മാവേലിക്കര: സില്‍വര്‍ലൈന്‍ പദ്ധതിയെക്കുറിച്ചു വിശദീകരിക്കാനായി ഭവനസന്ദര്‍ശനം നടത്തിയ എംഎല്‍എയോടു കയര്‍ത്തു ജനങ്ങള്‍. മാവേലിക്കര എംഎല്‍എ എം.എസ്. അരുണ്‍കുമാര്‍ വിളിച്ച യോഗത്തിലാണു പ്രതിഷേധം.
കെ റെയില്‍ നാടിന് ആവശ്യമാണെന്നും ജനങ്ങളെ ബ്രെയിന്‍ വാഷ് ചെയ്ത് അവരുടെ ആശങ്കള്‍ പരിഹരിക്കാന്‍ വേണ്ടിയുമാണ് ഭവനസന്ദര്‍ശനവുമായി എംഎല്‍എയും അണികളും വീടുകളില്‍ കയറി ഇറങ്ങിയത്. അതിനിടെയിലാണ് ജനങ്ങള്‍ എംഎല്‍എയോടു കയര്‍ത്തതും നാട്ടുകാര്‍ യോഗം ബഹിഷ്കരിച്ചതും. ബഹളത്തെതുടര്‍ന്ന് എംഎല്‍എയും മടങ്ങി.
സംഭവത്തിന്റെ വിഡിയോ ദൃശ്യം പുറത്തുവന്നു. അഭയാര്‍ഥികളെ പോലെ വീട്ടില്‍നിന്നു റോഡിലേക്കിറങ്ങാന്‍ സാധിക്കില്ലെന്നു സ്ത്രീകള്‍ ഉള്‍പ്പെടെ എംഎല്‍എയോടു പറയുന്നതു വിഡിയോയില്‍ കാണാം.
പ്രതികരിക്കാൻ ഇവിടെ എഴുതുക: