കൊല്‍ക്കൊത്ത: കശ്മീര്‍ ഫയല്‍സ് കണ്ടു. എന്തുകൊണ്ടാണ് ബംഗാളി ഹിന്ദുക്കള്‍ ബംഗ്ലാദേശില്‍ നിന്ന് പലായനം ചെയ്തതിനെക്കുറിച്ച് ഒരു സിനിമയും നിര്‍മ്മിക്കാത്തതെന്ന് എനിക്ക് മനസ്സിലാകുന്നില്ലന്നും ബംഗ്ലാദേശി എഴുത്തുകാരി തസ്ലിമ നസ്റിന്.
തന്റെ ട്വിറ്റര്‍ പോസ്റ്റിലാണ് സിനിമ കണ്ടശേഷം തസ്ലിമ നസ്റിന് പ്രതികരിച്ചത്.
‘ഇന്ന് കശ്മീരി ഫയല്‍സ് കണ്ടു. കഥ 100% സത്യമാണെങ്കില്‍, അതിശയോക്തിയില്ലങ്കില്, അര്ദ്ധസത്യമല്ലങ്കില് അത് ശരിക്കും സങ്കടകരമായ കഥയാണ് . കശ്മീരി പണ്ഡിറ്റ് കശ്മീരില്‍ ജീവിക്കാനുള്ള അവരുടെ അവകാശം തിരികെ നല്‍കണം. എന്തുകൊണ്ടാണ് ബംഗാളി ഹിന്ദുക്കള്‍ ബംഗ്ലാദേശില്‍ നിന്ന് പലായനം ചെയ്തതിനെക്കുറിച്ച് ഒരു സിനിമയും നിര്‍മ്മിക്കാത്തതെന്ന് എനിക്ക് മനസ്സിലാകുന്നില്ല’
പ്രതികരിക്കാൻ ഇവിടെ എഴുതുക: