ബെംഗളൂരു: ഹിജാബ് ധരിച്ചെത്തുന്നവരെ എസ്എസ്എല്‍സി പരീക്ഷ എഴുതാന്‍ സമ്മതിക്കില്ലെന്ന കര്‍ണ്ണാടക സര്‍ക്കാരിന്റെ ഉത്തരവ് പുറത്തിറങ്ങിയതിന് പിന്നാലെ കുട്ടികളോട് ഈഗോ വെടിഞ്ഞ് പരീക്ഷയെഴുതാന്‍ ഉപദേശിച്ച് കര്‍ണ്ണാടക വിദ്യാഭ്യാസ മന്ത്രി ബി.സി. നാഗേഷ്.
വിദ്യാഭ്യാസസ്ഥാപനങ്ങളില്‍ ഹിജാബ് നിരോധിച്ചുകൊണ്ടുള്ള കര്‍ണ്ണാടക ഹൈക്കോടതി വിധിയുടെ അടിസ്ഥാനത്തിലാണ് ഹിജാബ് ധരിച്ച് വരുന്നവരെ എസ്എസ്എല്‍സി പരീക്ഷ എഴുതാന്‍ സമ്മതിക്കില്ലെന്ന് കര്‍ണ്ണാടക സര്‍ക്കാര്‍ പ്രഖ്യാപിച്ചത്. മാര്‍ച്ച് 28ന് ആരംഭിക്കുന്ന പരീക്ഷ ഏപ്രില്‍ 11ന് അവസാനിക്കും.
‘ഭൂരിഭാഗം വിദ്യാര്‍ത്ഥികളും ഹൈക്കോടതി വിധി അനുസരിക്കും. അവര്‍ സര്‍ക്കാര്‍ ഉത്തരവും പിന്തുടരാന് തയ്യാറാണ്. ദയവായി ഇക്കാര്യത്തില്‍ ഈഗോ വെടിഞ്ഞ് പരീക്ഷ എഴുതാന്‍ തയ്യാറാകണം. മറ്റുള്ളവര്‍ക്കായി നിങ്ങള്‍ ബലിയാടാകരുത്’- വിദ്യാര്‍ത്ഥികളോടുള്ള അപേക്ഷയില്‍ വിദ്യാഭ്യാസമന്ത്രി ബി.സി. നാഗേഷ് പറഞ്ഞു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: