ന്യൂദല്‍ഹി: രാജ്യത്ത് നാളെയും ഇന്ധനവില വര്‍ദ്ധിക്കും. പെട്രോള്‍ ലിറ്ററിന് 87 പൈസയും ഡീസലിന് 84 പൈസയുമാണ് കൂട്ടുന്നത്. ഇതോടെ യുപി, ഗുജറാത്ത് അടക്കമുള്ള സംസ്ഥാനങ്ങളില്‍ പെട്രോള്‍ വില നൂറില്‍ എത്തി. കേരളത്തില്‍ അത് 112.30 രൂപയായും ഉയരും. രാജ്യത്ത് ഒരാഴ്ചക്കിടെ പെട്രോളിന് 6 രൂപ 97 പൈസയാണ് വര്‍ധിച്ചത്. ഇന്ന് പെട്രോള്‍ ലിറ്ററിന് 88 പൈസയും ഡീസല്‍ ലിറ്ററിന് 84 പൈസയും വര്‍ധിപ്പിച്ചിരുന്നു. കഴിഞ്ഞ മാസം ക്രൂഡ് ഓയിലിന്റെ വില ബാരലിന് 30 ഡോളറാണ് വര്‍ധിച്ചിരുന്നു. ഇതിന്റെ അടിസ്ഥാനത്തിലാണ് ഇന്ധനവില ഉയരുന്നത്.
ബിജെപി ഭരിക്കുന്ന സംസ്ഥാനങ്ങളെക്കാന് 12 രൂപയില്‍ അധികം വര്‍ദ്ധനവാണ് കേരളത്തില്‍ പെട്രോളിന് ഉണ്ടായിരിക്കുന്നത്. പിണറായി സര്‍ക്കാര്‍ ടാക്സ് വിഹിതം കുറയ്ക്കാത്തതാണ് ഇതിന് കാരണം. നേരത്തെ കേന്ദ്രം ഇന്ധനത്തിന്റെ ടാക്സ് കുറച്ചതിന്റെ ചുവട് പിടിച്ച് ബിജെപി ഭരിക്കുന്ന സര്‍ക്കാരുകളും ടാക്സ് വിഹിതം വെട്ടിക്കുറച്ചിരുന്നു. എന്നാല്‍, കേരളം ടാക്സ് ഒഴിവാക്കാന്‍ തയാറായിരുന്നില്ല.
സംസ്ഥാനങ്ങളിലെ നാളത്തെ പെട്രോള്‍ വില
കേരളം- 112.30
ബിജെപി ഭരിക്കുന്ന സംസ്ഥാനങ്ങളിലെ പെട്രോള്‍ വില
1) ഉത്തര്‍ പ്രദേശ്- 100.23
2) ഗുജറാത്ത്- 100.58
3) കര്‍ണാടക- 106.03
4) മധ്യപ്രദേശ്- 113.36
5)അരുണാചല്‍ പ്രദേശ് 98.15
6) ആസാം-100.78
7) ബീഹാര്‍-111.68
8) ഗോവ-100.21
9) ഹരിയാന-101.63
10) ഹിമാചല്‍ പ്രദേശ്- 101.51
12) മണിപ്പൂര്‍-105.67
14) മേഘാലയ- 99.53
15) മിസോറാം- 99.90
16) നാഗാലാന്‍ഡ്-101.97
17) പുതുച്ചേരി- 100.36
18) സിക്കിം- 103.15
19) തൃപുര-101
20) ഉത്തരാഖണ്ഡ്- 99.42
പ്രതികരിക്കാൻ ഇവിടെ എഴുതുക: