തിരുവനന്തപുരം: പുതുക്കിയ മദ്യനയത്തിന് മന്ത്രിസഭയുടെ അനുമതി. പുതിയ മദ്യനയം പ്രാബല്യത്തില്‍ വരുന്നതോടെ വര്‍ഷങ്ങളായി നിലവിലുണ്ടായിരുന്നു ഡ്രൈ ഡേ ഒഴിവാക്കില്ല. ഇതിനാല്‍ ഒന്നാം തീയതിയും ഇനി മദ്യശാലകള്‍ പ്രവര്‍ത്തിക്കില്ല. എതിര്‍പ്പിനെ തുടര്‍ന്നാണ് ഡ്രൈ ഡേ ഒഴിവാക്കല്‍ റദ്ദാക്കിയത്. പുതിയ മദ്യനയത്തിന്റെ ഭാഗമായി ഐടി പാര്‍ക്കുകളില്‍ ആവശ്യാനുസരണം ബാറുകളും പബ്ബുകളും നിലവില്‍ വരും. ഇതിനുള്ള ഐടി സെക്രട്ടറിയുടെ റിപ്പോര്‍ട്ടാണ് സര്‍ക്കാര്‍ അംഗീകരിച്ചത്. കൂടുതല്‍ വിദേശമദ്യ ശാലകള്‍ക്കും അനുമതി നല്‍കാനും തീരുമാനമുണ്ട്. ബെവ്കോ ഔട്ടലെറ്റുകളും സൗകര്യങ്ങള്‍ വര്‍ധിപ്പിക്കനുള്ള ശുപാര്‍ശയും അംഗീകരിച്ചു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: