കൊച്ചി: ദുരന്തമുഖത്തെ രക്ഷാപ്രവര്‍ത്തനത്തിന് എന്ന പേരില്‍ പോപ്പുലര്‍ ഫ്രണ്ട് പ്രവര്‍ത്തകര്‍ക്ക് പരിശീലനം നല്കിയ അഗ്നിശമന സേനയുടെ പ്രവൃത്തി വിവാദത്തില്‍. റസ്ക്യൂ ആന്‍ഡ് റിലീഫ് എന്ന സംഘടനയ്ക്ക് പോപ്പുലര്‍ ഫ്രണ്ട് രൂപം നല്‍കിയിരുന്നു. ഇതിന്റെ സംസ്ഥാനതല ഉദ്ഘാടനപരിപാടിയിലാണ് അഗ്നിശമന സേനയിലെ അംഗങ്ങള്‍ എത്തിയും പരിശീലനം നല്കിയതും. ഇതിന്റെ ചിത്രങ്ങള്‍ അടക്കം പോപ്പുലര്‍ ഫ്രണ്ട് തങ്ങളുടെ ഫേസ്ബുക്ക് പേജില്‍ ഷെയര്‍ ചെയ്തു. സംസ്ഥാനതല ഉദ്ഘാടനത്തിനുശേഷം അതേ വേദിയിലായിരുന്നു പരിശീലനം.
പള്‍മറി റെസിസിറ്റേഷന്‍, ഫയര്‍ ആന്‍ഡ് റസ്ക്യൂ ഓപ്പറേഷന് തുടങ്ങിയ മേഖലയിലാണ് പോപ്പുലര്‍ ഫ്രണ്ട് പ്രവര്‍ത്തകര്‍ക്ക് പരിശീലനം നല്‍കിയത്. അഗ്നിശമന സേനാ ഉദ്യോഗസ്ഥരായ ബി. അനീഷ്, വൈ.എ. രാഹുല്‍ദാസ്, എം. സജാദ് തുടങ്ങിയവര്‍ പരിശീലനം നല്‍കിയത്. പരിശീലകര്‍ക്കുള്ള ഉപഹാരവും ഇവര്‍ പോപ്പുലര്‍ ഫ്രണ്ട് നേതാക്കളില്‍ നിന്നു ഇവര്‍ സ്വീകരിച്ചതായി വ്യക്തമാണ്. സന്നദ്ധസംഘടനകള്‍, റസിഡനന്‍സ് അസോസിയേഷന്, വിവിധ എന്‍ജിഒകള്‍ എന്നിവയുടെ വേദികളില്‍ പരിശീലനം നല്‍കാറുണ്ടെങ്കിലും രാഷ്ട്രീയ സംഘടനകളുടെ വേദിയില്‍ ഇത്തരം പരിശീലനം നല്‍കുന്നത് സര്‍വീസ് ചട്ടലംഘനാമാണെന്ന് ആരോപണം ഉയര്‍ന്നതിനാല്‍ അഗ്നിശമന സേനാ മേധാവി ബി.സന്ധ്യ അന്വേഷണത്തിന് നിര്‍ദേശം നല്‍കിയിട്ടുണ്ട്. ആലുവ പ്രയദര്‍ശിനി മുന്‍സിപ്പല്‍ ഓഡിറ്റോറിയത്തില്‍ പോപ്പുലര്‍ ഫ്രണ്ട് സംസ്ഥാന പ്രസിഡന്റ് സിപി മുഹമ്മദ് ബഷീര്‍ ആണ് റെസ്ക്യൂ ആന്‍ഡ് റിലീഫ് ടീമിന്റെ ഉദ്ഘാടനം നിര്‍വഹിച്ചത്.
പ്രതികരിക്കാൻ ഇവിടെ എഴുതുക: