Tuesday, June 30, 2026
ജന്മഭൂമി
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
ജന്മഭൂമി
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home Samskriti

നാട്ടുപഴമയുടെ ‘ചെട്ടിയാര്‍ കമ്പം’

പാലക്കാട്ടെ പ്രമുഖ ക്ഷേത്രോല്‍സവങ്ങളിലെല്ലാം കമ്പം കത്തിക്കല്‍ എന്നൊരു ചടങ്ങുണ്ട്. പൊക്കത്തില്‍ മുളനാട്ടി, അതിന്റെ വശങ്ങളിലേക്ക് മുളകൊണ്ടു തന്നെ ശിഖരങ്ങള്‍ ഒരുക്കി, അതില്‍ കതിനപോലുള്ള വെടിക്കോപ്പുകള്‍ ഒരുക്കിയശേഷം ഉത്സവം സമാപിക്കുന്ന വേളയില്‍ തീകൊളുത്തുന്ന ചടങ്ങാണ് കമ്പം കത്തിക്കല്‍. ശ്രീകുറുംബക്ഷേത്രത്തിലെ വെടിയുത്സവത്തിന്റെ ഭാഗമായുള്ള കമ്പം കത്തിക്കലാണ് ചെട്ടിയാര്‍ കമ്പം.

ജന്മഭൂമി ഓണ്‍ലൈന്‍ by ജന്മഭൂമി ഓണ്‍ലൈന്‍
Mar 25, 2022, 06:00 am IST
in Samskriti

മനോഹര്‍ ഇരിങ്ങല്‍

കാലഹരണപ്പെടാത്ത ആചാരാനുഷ്ഠാനങ്ങളുടെ നാടാണ് പാലക്കാട്. വേലയും പൂരവും അതിന് അനുബന്ധമായി കണ്യാര്‍കളിയും കുമ്മാട്ടിയുമുള്‍പ്പെടെയുള്ള നാടോടി കലകളും നിറയുന്ന വള്ളുവനാടന്‍ സംസ്‌കൃതിയുടെ ഈറ്റില്ലം. അനിതരസാധാരണമായ ഈ നാട്ടാചാരങ്ങളുടെ നേര്‍ക്കാഴ്ചകളിലൊന്നാണ് പുതുശ്ശേരി കുറുംബ ഭഗവതി ക്ഷേത്രത്തിലെ ‘ചെട്ടിയാര്‍ കമ്പം’. കൊടുങ്ങല്ലൂരമ്മയാണ് ക്ഷേത്രത്തിലെ മൂര്‍ത്തിയെന്ന് വിശ്വസിച്ചു പോരുന്നു.  

പാലക്കാട്ടെ പ്രമുഖ ക്ഷേത്രോല്‍സവങ്ങളിലെല്ലാം കമ്പം കത്തിക്കല്‍ എന്നൊരു ചടങ്ങുണ്ട്. പൊക്കത്തില്‍ മുളനാട്ടി, അതിന്റെ വശങ്ങളിലേക്ക് മുളകൊണ്ടു തന്നെ ശിഖരങ്ങള്‍ ഒരുക്കി, അതില്‍ കതിനപോലുള്ള വെടിക്കോപ്പുകള്‍ ഒരുക്കിയശേഷം ഉത്സവം സമാപിക്കുന്ന വേളയില്‍ തീകൊളുത്തുന്ന ചടങ്ങാണ് കമ്പം കത്തിക്കല്‍. ശ്രീകുറുംബക്ഷേത്രത്തിലെ വെടിയുത്സവത്തിന്റെ ഭാഗമായുള്ള കമ്പം കത്തിക്കലാണ് ചെട്ടിയാര്‍ കമ്പം.

കുംഭത്തിലെ ആദ്യ ബുധനാഴ്ചയാണ് കണ്യാര്‍കളിയോടെ പുതുശ്ശേരി വെടിയുല്‍സവത്തിന് തുടക്കമാവുന്നത്. വാളയാര്‍ കാട്ടിലാണ് മുളവെട്ടല്‍ ചടങ്ങു നടക്കുക. പുതുശ്ശേരി വേലയിലെ ഒഴിച്ചുകൂടാന്‍ പറ്റാത്ത ആചാരങ്ങളാണ് ചെട്ടിയാര്‍ കമ്പവും, വെടിക്കെട്ടും. ചെട്ടിയാര്‍ കമ്പത്തിന് 500 വര്‍ഷത്തിലേറെ പഴക്കമുണ്ടെന്നു പറയുന്നു. വാളയാറില്‍ നിന്നും ഏകദേശം 15 കി. മീ. ഉള്‍വനത്തില്‍ പ്രവേശിച്ചാണ് കമ്പത്തിനുള്ള മുള കണ്ടെത്തുന്നത്. വെടിയുല്‍സവത്തിന്റെ തലേന്നാള്‍ രാവിലെയാണ് കമ്പക്കാര്‍  പുതുശ്ശേരിയില്‍ നിന്നും പുറപ്പെടുക. വീട്ടില്‍ നിന്ന് നാളികേരമുടച്ച് പൂജ ചെയ്ത് ഗുരുകാരണന്മാരുടെ അനുഗ്രഹവും വാങ്ങി പുതുശ്ശേരി അമ്മയുടെ മുമ്പില്‍ പ്രാര്‍ത്ഥിച്ച ശേഷമേ ഈ ദുര്‍ഘട കാനന യാത്രയ്‌ക്ക് പുറപ്പെടൂ.  മുളവെട്ടല്‍ ചടങ്ങിനു പോകുന്ന സംഘത്തില്‍ 300 ലേറെപ്പേരുണ്ടാവാറുണ്ട്. വ്രതാനുഷ്ഠാനങ്ങളോടെയാണ് കാട്ടിലേക്കുള്ള യാത്ര. വന്യമൃഗങ്ങള്‍ സൈ്വര്യവിഹാരം നടത്തുന്ന കാടാണെങ്കിലും ഭക്തര്‍ യാതൊരപായവും കൂടാതെയാണ് തിരികെയെത്താറുള്ളത്. ക്ഷേത്രത്തില്‍ നിന്നുള്ള വെടിയൊച്ച കേട്ട ശേഷമേ മുളവെട്ടാരംഭിക്കൂ.

ചെങ്കുത്തായ മലയോടു ചേര്‍ന്ന  കൊടുംവനത്തില്‍ പ്രവേശിക്കും മുന്‍പും തിരികെ ഇറങ്ങിയ ശേഷവും മലയുടെ താഴെയുള്ള ഊരാള ക്ഷേത്രത്തില്‍ ദര്‍ശനവും വഴിപാട് പൂജയും പതിവാണ്. ഒരിക്കല്‍ വനയാത്രയില്‍ ഒറ്റപ്പെട്ടു പോയ ഭക്തനെ, ഒരു കുട്ടിയെത്തി, സംഘത്തിലെ  മറ്റുള്ളവരോടൊപ്പമെത്തിക്കാന്‍ വഴി കാട്ടി സഹായിച്ച സംഭവം, 30 വര്‍ഷത്തില്‍ കൂടുതല്‍ കമ്പത്തിനുള്ള യാത്രയില്‍ പ്രധാനികളിലൊരാളായ കൊളയ്‌ക്കോട് തങ്കവേലു ചെട്ടിയാര്‍ ഓര്‍ത്തെടുക്കുന്നു. കുട്ടിയുടെ രൂപത്തില്‍ ദേവി തന്നെയാകാം സംരക്ഷകയായി എത്തിയതെന്നാണ് തങ്കവേലു ചെട്ടിയാര്‍ ഉറച്ചു വിശ്വസിക്കുന്നത്.

ചെട്ടിയാര്‍ കമ്പം വാളയാര്‍ വനത്തില്‍ നിന്നും പുറപ്പെട്ടാല്‍ കൊടുങ്ങല്ലൂര്‍ അമ്മയോടുള്ള ഭക്ത്യാദരങ്ങള്‍ പ്രകടിപ്പിച്ച് നൂറുകണക്കിന് ജനങ്ങള്‍ നേരം വെളുക്കുംവരെ വഴിയരികില്‍ കാത്തുനില്‍പ്പുണ്ടാകും. ഒപ്പം കമ്പത്തിനു പോയി ക്ഷീണിച്ചുവരുന്ന ഭക്തര്‍ക്കുള്ള ചുടു ചായയും കാപ്പിയും കുടിവെള്ളവും, കഴിക്കാന്‍ പഴങ്ങളുമെല്ലാം കരുതിയിട്ടുണ്ടാകും. ‘അമ്മേ… ദേവീ… ‘ശരണം വിളികളോടെ ചുമലിലേറ്റി വരുന്ന ഒന്നര ടണ്ണിലേറെ ഭാരമുള്ള കമ്പംമുളയില്‍, തേങ്ങയുടച്ചു തൊട്ടുതൊഴുതു പ്രാര്‍ത്ഥിക്കുന്നതും പുതുശ്ശേരിയില്‍ വാഴുന്ന കൊടുങ്ങല്ലൂരമ്മയോടുള്ള അടങ്ങാത്ത ഭക്തിയുടെയും അന്യംനിന്നുപോകാത്ത വിശ്വാസങ്ങളുടെയും ഓര്‍മ്മപ്പെടുത്തലുകളാണ്.

Tags: പാലക്കാട്സംസ്‌കൃതി
ShareTweetSendShareShareSend

ബന്ധപ്പെട്ട വാര്‍ത്തകള്‍

Kerala

പെ​രി​ങ്ങോ​ട്ട​ക്കു​റി​ശി​യി​ലെ പ​രാ​ജ​യം; സി​പി​എ​മ്മി​നെ കു​റ്റ​പ്പെ​ടു​ത്തി എ.​വി. ഗോ​പി​നാ​ഥ്

കല്പാത്തി രഥോത്സവം രണ്ടാം ദിവസം മന്തക്കര ഗണപതി ക്ഷേത്രത്തിലെ രഥപ്രയാണം
Kerala

അസ്തമയ സൂര്യനെ സാക്ഷിയാക്കി ഇന്ന് ദേവരഥ സംഗമം

Palakkad

അമൃത് ഭാരത് സ്റ്റേഷന്‍ സ്‌കീം പദ്ധതി; ഷൊര്‍ണൂരില്‍ 24.72 കോടിയുടെ നവീകരണ പ്രവൃത്തികള്‍

Palakkad

രോഗിയുടെ മരണം: മനുഷ്യാവകാശ കമ്മീഷന് പരാതി നല്‍കി

Palakkad

പൊതുവിപണിയില്‍ തീവില; ഉപഭോക്താക്കളെ സപ്ലൈകോയും കൈവിട്ടു, ശബരി ഉത്പ്പന്നങ്ങള്‍ക്ക് പകരം കുത്തക കമ്പനികളുടെ ഉത്പ്പന്നങ്ങൾ വാങ്ങാൻ നിര്‍ബന്ധിക്കുന്നു

പുതിയ വാര്‍ത്തകള്‍

ഇന്നും ശക്തമായ മഴയ്‌ക്ക് സാധ്യത; രണ്ട് ജില്ലകളിൽ ഓറഞ്ച് അലർട്ട്

ആൻ്റി ഡ്രഗ്സ് മൂവ്മെൻ്റ്’ എന്ന പേരിലുള്ള വ്യജ ലഹരി വിരുദ്ധ സംഘടനയുടെ സംസ്ഥാന പ്രസിഡന്റ് എംഡിഎംഎയുമായി അറസ്റ്റില്‍

വിവാദങ്ങള്‍ക്കിടെ ഡോ. എ. ജയതിലക് ഇന്ന് വിരമിക്കും; ബിശ്വനാഥ് സിന്‍ഹ ചുമതലയേല്‍ക്കും

ഇ ഡി ഹൈക്കോടതിയില്‍; നേതാക്കളുടെ പ്രസംഗം അക്രമത്തിനു വഴിവച്ചു, ഉദ്യോഗസ്ഥരെ കൊല്ലാന്‍ ലക്ഷ്യമിട്ടു

മാസപ്പടിക്കേസ്: ഇ ഡി അന്വേഷണം വഴിത്തിരിവില്‍; എക്‌സാലോജിക് സ്ഥിരം വിലാസം എകെജി സെന്റര്‍

ശബരിമല സ്വര്‍ണക്കൊള്ള: എസ്‌ഐടി അന്വേഷണം നീളുന്നത് പ്രശാന്തിന് പിന്നിലെ ശക്തിയിലേക്ക്

സി.ബി. ഷിബുവിന്റെ ചിത്രം എട്ടാം ക്ലാസ് പാഠപുസ്തകത്തില്‍

പി.എം. ഭാസ്‌കരന്‍ മാസ്റ്റര്‍ സ്മാരക പുരസ്‌കാരം ജന്മഭൂമി ഓണ്‍ലൈന്‍ എഡിറ്റര്‍ കാവാലം ശശികുമാറിന് ഭാസ്‌കരന്‍ മാസ്റ്ററുടെ ഭാര്യ നളിനി സമ്മാനിക്കുന്നു

പി.എം. ഭാസ്‌കരന്‍ മാസ്റ്റര്‍ സ്മാരക പുരസ്‌കാരം സമ്മാനിച്ചു

വിദേശ സംഭാവന നിയന്ത്രണ നിയമത്തിലെ വ്യവസ്ഥകള്‍ ലംഘിച്ചതിന് എഫ്‌സിആര്‍എ രജിസ്‌ട്രേഷന്‍ പോയത് 21,000 സംഘടനകള്‍ക്ക്; കേരളത്തില്‍ 655

കേരളത്തിന് കിട്ടിയത്  ആമയെ ആണെന്ന് കേന്ദ്രബജറ്റിനെ പരിഹസിച്ച ജോണ്‍ ബ്രിട്ടാസ്, ലോകത്തിലെ ഏറ്റവും പ്രായമേറിയ ആമയെ കണ്ട് മോദി സീഷെല്‍സില്‍

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.