക്കുന്നു. ഓട്ടിസം എന്ന അവസ്ഥയെക്കുറിച്ച് ബോധവത്കരിക്കാനും ഓട്ടിസം ബാധിച്ച കുട്ടികള്‍ക്കും അവരുടെ മാതാപിതാക്കള്‍ക്കും പിന്തുണ നല്‍കാനുമാണ് ഈ ദിനം ആചരിക്കുന്നത്.
ഓട്ടിസം എന്നത് ഒരു രോഗമല്ല, തലച്ചോറ് സംബന്ധമായ വ്യത്യസ്തതയാണ്. 1943ല്‍ ലിയോ കറാര്‍ എന്ന മനോരോഗ വിദഗ്ധനാണ് ഓട്ടിസം എന്ന് നാമകരണം ചെയ്തത്. പ്രധാനമായും ഓട്ടിസത്തിനു പിന്നില്‍ ജനിതക കാരണങ്ങളാണെങ്കിലും യഥാര്‍ത്ഥ കാരണം ഇന്നും അജ്ഞാതം. ജനിതകമായ സവിശേഷതകള്‍, തലച്ചോറിന്റെ ഘടനാപരമായ തകരാറുകള്‍, ചില ഔഷധങ്ങള്‍, ചില ആഹാരങ്ങള്‍, മെര്‍ക്കുറി, പുകവലിക്കുന്ന അമ്മമാര്‍ ഇവയൊക്കെ ഓട്ടിസത്തിന് കാരണമാകാം.
പൊതു സവിശേഷതകള്‍
* സംസാരം, ആംഗ്യം തുടങ്ങിയ ആശയവിനിമയ രീതികള്‍ പ്രയാസകരമാകുന്നു
* ശബ്ദം, ഉച്ചാരണം ഇവ സമപ്രായക്കാരില്‍ നിന്ന് വ്യത്യസ്തമാകുന്നു. അര്‍ത്ഥമില്ലാത്ത വാക്കുകളും പ്രയോഗങ്ങളും ആവര്‍ത്തിക്കുന്നു
* ഒറ്റയ്ക്ക് തന്റേതായ ലോകത്ത് മുഴുകിയിരിക്കുന്നു
* മറ്റുള്ളവരെ അഭിമുഖീകരിക്കുവാന്‍ പ്രയാസം
* പ്രകോപനമില്ലാതെ മറ്റുള്ളവരെ ഉപദ്രവിക്കുന്നു
* ഫാന്‍ കറങ്ങുന്നതും ബള്‍ബ് പ്രകാശിക്കുന്നതും ഏറെ നേരം നോക്കിനില്ക്കുന്നു
* കൈകളുടേയും ശരീരഭാഗങ്ങളുടേയും പ്രത്യേകതരം ചലനം
* അമിതഭയം, ഉത്കണ്ഠ, അലക്ഷ്യമായി കറങ്ങി നടക്കുക, ശാരീരിക സ്പര്‍ശനം ഇഷ്ടപ്പെടാതിരിക്കുക, ഒരേ വസ്തുവിലേക്ക് സ്ഥിരമായി നോക്കിയിരിക്കുക.
ചികിത്സാ വിധികള്‍
ഓരോ കുട്ടിയുടേയും കഴിവുകള്‍ പ്രത്യേകമായി നിര്‍ണയിച്ചു വേണം പരിശീലനം നടത്തേണ്ടത്. മനഃശാസ്ത്രജ്ഞര്‍, സംസാരഭാഷാ വിദഗ്ധര്‍ എന്നിവരുടെ സേവനങ്ങള്‍ ഉപയോഗപ്പെടുത്തണം. മാനസികവും ശാരീരികവുമായ വ്യതിയാനങ്ങള്‍ അപഗ്രഥിച്ച് മരുന്നുകള്‍ നിശ്ചയിക്കുന്നതു കൊണ്ടുതന്നെ ഹോമിയോപ്പതി വൈദ്യശാസ്ത്രത്തില്‍ മരുന്നുകള്‍ ലഭ്യമാണ്. പലപ്പോഴും വളരെ വൈകിയാണ് ഓട്ടിസം തിരിച്ചറിയുന്നത്. രണ്ട് വയസുള്ളപ്പോഴെങ്കിലും അസുഖം തിരിച്ചറിഞ്ഞ് ചികിത്സ ആരംഭിക്കണം. ഓട്ടിസം ബാധിച്ച കുട്ടികളില്‍ ബുദ്ധിപരമായി ശേഷി ഉള്ളവരും ശേഷി കുറവുള്ളവരും ഉണ്ട്. അതിനാല്‍ നേരത്ത തന്നെ ചികിത്സ ആരംഭിക്കുന്നതാണ് ഉചിതം.
പ്രതികരിക്കാൻ ഇവിടെ എഴുതുക: