ന്യൂദല്‍ഹി: ആം ആദ്മി സര്‍ക്കാര്‍ 12 ലക്ഷം ജോലി നല്‍കിയതിന്റെ തെളിവ് കാണിക്കാന്‍ മുഖ്യമന്ത്രി അരവിന്ദ് കെജ് രിവാളിനെ വെല്ലുവിളിച്ച് ബിജെപി നേതാവ് കപില്‍ മിശ്ര.
12 ലക്ഷം പേര്‍ക്ക് ദല്‍ഹിയില്‍ ജോലി നല്‍കിയെന്ന ആം ആദ്മി പാര്‍ട്ടിയുടെ അവകാശവാദം നുണയാണെന്ന് വിവരാവകാശരേഖ വെച്ച് കപില്‍ മിശ്ര വാദിക്കുന്നു. ‘വിവരാവകാശരേഖ പ്രകാരം കെജ്രിവാള് സര്‍ക്കാര്‍ വെറും 3246 പേര്‍ക്ക് മാത്രമാണ് ജോലി നല്‍കിയത്. ഇക്കാര്യത്തില്‍ കെജ് രിവാളും ഉപമുഖ്യമന്ത്രി സിസോദിയയും നുണ പറയുകയാണ്. എന്റേത് ഒരു തുറന്ന വെല്ലുവിളിയാണ്. അവകാശവാദം ശരിയാണെങ്കില്‍ ജോലി നല്‍കിയവരുടെ പേര് വിവരങ്ങള്‍ അരവിന്ദ് കെജ് രിവാള്‍ വെളിപ്പെടുത്തണം’- കപില്‍ മിശ്ര ട്വിറ്ററില്‍ കുറിച്ചു. ഈ ട്വീറ്റിനോടൊപ്പം വിവരാവകാശ രേഖയുേം കപില്‍ മിശ്ര ഈ ട്വീറ്റിനോടൊപ്പം പങ്കുവെച്ചിട്ടുണ്ട്. ബിജെപി നേതാവ് തജീന്ദര്‍ സിങ്ങ് ബഗ്ഗ ഫയല്‍ ചെയ്ത രണ്ട് വിവരാവകാശ രേഖകളാണ് കപില്‍ മിശ്ര പങ്കുവെച്ചിരിക്കുന്നത്.
2019ല്‍ നല്കിയ മറുപടി അനുസരിച്ച് 267 പേര്‍ക്ക് വിദ്യാഭ്യാസ വകുപ്പിലും ഒരാള്‍ക്ക് ഓഡിറ്റ് വിഭാഗത്തിലും ഒരാള്‍ക്ക് സാമൂഹ്യ ക്ഷേമവകുപ്പിലും അഞ്ച് പേര്‍ക്ക് പൊതുഭരണവിഭാഗത്തിലും രണ്ട് പേര്‍ക്ക് ആരോഗ്യ വകുപ്പിലും മൂന്ന് പേര്‍ക്ക് അക്കൗണ്ട്സ് വകുപ്പിലും ഒരാള്‍ക്ക് അര്ബര്വികസന വകുപ്പിലും ജോലി നല്കി. 2021ല്‍ 12 പേര്‍ക്ക് നിയമവകുപ്പിലും 2154 പേര്‍ക്ക് ലോവര്‍ ഡിവിഷന് ക്ലാര്ക്കുകളായും 462 പേര്‍ക്ക് സ്റ്റെനോഗ്രാഫര്‍മാരായും നിയമനം നല്കി. 720 പേര്‍ക്ക് ജനറല്‍ ഡ്യൂട്ടി മെഡിക്കല്‍ ഓഫീസര്‍മാരായും 270 പേര്‍ക്ക് അധ്യാപകേതര സ്പെഷ്യലിസ്റ്റ് ഡോക്ടര്മാരായും നിയമിച്ചു. സാമൂഹ്യ ക്ഷേമവകുപ്പില്‍ 2015ല്‍ 22 ഒഴിവുകളും 2018ല്‍ രണ്ട് ഒഴിവുകളും 2020ല്‍ 44 ഒഴിവുകളും 2021ല്‍ രണ്ട് ഒഴിവുകളും നികത്തി.
ഇക്കഴിഞ്ഞ ദിവസം ബജറ്റ് അവതരിപ്പിക്കുമ്പോള്‍ മനിഷ് സിസോദിയയും അരവിന്ദ് കെജ് രിവാളും അവകാശപ്പെട്ടത് ദല്‍ഹി സര്‍ക്കാര്‍ 12 ലക്ഷം പേര്‍ക്ക് കഴിഞ്ഞ അഞ്ച് വര്‍ഷത്തില്‍ ജോലി നല്‍കിയെന്നാണ്. എന്നാല്‍ 1.8 ലക്ഷം ജോലികള്‍ സര്‍ക്കാര്‍ മേഖലയിലും 10 ലക്ഷം ജോലികള്‍ സ്വകാര്യമേഖലയിലും സൃഷ്ടിച്ചെന്നും ആപ് സര്‍ക്കാര്‍ അവകാശപ്പെട്ടിരുന്നു. 1.8 ലക്ഷം പേര്‍ക്ക് സര്‍ക്കാര്‍ മേഖലയില്‍ ജോലി നല്‍കിയെന്ന് കെജ് രിവാള്‍ അവകാശപ്പെട്ടെങ്കിലും വിവരാവകാശ രേഖ അനുസരിച്ച് 3,600 പേര്‍ക്ക് മാത്രമാണ് സര്‍ക്കാര്‍ മേഖളയില്‍ ജോലി നല്‍കിയത്.
പ്രതികരിക്കാൻ ഇവിടെ എഴുതുക: