തിരുവനന്തപുരം: കേരള സ്റ്റേറ്റ് ഇലക്ട്രിസിറ്റി ബോര്‍ഡ് ലിമിറ്റഡിന്റെ 65ാം വാര്‍ഷിക ദിനാഘോഷങ്ങളുടെ ഭാഗമായി പത്മഭൂഷണ്‍ ശ്രീ എം നടത്തുന്ന പ്രഭാഷണം അനുവദിക്കില്ലെന്നും ബഹിഷ്കരിക്കുമെന്നും സിഐടിയു സംഘടനയായ കെഎസ്ഇബി വര്‍ക്കേഴ്സ് അസോസിയേഷന്. സമൂഹത്തിന്റെ വിവിധ മേഖലകളില്‍ പ്രാഗല്ഭ്യം തെളിയിച്ചിട്ടുള്ള വിദഗ്ധരെ പങ്കെടുപ്പിച്ചുകൊണ്ടുള്ള പ്രഭാഷണ പരമ്പരയുടെ ഉദ്ഘാടന പ്രഭാഷണമാണ് മാര്‍ച്ച് 31 ഉച്ചയ്ക്ക് 12 മണിക്ക് തിരുവനന്തപുരം വൈദ്യുതിഭവന് ഓഡിറ്റോറിയത്തില്‍ പ്രമുഖ സാമൂഹിക പരിഷ്കര്‍ത്താവും പ്രഭാഷകനും എഴുത്തുകാരനുമായ പദ്മഭൂഷണ്‍ ശ്രീ. എം (മുംതാസ് അലി) നിര്‍വ്വഹിക്കാനിരുന്നത്. യോഗയിലൂടെ മാനസിക സമ്മര്‍ദം ഒഴിവാക്കിയുള്ള സ്വസ്ഥ ജീവിതവും മികവുറ്റ ജോലിയും എന്ന വിഷയത്തിലാണ് എമ്മിന്റെ പ്രഭാഷണം. ഇതിനെതിരേയാണ് സിഐടിയു രംഗത്തെത്തിയത്.
നാനാ ജാതി മതസ്ഥരും മതവിശ്വാസമില്ലാത്തവരും ഉള്‍പ്പെടെയുള്ളവര്‍ ജോലി ചെയ്യുന്ന കെഎസ്ഇബിയില്‍ പ്രത്യേക വിശ്വാസം മുറുകെപിടിക്കുന്ന ആത്മീയചാര്യന്റെ പ്രഭാഷണം ശരിയല്ലെന്ന് സിഐടിയു പറയുന്നു. നേരത്തേ, ഇത്തരമൊരു നീക്കം നടന്നപ്പോള്‍ തങ്ങളുടെ എതിര്‍പ്പ് മൂലം പരിപാടി ഉപേക്ഷിച്ചിരുന്നു. ഇത്തവണയും പരിപാടി ഉപേക്ഷിച്ചില്ലെങ്കില്‍ ബഹിഷ്കരിക്കുമെന്നും കെഎസ്ഇബി വര്‍ക്കേഴ്സ് അസോസിയേഷന് പത്രക്കുറിപ്പില്‍ വ്യക്തമാക്കി. .
പ്രതികരിക്കാൻ ഇവിടെ എഴുതുക: