ന്യൂദല്‍ഹി: സവര്‍ക്കര്‍ മുന്നോട്ടു വെച്ച ഹിന്ദുത്വയ്ക്ക് ഹിന്ദുയിസവുമായി ബന്ധമില്ലെന്നും ഒരു തരത്തിലുള്ള അനുതാപവും കാരുണ്യവുമില്ലാത്ത ആശയസംഹിതയാണ് ഹിന്ദുത്വമെന്നും കോണ്‍ഗ്രസ് നേതാവ് മണിശങ്കര്‍ അയ്യര്‍. ഭാരതത്തിന് ഒരിക്കലും ഒരു ഹിന്ദുരാഷ്ട്രമാവാനാവില്ല.
1920 കളില്‍ വി.ഡി. സവര്‍ക്കറാണ് ‘ഹിന്ദുഡം’ എന്ന വാക്കില്‍ നിന്ന് ഹിന്ദുത്വ എന്ന ആശയസംഹിത വികസിപ്പിച്ചെടുത്തത്. റോമന്‍ വാക്കില്‍ നിന്നാണ് ഹിന്ദുഡം വരുന്നത്. പൗരാണിക പേര്‍ഷ്യന്‍ ഭാഷയില്‍ ‘സ’ എന്ന ശബ്ദം ‘ഹ’ എന്നാണ് ഉച്ചരിച്ചിരുന്നത്. അതുകൊണ്ട് ഹെറൊഡാറ്റസ് എന്ന ചരിത്രകാരന് സിന്ധു നദിയെ ഹിന്ദു നദി എന്നും സിന്ധുവിന്റെ തീരങ്ങളില്‍ താമസിക്കുന്നവരെ ഹിന്ദുക്കളെന്നും വിളിച്ചു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: