തിരുവനന്തപുരം: സില്‍വര്‍ലൈനിന്റെ പേരില്‍ വിദേശത്തു നിന്ന് വന്‍തോതില്‍ കൊള്ളപ്പലിശയ്ക്ക് പണം കടം എടുത്ത് കേരളത്തിലെ വരും തലമുറയെ കടക്കെണിയില്‍ ആക്കാനാണ് പിണറായി സര്‍ക്കാര്‍ ശ്രമിക്കുന്നതെന്ന് വണ്‍ ഇന്ത്യ വണ്‍ പെന്ഷന് അഖിലേന്ത്യാ അധ്യക്ഷന്‍ എ പി ഇബ്രാഹിംകുട്ടി ആരോപിച്ചു. ഇത് ഒരിക്കലും അനുവദിക്കാനാവില്ല. സംസ്ഥാനത്തിന്റെ സാമ്പത്തിക സ്ഥിതിക്ക് ഒട്ടും യോജിച്ചതല്ല സില്‍വര്‍ലൈനിന്റെ നിലവിലെ രൂപകല്പന എന്നും എപി ഇബ്രാഹിംകുട്ടി ഓര്‍മിപ്പിച്ചു.
സംസ്ഥാനം കടുത്ത സാമ്പത്തിക പ്രതിസന്ധിയിലൂടെ കടന്നുപോകുമ്പോള്‍ കൂടുതല്‍ കടബാധ്യത ജനങ്ങള്‍ക്കുമേല്‍ അടിച്ചേല്‍പ്പിക്കുന്നത് ഒട്ടും നീതീകരിക്കാന്‍ കഴിയാത്തതാണ് . സില്‍വര്‍ ലൈന്‍ ലാഭകരമാകില്ലെന്ന് ഡി പി ആറില്‍ പറയുന്നുണ്ട്. പൂര്‍ണ്ണ വിജയമാണങ്കില്‍ പോലും പ്രതിവര്‍ഷം 150 കോടി രൂപ മാത്രമാണ് പദ്ധതിയുടെ വരുമാനം. അതിനാല്‍ തന്നെ ചെലവുമായി താരതമ്യം ചെയ്യുമ്പോള്‍ സില്‍വര്‍ ലൈന്‍ ലാഭത്തിലാകാന്‍ ദശ്ബാദങ്ങള്‍ വേണ്ടി വരും. അപ്പോഴേക്കും കേരളം പൂര്‍ണ്ണമായി കടക്കെണിയിലാകും.എന്നാല്‍ അത് ചര്‍ച്ചയാവാതിരിക്കാനാണ് ഇപ്പോള്‍ പൊലീസിനെ കൊണ്ട് നടത്തുന്ന അതിക്രമങ്ങള്‍ .
സില്‍വര്‍ലൈന്‍ നടപ്പിലാക്കണമോ എന്ന കാര്യത്തില്‍ അന്തിമ തീരുമാനമെടുക്കേണ്ടത് കേന്ദ്രസര്‍ക്കാരും റെയില്‍വേ മന്ത്രാലയവുമാണ്. സ്ഥലം ഏറ്റെടുക്കുന്നതിനോ , വീടുകള്‍ പൊളിച്ചു മാറ്റുവാനോ ഒരു ഉത്തരവും കേന്ദ്ര സര്‍ക്കാരോ സുപ്രീംകോടതിയോ നല്‍കിയിട്ടില്ല. ഡി പി ആര് തയ്യാറാക്കുന്നതിനുള്ള അനുമതി മാത്രമാണ് ഇതുവരെ കേന്ദ്രസര്‍ക്കാര്‍ നല്‍കിയിട്ടുള്ളത് . എന്നാല്‍ അതിന്റെ മറവില്‍ സ്ത്രീകളെയും കുട്ടികളെയും പൊതുവഴിയില്‍ വലിച്ചിഴച്ച് സില്‍വര്‍ ലൈനിനു വേണ്ടി അടയാള കല്ലുകള്‍ സ്ഥാപിക്കുന്നത് അങ്ങേയറ്റം അപലപനീയവും അധികാരത്തിന്റെ അഹങ്കാരവുമാണ് .ഈ സാഹചര്യത്തില്‍ സില്‍വര്‍ലൈനിന് വേണ്ടി നടത്തുന്ന കല്ലിടല്‍ നടപടികള്‍ അടിയന്തിരമായി നിര്‍ത്തിവയ്ക്കണം എന്നും വണ്‍ ഇന്ത്യ വണ്‍ പെന്ഷന് ഭാരവാഹികള്‍ ആവശ്യപ്പെട്ടു.
ഗുരുതര പാരിസ്ഥിതിക പ്രശ്നങ്ങളാണ് സില്‍വര്‍ലൈന്‍ കേരളത്തിന് സമ്മാനിക്കുക. സില്‍വര്‍ ലൈന്‍ പാതയ്ക്ക് വേണ്ടി വലിയ തോതില്‍ ഭൂമി മണ്ണിട്ട് ഉയര്‍ത്തേണ്ടിവരും. ഡി പി ആര് പ്രകാരം ഒരു ലക്ഷത്തോളം കുടുംബങ്ങളെ വഴിയാധാരമാക്കി ഏക്കറുകണക്കിന് കൃഷിഭൂമി നശിപ്പിക്കുകയും ചെയ്യുന്ന രൂപത്തിലാണ് നിര്‍ദ്ദിഷ്ട സില്‍വര്‍ ലൈന്‍ പദ്ധതി സില്‍വര്‍ ലൈന്‍ പദ്ധതിക്കെതിരെ പഞ്ചായത്തുതലത്തില്‍ വണ്‍ ഇന്ത്യ വണ്‍ പെന്ഷന് സംഘടനയുടെ നേതൃത്വത്തില്‍ പ്രതിഷേധ പരിപാടികള്‍ സംഘടിപ്പിക്കാനാണ് തീരുമാനിച്ചിറ്റുണ്ട്. തലസ്ഥനാത്ത് ആദ്യ ഘട്ടമെന്ന നിലയില്‍ പ്രതിഷേധ പ്രകടനം സംഘടിപ്പിക്കും.
രാജ്യത്ത് വണ്‍ ഇന്ത്യ വണ്‍ പെന്ഷന് പദ്ധതി നടപ്പാക്കുന്നതിനോട് പ്രധാനമന്ത്രി നരേന്ദ്രമോദിക്ക് അനുകൂല നിലപാടാണ് ഉള്ളതെന്നും എപി ഇബ്രാഹിംകുട്ടി കൂട്ടിച്ചേര്‍ത്തു ആഹാരത്തിനും മരുന്നിനും വേണ്ടി 60 വയസ്സ് കഴിഞ്ഞ എല്ലാവര്ക്കും തുല്യ പെന്ഷന് ഉറപ്പാക്കുന്നതിന് വണ്‍ ഇന്ത്യ വണ്‍ പെന്ഷന് ഉടന്‍ നടപ്പിലാക്കും എന്നാണ് പ്രതീക്ഷിക്കുന്നത്. കേന്ദ്ര സര്‍ക്കാര്‍ ഇതിനായി നടപടികള്‍ സ്വീകരിച്ചു വരുന്നതായി മനസ്സിലാക്കുന്നു എന്നും ഇബ്രാഹിംകുട്ടി കൂട്ടിച്ചേര്‍ത്തു വാര്‍ത്താ സമ്മേളനത്തില്‍ കോര്‍ഡിനേറ്റര്‍മാരായ അഡ്വ. അനില്‍ ലക്ഷമണന് , എസ് പി മുഹമ്മദ്, സജി കൊട്ടാരക്കര, ഗോപി പാലക്കാട്, രാജാറാം എന്നിവര്‍ പങ്കെടുത്തു
പ്രതികരിക്കാൻ ഇവിടെ എഴുതുക: