രാജമൗലി സംവിധാനം ചെയ്ത ആര്‍ആര്‍ആര്‍ ആദ്യ ദിവസം തന്നെ റെക്കോര്‍ഡ് കളക്ഷന്‍ സ്വന്തമാക്കി. ആദ്യ ദിനം നൂറ് കോടിയില്‍ ഏറെ കളക്ഷന്‍ നേടുന്ന ആദ്യ ഇന്ത്യന്‍ സിനിമ കൂടിയാണ് ആര്‍ആര്‍ആര്‍.
ജൂനിയര്‍ എന്‍ടിആര്‍, രാം ചരണ്‍ എന്നിവരെ പ്രധാനകഥാപാത്രങ്ങളാക്കി രാജമൗലി ഒരുക്കിയ ബ്രഹ്മാണ്ഡ ചിത്രം ‘ആര്‍ആര്‍ആര്‍’ന്റെ ആഗോള കലക്ഷന്‍ 248 കോടിയാണെന്ന് കണുക്കുകള്‍. തെലുങ്കില്‍ നിന്നും ആദ്യദിനം തന്നെ 127 കോടിയാണ് വാരിക്കൂട്ടിയത്. പല തിയറ്ററുകളിലും ടിക്കറ്റ് നിരക്ക് വര്‍ധിപ്പിച്ചിരുന്നു. ഹിന്ദിയില്‍ നിന്നും 22 കോടി, കര്‍ണാടക 16 കോടി, തമിഴ്നാട് ഒന്‍പത് കോടി, കേരളം നാല് കോടി, ഓവര്‍സീസ് അവകാശങ്ങളില്‍ നിന്നും 69 കോടി. മറ്റുസംസ്ഥാനങ്ങളില്‍ നിന്നും 36 കോടിയിലേറെ വരുമാനം നേടിയെന്ന് ട്രെയ്ഡ് അനലിസ്റ്റുകള്‍ റിപ്പോര്‍ട്ട് ചെയ്യുന്നു.
ഓസ്ട്രേയ്ലിയയിലും ന്യൂസിലാണ്ടിലും ആദ്യ ദിനം 30 കോടിയിലേറെ കളക്ഷന്‍ നേടിയതായാണഅ കണക്ക്. ഹോളിവുഡ് സിനിമ ബാറ്റ്മാനെ മറികടന്നതായും റിപ്പോര്‍ട്ടുകള്‍ പറയുന്നു.
ഇന്ത്യന്‍ സിനിമ ചരിത്രത്തില്‍ ഏറ്റവും മുതല്‍ മുടക്കുള്ള ചിത്രമായാണ് ആര്‍ആര്‍ആര്‍ തിയറ്ററിലെത്തിയത്. 650 കോടിയാണ് ചിത്രത്തിന്റെ നിര്‍മാണ ചെലവ്. ജൂനിയര്‍ എന്‍ടിആറും രാം ചരണും പ്രധാന കഥാപാത്രങ്ങളെ അവതരിപ്പിക്കുന്ന ചിത്രത്തില്‍ അജയ് ദേവ്ഗണ്, ഒലിവിയ മോറിസ്. സമുദ്രക്കനി, അലിസണ് ഡൂഡി, റേ സ്റ്റീവന്‍സണ്‍, ശ്രിയ ശരണ്‍ തുടങ്ങിയവരും അഭിനയിക്കുന്നു. അച്ഛന് കെ.വി. വിജയേന്ദ്ര പ്രസാദിന്റെ കഥയ്ക്ക് തിരക്കഥയൊരുക്കിയിരിക്കുന്നത് രാജമൗലി തന്നെയാണ്. സായ് മാധവ് ബുറയാണ് സംഭാഷണങ്ങള്‍ ഒരുക്കിയിരിക്കുന്നത്. കേരളത്തില്‍ മാത്രം 500ലധികം സ്ക്രീനുകളിലാണ് ചിത്രം പ്രദര്‍ശിപ്പിക്കുന്നത്. ലോകത്താകമാനം 10,000 സ്ക്രീനുകളില്‍ ആര്‍ആര്‍ആര്‍ റിലീസിനെത്തി.
സിനിമാ രംഗത്തു നിന്നും നിരവധിപേര്‍ ചിത്രത്തെ പ്രശംസിച്ച് രംഗത്തെത്തി. ‘മഹാരാജ’മൗലിയെന്നായിരുന്നു ശങ്കറിന്റെ പ്രതികരണം. രാംചരണ്‍ തകര്‍ത്തുവെന്ന് അല്ലു അര്ജുന്, ഇമോഷനല്‍ മാസ് എന്റര്‍ടെയ്നറെന്നായിരുന്നു അറ്റ്ലി പ്രതികരിച്ചത്.
പ്രതികരിക്കാൻ ഇവിടെ എഴുതുക: