ചെന്നൈ: ബിജെപി ഇതര മുഖ്യമന്ത്രിമാരില്‍ ഏറ്റവും സ്വീകാര്യനായ നേതാവ് തമിഴ്‌നാട് മുഖ്യമന്ത്രി എംകെ സ്റ്റാലിന്‍ ആണെന്ന് സിപിഎം ജനറല്‍ സെക്രട്ടറി സീതാറാം യെച്ചൂരി. ഫെഡറലിസം ചര്‍ച്ച ചെയ്യാന്‍ സ്റ്റാലിന്റെ നേതൃത്വത്തില്‍ ബിജെപി ഇതര മുഖ്യമന്ത്രിമാരുടെ യോഗം വിളിക്കണമെന്നും യെച്ചൂരി പറഞ്ഞു. സിപിഎം 23ാം തമിഴാനാട് സംസ്ഥാന സമ്മേളനത്തിന്റെ ഭാഗമായി സംഘടിപ്പിച്ച പൊതുയോഗത്തില്‍ സംസാരിക്കുകയായിരുന്നു യെച്ചൂരി. ബിജെപിയെ പരാജയപ്പെടുത്താന്‍ ഇടതുപക്ഷ, മതനിരപേക്ഷ, ജനാധിപത്യ ശക്തികളുടെ വിശാല സഖ്യം രൂപീകരിക്കണം. ബി.ജെ.പിയുടെ ‘ഹിന്ദു രാഷ്‌ട്ര’ പ്രത്യയശാസ്ത്രമാണ് രാജ്യം നേരിടുന്ന ഏറ്റവും വലിയ വെല്ലുവിളി. രാജ്യത്ത് തെരഞ്ഞെടുപ്പില്‍ ബിജെപിയുടെ ആധിപത്യമാണ്. 1990 കളില്‍ തീവ്രവാദികള്‍ കശ്മീരി പണ്ഡിറ്റുകളെ കൊലപ്പെടുത്തിയതിനെ കുറിച്ച് പ്രതിപാദിക്കുന്ന കശ്മീര്‍ ഫയല്‍സ്’ എന്ന സിനിമയെ പ്രധാനമന്ത്രി നരേന്ദ്ര മോദി പ്രമോട്ട് ചെയ്യുകയാണ്. കശ്മീരില്‍ തീവ്രവാദികള്‍ മുസ്ലീങ്ങള്‍ ഉള്‍പ്പെടെ 1,635 മറ്റ് മതസ്ഥരെ കൊലപ്പെടുത്തിയതിനെക്കുറിച്ച് സിനിമ പറയുന്നില്ല. വിദ്യാഭ്യാസ സ്ഥാപനങ്ങളില്‍ ഭഗവദ് ഗീത പ്രചരിപ്പിക്കുന്നതിനെ പിന്തുണച്ച ഉപരാഷ്‌ട്രപതി എം. വെങ്കയ്യ നായിഡുവിനെ യെച്ചൂരി വിമര്‍ശിച്ചു.
അടല്‍ ബിഹാരി വാജ്‌പേയിയെ പ്രധാനമന്ത്രിയാക്കി 10 വര്‍ഷം രാജ്യം ഭരിച്ച മന്‍മോഹന്‍ സിങ്ങിനെപ്പോലെ അടുത്ത പാര്‍ലമെന്റ് തിരഞ്ഞെടുപ്പിന് ശേഷം പ്രധാനമന്ത്രി നരേന്ദ്ര മോദിക്ക് ബദല്‍ നേതാവ് ഉയര്‍ന്നുവരുമെന്നും യെച്ചൂരി. ‘തിളങ്ങുന്ന ഇന്ത്യ’ എന്ന് വാജ്‌പേയി സര്‍ക്കാര്‍ മുദ്രാവാദ്യം ഉയര്‍ത്തിയപ്പോള്‍ മന്‍മോഹന്‍ സിംഗ് പ്രധാനമന്ത്രിയാകുമെന്ന് ആരും കരുതിയിരുന്നി
2024ല്‍, തെരഞ്ഞെടുപ്പിന് ശേഷം പുതിയ ബദല്‍ ഗവണ്‍മെന്റ് രൂപീകരിക്കും. ദ്രാവിഡ മുന്നേറ്റ കഴകം (ഡിഎംകെ) മതനിരപേക്ഷ, ജനാധിപത്യ ശക്തികള്‍ക്കൊപ്പം തമിഴ്‌നാട്ടില്‍ ബിജെപിയെയും എഐഎഡിഎംകെയെയും പരാജയപ്പെടുത്തിയതു പോലെ ഉത്തര്‍പ്രദേശിലെ സമാജ്‌വാദി പാര്‍ട്ടി, രാഷ്‌ട്രീയ ജനതാദള്‍ തുടങ്ങിയ മറ്റ് സംസ്ഥാനങ്ങളിലും സമാനമായ ശക്തികളുണ്ടെന്നും പറഞ്ഞു. ബിഹാറില്‍ ബിജെപിയെ പരാജയപ്പെടുത്തി അടുത്ത സര്‍ക്കാര്‍ രൂപീകരിക്കാന്‍ മതേരത കക്ഷികളുമായി ധാരണയുണ്ടാക്കുമെന്നും യെച്ചൂരി.
പ്രതികരിക്കാൻ ഇവിടെ എഴുതുക: