Friday, April 17, 2026
Janmabhumi
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
Janmabhumi
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home News India

തമിഴ്നാട്ടില്‍ ബിജെപിയെ ഒതുക്കാന്‍ ഡിഎംകെ-കോണ്‍ഗ്രസ് പദ്ധതി; ഡോ.സുബ്ബയ്യ ഷണ്മുഖത്തിന് അഴി; അണ്ണാമലൈയെ കേസില്‍ കുടുക്കി തീര്‍ക്കാന്‍ ശ്രമം

മിഴ്നാട്ടില്‍ ബിജെപിയുടെ സ്വപ്നതുല്ല്യമായ കുതിപ്പിന് തടയിടാന്‍ ഡിഎംകെ-കോണ്‍ഗ്രസ് പദ്ധതി ഒരുങ്ങുന്നതായി റിപ്പോര്‍ട്ട്. പ്രധാനമായും ബിജെപിയുടെ തമിഴ്നാട്ടിലെ മുന്നേറ്റത്തിന് ഇപ്പോള്‍ ചുക്കാന്‍ പിടിക്കുന്ന അമരക്കാരനായ ബിജെപി തമിഴ്നാട് അധ്യക്ഷന്‍ അണ്ണാമലൈയെ പലരീതിയില്‍ തീര്‍ക്കാന്‍ പദ്ധതി തയ്യാറാകുന്നതായി പറയുന്നു.

ജന്മഭൂമി ഓണ്‍ലൈന്‍ by ജന്മഭൂമി ഓണ്‍ലൈന്‍
Mar 27, 2022, 10:28 pm IST
in India

ചെന്നൈ: തമിഴ്നാട്ടില്‍  ബിജെപിയുടെ സ്വപ്നതുല്ല്യമായ കുതിപ്പിന് തടയിടാന്‍  ഡിഎംകെ-കോണ്‍ഗ്രസ് പദ്ധതി ഒരുങ്ങുന്നതായി റിപ്പോര്‍ട്ട്. പ്രധാനമായും ബിജെപിയുടെ തമിഴ്നാട്ടിലെ മുന്നേറ്റത്തിന് ഇപ്പോള്‍ ചുക്കാന്‍ പിടിക്കുന്ന അമരക്കാരനായ ബിജെപി തമിഴ്നാട് അധ്യക്ഷന്‍ അണ്ണാമലൈയെ പലരീതിയില്‍ തീര്‍ക്കാന്‍ പദ്ധതി തയ്യാറാകുന്നതായി പറയുന്നു.

ഏറ്റവുമൊടുവില്‍ 100 കോടി നഷ്ടപരിഹാരക്കേസില്‍ അണ്ണാമലൈയെ കുടുക്കിയിരിക്കുകയാണ് ഡിഎംകെ. വിദേശഫണ്ട് ആകര്‍ഷിക്കാന്‍  യുഎഇ യാത്രയ്‌ക്ക് പോയ തമിഴ്നാട് മുഖ്യമന്ത്രി സ്റ്റാലിനെതിരെ  തെറ്റായ, അപവാദപരമായ പ്രസ്താവനകള്‍ നടത്തിയെന്ന ആരോപണമാണ് ഡിഎംകെ ഉയര്‍ത്തിയിരിക്കുന്നത്. ഒന്നുകില്‍ അണ്ണാമലൈ നിരുപാധികം മാപ്പ് പറയുക, അല്ലെങ്കില്‍ സ്റ്റാലിന്റെ ദുരിതാശ്വാസനിധിയിലേക്ക് 100 കോടി നഷ്ടപരിഹാരം നല്‍കുക എന്ന ആവശ്യമാണ് ഡിഎംകെ ഉയര്‍ത്തിയിരിക്കുന്നത്. ഡിഎംകെ ഓര്‍ഗനൈസിംഗ് സെക്രട്ടറി ആര്‍.എസ്. ഭാരതിയാണ് അണ്ണാമലൈയ്‌ക്ക് എതിരെ നോട്ടീസ് അയച്ചിരിക്കുന്നത്. സ്റ്റാലിനെ അപകീര്‍ത്തിപ്പെടുത്താന്‍ ശ്രമിക്കുന്നു എന്നാരോപിച്ച് ഡിഎംകെ പ്രവര്‍ത്തകര്‍ക്കിടയില്‍ അണ്ണാമലൈയ്‌ക്കെതിരെ അപ്രീതി വളര്‍ത്താനാണ് ശ്രമം.  

ബിജെപി തമിഴ്നാട് അധ്യക്ഷന്‍ അണ്ണാമലൈ ‘ജഡത്തെ വെച്ച് രാഷ്‌ട്രീയം കളിക്കുന്നു’വെന്ന പരിഹാസവുമായി  കഴിഞ്ഞ ദിവസം പാര്‍ലമെന്‍റില്‍ കോണ്‍ഗ്രസ് എംപി മാണിക്കം ടാഗോര്‍ പ്രസംഗം നടത്തിയിരുന്നു. അന്ന് മാണിക്കം ടാഗൂര്‍ ഉന്നയിച്ച പല പോയിന്‍റുകളില്‍ ഒന്ന് അണ്ണാമലൈ വരത്താനാണ് എന്നതായിരുന്നു. തമിഴ്നാട് സ്വദേശിയല്ല എന്ന പോയിന്‍റ് ഉയര്‍ത്തി വരത്തനെതിരെ സമരം ഉയര്‍ത്തിക്കൊണ്ടുവരാനും പദ്ധതിയുണ്ട്. ലാവണ്യ എന്ന പെണ്‍കുട്ടി മതപരിവര്‍ത്തനത്തിന്റെ സമ്മര്‍ദ്ദം സഹിക്കവയ്യാതെയാണ് പള്ളി വക സ്കൂളില്‍ പഠിച്ചിരുന്നു ലാവണ്യ ആത്മഹത്യ ചെയ്തത്. ഈ ആത്മഹത്യ മതപരിവര്‍ത്തനം നടത്താനുള്ള സ്കൂള്‍ അധികൃതരുടെ ശ്രമം മൂലമാണെന്നതിന് കൃത്യമായ തെളിവുകള്‍ ഹാജരാക്കിക്കൊണ്ട് അണ്ണാമലൈയുടെ നേതൃത്വത്തില്‍ നടത്തിയ സമരത്തില്‍ കുറ്റവാളികളെ രക്ഷിക്കാന്‍ ഡിഎംകെയ്‌ക്കോ, പള്ളിക്കോ സാധിച്ചില്ല. കേസ് സുപ്രിംകോടതിയില്‍ എത്തി. സിബി ഐ അന്വേഷണത്തിന് ഉത്തരവും ഇട്ടു. ഇതാണ് സ്റ്റാലിനെതിരെ പള്ളിയും പള്ളി വോട്ടുകളില്‍ ജയിച്ചുകയറുന്ന കോണ്‍ഗ്രസും ഡിഎംകെയും തിരിയാന്‍ കാരണം.  

ഇതിന് പിന്നാലെ സ്റ്റാലിന്റെ വസതിക്ക് മുന്നില്‍ എബിവിപി ദേശീയ നേതാവ് നിധി ത്രിപാഠിയുടെ നേതൃത്വത്തില്‍ പൊലീസ് വലയം ഭേദിച്ച് നടത്തിയ സമരവും ഡിഎംകെയെ ഞെട്ടിച്ചു. അന്ന് ജയിലില്‍ നിധി ത്രിപാഠിയെ സന്ദര്‍ശിച്ചതിന് പഴയ എബിവിപി ദേശീയ നേതാവായ ഡോ. സുബ്ബയ്യ ഷണ്മുഖത്തെ ജോലിയില്‍ നിന്നും സസ്പെന്‍റ് ചെയ്യുകയും കള്ളക്കേസില്‍ കുടുക്കി ജയിലില്‍ അടച്ചിരിക്കുകയുമാണ്. ഈയിടെ നടന്ന തദ്ദേശസ്വയം ഭരണ സ്ഥാപനങ്ങളിലേക്കുള്ള തെരഞ്ഞെടുപ്പില്‍ ഡിഎംകെയ്‌ക്കും എ ഐഎഡിഎംകെയ്‌ക്കും പിന്നില്‍ ബിജെപി  മൂന്നാം സ്ഥാനത്തെത്തിയതും ഡിഎംകെ ക്യാമ്പുകളില്‍ അസ്വസ്ഥത പടര്‍ത്തിയിട്ടുണ്ട്. ഏത് വിധേനെയും അണ്ണാമലൈയെ ഒതുക്കി ബിജെപിയുടെ കുതിപ്പ് ഇല്ലാതാക്കാനാണ് ഡിഎംകെ ശ്രമം.  

അണ്ണാമലൈയുടെ നേതൃത്വത്തിലുള്ള ബിജെപിയുടെ വളര്‍ച്ച ഇല്ലാതാക്കാന്‍ പള്ളിയും ശ്രമിക്കുന്നുണ്ട്. ബിജെപിയുടെ വളര്‍ച്ച തമിഴ്നാട്ടില്‍ ഇല്ലാതാക്കാന്‍ ഒരേയൊരു വഴി മതപരിവര്‍ത്തനം ശക്തമാക്കലാണെന്നായിരുന്നു ഡിഎംകെ അനുഭാവി ഷാലിന്‍ മരിയ ലോറന്‍സ് കഴിഞ്ഞ ദിവസം പരസ്യമായി പ്രസ്താവിച്ചത്.  

നീതിന്യായ വ്യവസ്ഥയില്‍ പൂര്‍ണ്ണ വിശ്വാസമുള്ളതിനാല്‍ ഡിഎംകെയുടെ ഈ ഭീഷണിക്കെതിരെ കോടതിയില്‍ പൊരുതുമെന്ന് അണ്ണാമലൈ പറഞ്ഞു. ഡിഎംകെ കുടുംബം തനി സാധാരണക്കാരില്‍ സാധാരണക്കാരനായ തന്നെ ദുബായ്‌ക്ക് സമാനമായ അവരുടെ കുടുംബവുമായി താരതമ്യം ചെയ്യുകയാണെന്ന് അണ്ണാമലൈ പറഞ്ഞു. തന്റെ യുദ്ധം തമിഴ്‌നാടിന് വേണ്ടിയാണെന്നും അണ്ണാമലൈ പറഞ്ഞു.

Tags: തമിഴ്നാട്സ്റ്റാലിന്‍മതപരിവര്‍ത്തനംലാവണ്യനിധി ത്രിപാഠിbjpReligious Persecutioncongressതമിഴ്നാട് മുഖ്യമന്ത്രിഎം.കെ. സ്റ്റാലിന്‍ലാവണ്യയ്ക്ക് നീതിഅണ്ണാമലൈഡോ. സുബ്ബയ്യ സുബ്രഹ്മണ്യംഡിഎംകെK Annamalai
ShareTweetSendShareShareSend

ബന്ധപ്പെട്ട വാര്‍ത്തകള്‍

Kerala

കണ്ണൂരില്‍ ആര്‍എസ്എസ് പ്രവര്‍ത്തകരെ ബോംബെറിഞ്ഞ കേസില്‍ 10 സി പി എം പ്രവര്‍ത്തകര്‍ കുറ്റക്കാര്‍; ശിക്ഷ ശനിയാഴ്ച

Article

ജനാധിപത്യത്തിലെ സുവര്‍ണ സൂര്യോദയം

മുഹമ്മദ് ഇല്യാസ് (ഇടത്ത്) മുഹമ്മദ് ഇസ്രയേല്‍ (നടുവില്‍)
India

ബിജെപി സ്ഥാനാർത്ഥിക്ക് വോട്ട് ചെയ്ത മുസ്ലിം എംഎല്‍എമാരായ മുഹമ്മദ് ഇസ്രയേലിനും മുഹമ്മദ് ഇല്ല്യാസിനും മറ്റ് മൂന്ന് പേര്‍ക്കും കോണ്‍ഗ്രസ് സസ്പെന്‍ഷന്‍

മുന്‍ ലോക് സഭാ സ്പീക്കര്‍ മീരാകുമാര്‍ (നടുവില്‍) മുന്‍ രാഷ്ട്രപതിയായ പ്രതിഭാ പാട്ടീല്‍ (വലത്ത്)
India

കോണ്‍ഗസിന് തിരിച്ചടിയായി വനിത സംവരണ ബില്ലിനെ പിന്തുണച്ച് മീരാകുമാറിന് പിന്നാലെ മുന്‍ രാഷ്‌ട്രപതി പ്രതിഭ പാട്ടീലും, ഇരുവരും കോണ്‍ഗ്രസ് നേതാക്കള്‍

India

‘ മമതയും കൂട്ടരും കട്ട പണം തിരികെ നിങ്ങൾക്ക് നൽകും , ഇതെന്റെ വാക്ക് ‘ : ബംഗാളിൽ തൃണമൂലിന്റെ ചിറകരിയാൻ അമിത് ഷാ

പുതിയ വാര്‍ത്തകള്‍

ആ ശബ്ദമാധുരിയില്‍ നിസ്വാര്‍ത്ഥത ലയിച്ചിരുന്നു: ലത – ആശാ മെഡിക്കല്‍ ഇന്‍സ്റ്റിറ്റ്യൂട്ടിന് തറക്കല്ലിട്ട് ഡോ. മോഹന്‍ ഭാഗവത്

പ്രധാനമന്ത്രി മോദിക്കെതിരെ അൺ പാർലമെൻ്ററി പരാമർശവുമായി രാഹുൽ ഗാന്ധി; സഭയുടെ അന്തസിന് കളങ്കമെന്ന് ബിജെപി

ചിക്കൻ മന്തി കഴിക്കുന്ന ഉണ്ണിക്കണ്ണൻ; മെഹർ മന്തി ആൻ്റ് ഗ്രിൽസ് ഹോട്ടൽ ഉടമ അർഷാദ് അറസ്റ്റിൽ

അംബാനിയെ കടത്തിവെട്ടി ; ഏഷ്യയിലെ ഏറ്റവും ധനികനായി ഗൗതം അദാനി ; ആസ്തി ഇത്രയും….

രാവണന്റെ ഭൂമിയിൽ കയറി പണം നൽകാതെ പഴങ്ങൾ കഴിച്ചവനാണ് രാമൻ ; വേണമെങ്കിൽ ബീഫ് ഫെസ്റ്റും നടത്തും അധിക്ഷേപിച്ച് പ്രകാശ് രാജ് , ക്രിമിനൽ കേസ്

ഗർഭിണിയാണ് , പരിഗണന വേണം ; മുൻകൂർ ജാമ്യാപേക്ഷ നൽകി ടി സി എസ് മതപരിവർത്തന കേസിലെ പ്രതി നിദാഖാൻ

ലാലേട്ടൻ ശബരിമല ഡ്യൂട്ടിയിൽ ;ചിത്രത്തിന്റെ ടൈറ്റിൽ പോസ്റ്റർ പുറത്ത്

നിതിന്‍ രാജിന്റെ ആത്മഹത്യ; ഇടക്കാല ജാമ്യഹർജി നല്‍കി പ്രതികളായ അധ്യാപകര്‍

പ്രണവ് മോഹൻലാൽ കല്യാണി പ്രിയദർശൻ വിവാഹത്തിനായി കാത്തിരിക്കുന്നു’; മറുപടിയുമായി ലിസി

ആശ്വാസമേകി സ്വര്‍ണവിപണി; സ്വർണ്ണവിലയിൽ വൻ ഇടിവ്

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.