ന്യൂദല്‍ഹി: മാര്‍ച്ച് മാസത്തില്‍ ഏറ്റവും കൂടുതല്‍ പേര് ഗൂഗിളില്‍ തിരഞ്ഞത് കശ്മീരിലെ ഹിന്ദു വംശഹത്യ. ഈ അഭൂതപൂര്‍വ്വമായ തിരച്ചിലിന് കാരണമായത് ‘കശ്മീര്‍ ഫയല്‍സ്’ എന്ന സിനിമയും വരവ് തന്നെ.
30 ദിവസത്തെ ഗൂഗിള്‍ ട്രെന്‍ഡ് റിപ്പോര്‍ട്ടനുസരിച്ച് ‘കശ്മീര്‍ പണ്ഡിറ്റ്’ (#KashmirPandit) എന്ന തിരച്ചില്‍ പദമാണ് (കീവേര്‍ഡ്- Keyword) ഗുഗിളില്‍ ഏറ്റവും കൂടുതല്‍ പേര് തിരഞ്ഞത്. കശ്മീരി പണ്ഡിറ്റുകളെക്കുറിച്ചും അവരുടെ കൂട്ടക്കൊലയെക്കുറിച്ചും അറിയാനാണ് ഗൂഗിളില്‍ വായനക്കാര്‍ തിരഞ്ഞത്. 1990കളിലെ കശ്മീരി പണ്ഡിറ്റുകളുടെ കൂട്ടക്കൊലയാണ് ‘കശ്മീര്‍ ഫയല്‍സ്’ എന്ന ചലച്ചിത്രത്തിന്റെ കഥ. ഇസ്ലാമിക് ജിഹാദ് വര്‍ധിച്ചതോടെ കശ്മീര്‍ താഴവരയിലെ ഹിന്ദുക്കളായ കശ്മീരി പണ്ഡിറ്റുകളെ ഓടിക്കാന്‍ തുടങ്ങി. താഴ് വര വിട്ടുപോകാന്‍ തയ്യാറില്ലാത്തവരെ ക്ശ്മീരി ജിഹാദി മുസ്ലിങ്ങള്‍ കൂട്ടക്കൊല ചെയ്തു.
1990 ഫെബ്രുവരിയ്ക്കും മാര്‍ച്ചിനും ഇടയില്‍ 1.4 ലക്ഷം കശ്മീരി പണ്ഡിറ്റുകളില്‍ ഒരു ലക്ഷം പേരും താഴ് വര വിട്ടോടിപ്പോയി. പതിനായിരക്കണക്കിന് കശ്മീരി പണ്ഡിറ്റുകളെ കൂ്ട്ടക്കൊല ചെയ്തു. സംവിധായകന് വിവേക് അഗ്നിഹോത്രി യാഥാര്‍ത്ഥ്യത്തോടെയാണ് കശ്മീരി ഹിന്ദുക്കളുടെ ഈ കൂട്ടക്കൊലയും അനുബന്ധ സംഭവങ്ങളും കാണിച്ചിരിക്കുന്നത്. സിനിമ കണ്ടവരാണ് കൂടുതലായി കശ്മീരി പണ്ഡിറ്റുകളെക്കുറിച്ചറിയാന് ഗൂഗിളില്‍ തിരയുന്നത്.
മാര്‍ച്ച് 11നാണ് കശ്മീര്‍ ഫയല്‍സ് തിയറ്ററുകളിലെത്തിയത്. അതിന് ഒരാഴ്ച മുന്‍പ് മുതലേ ഗൂഗിളില്‍ തിരച്ചില്‍ ആരംഭിച്ചിരുന്നു. മാര്‍ച്ച് 15ഓടെ ഗൂഗിളില്‍ കശ്മീരി പണ്ഡിറ്റുകളെക്കുറിച്ചുള്ള തിരച്ചില്‍ പാരമ്യത്തിലെത്തി. കശ്മീരി പണ്ഡിറ്റ് എന്ന തിരച്ചില്പദം (കീവേര്‍ഡ്) ഗൂഗിള്‍ ട്രെന്‍ഡില്‍ 100ല്‍ എത്തി. കശ്മീര്‍ ഫയല്‍സ് എന്ന ചിത്രം എന്താണ് ഇസ്ലാമിക തീവ്രവാദം കശ്മീര്‍ താഴ് വരയില്‍ ചെയ്തതെന്ന് തുറന്നു കാട്ടിക്കൊടുത്തു. ഒപ്പം ഹി്ന്ദുക്കളായ കശ്മീരി പണ്ഡിറ്റുകള്‍ അനുഭവിച്ച വേദനകളുടെ നേര്‍ക്കാഴ്ചകളും ഈ ചിത്രം പുറത്തുകൊണ്ടുവന്നു.
ഗൂഗിളില്‍ തിരയപ്പെട്ട മറ്റൊരു തിരച്ചില്‍ പദം (കീ വേര്‍ഡ്) കശ്മീര്‍ ഹിന്ദൂസ് (#KashmirHindus) ആയിരുന്നു. മൂന്നാമത് ഏറ്റവും കൂടുതല്‍ തിരയപ്പെട്ടത് കശ്മീര്‍ പണ്ഡിറ്റ് ജെനോസൈഡ് (#KashmirPanditGenocide)എന്ന പദമായിരുന്നു. എന്തായാലും വിവേക് അ്ഗനിഹോത്രിയുടെ ഈ ചിത്രം ഹിന്ദുക്കളെ ഒരു ഗാഢനിദ്രയില്‍ നിന്നും ഉണര്്ത്തിയിരിക്കുന്നു എന്നേ പറയേണ്ടൂ.
പ്രതികരിക്കാൻ ഇവിടെ എഴുതുക: