Tuesday, March 24, 2026
Janmabhumi
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
Janmabhumi
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home Vicharam Editorial

ക്ഷേത്രഭൂമികള്‍ വീണ്ടെടുക്കപ്പെടണം

മലബാറില്‍ ഹൈദരാലിയുടെയും മകന്‍ ടിപ്പുവിന്റെയും പടയോട്ടത്തെ തുടര്‍ന്നും തിരുവിതാംകൂറില്‍ കേണല്‍ ജോണ്‍ മണ്‍റോയുടെ ഭരണത്തിലും ചെറുതും വലുതുമായ ആയിരക്കണക്കിന് ക്ഷേത്രങ്ങളുടെ ഭൂമിയാണ് അന്യാധീനപ്പെട്ടു പോയത്. ഇതില്‍ വലിയൊരു ഭാഗം ഓരോരുത്തരും ഉടമസ്ഥതയിലാക്കി കഴിഞ്ഞു. ഇപ്പോഴത്തെ കണക്കനുസരിച്ച് സംസ്ഥാനത്ത് ക്ഷേത്രങ്ങളുടെ 25000 ഏക്കര്‍ ഭൂമി മറ്റുള്ളവര്‍ അനധികൃതമായി കൈവശം വച്ചുകൊണ്ടിരിക്കുന്നതായാണ് കണക്കാക്കപ്പെടുന്നത്.

ജന്മഭൂമി ഓണ്‍ലൈന്‍ by ജന്മഭൂമി ഓണ്‍ലൈന്‍
Mar 25, 2022, 06:00 am IST
in Editorial

ക്ഷേത്രഭൂമികള്‍ കയ്യേറി നിയമവിരുദ്ധമായി കൈവശം വച്ചുകൊണ്ടിരിക്കുന്നവര്‍ക്ക് അദാലത്തുകള്‍ വഴി പട്ടയം നല്‍കാനുള്ള നീക്കത്തെ എന്തുവിലകൊടുത്തും ചെറുത്തുതോല്‍പ്പിക്കേണ്ടതുണ്ട്. ഇടതുമുന്നണി സര്‍ക്കാരിന്റെ പിന്തുണയോടെ മലബാര്‍ ദേവസ്വം ബോര്‍ഡിനു കീഴിലുള്ള ഏക്കറുകണക്കിന് ഭൂമികള്‍ കയ്യേറ്റ/കൈവശക്കാര്‍ക്ക് നല്‍കാനുള്ള ഗൂഢനീക്കത്തിനെതിരെ ക്ഷേത്രസംരക്ഷണ സമിതിയെയും ഹിന്ദു ഐക്യവേദിയെയും പോലുള്ള ഹൈന്ദവ സംഘടനകള്‍ രംഗത്തുവന്നുകഴിഞ്ഞു. പബ്ലിക് ഹിയറിങ്ങില്ലാതെ അദാലത്ത് നടത്തി ക്ഷേത്രഭൂമികള്‍ക്ക് പട്ടയം നല്‍കുന്നത് നിയമവിരുദ്ധം മാത്രമല്ല, കോടതിയലക്ഷ്യവുമാണെന്ന് ചൂണ്ടിക്കാണിക്കപ്പെടുന്നു. ക്ഷേത്രസ്വത്തിന്റെ അവകാശി ദേവനായതിനാല്‍ അത് കൈമാറ്റം ചെയ്യാന്‍ പാടില്ലെന്ന് കോടതി വിധികളുണ്ട്. ഇത് മാനിക്കാതെയാണ് മലബാര്‍ ദേവസ്വം ബോര്‍ഡിന് കീഴിലുള്ള ക്ഷേത്രങ്ങളുടെ നാല് സെന്റുമുതല്‍ അഞ്ചേക്കര്‍ വരെയുള്ള കയ്യേറ്റഭൂമികള്‍ക്ക് നടപടിക്രമങ്ങള്‍ പാലിക്കാതെ പട്ടയം നല്‍കാനുള്ള നീക്കം ദ്രുതഗതിയില്‍ നടക്കുന്നത്. ഹിന്ദുവിരുദ്ധമായ ഈ നീക്കം വിജയിച്ചാല്‍ കൊച്ചി, തിരുവിതാംകൂര്‍ ദേവസ്വങ്ങള്‍ക്ക് കീഴിലുള്ള ക്ഷേത്രങ്ങളുടെ ആയിരക്കണക്കിന് ഏക്കര്‍ ഭൂമി അത് അനധികൃതമായി കൈവശം വച്ചിരിക്കുന്നവര്‍ക്ക് പതിച്ചു നല്‍കാനാണ് അണിയറയില്‍ ശ്രമം നടക്കുന്നത്. ഹിന്ദു സംഘടനകളുടെ എതിര്‍പ്പിനെ തുടര്‍ന്നും പ്രക്ഷോഭങ്ങള്‍ നേരിടേണ്ടിവരുമെന്ന മുന്നറിയിപ്പിനെ തുടര്‍ന്നും ക്ഷേത്രഭൂമികള്‍ക്ക് പട്ടയം നല്‍കാനുള്ള നീക്കത്തില്‍നിന്ന് സര്‍ക്കാരും മലബാര്‍ ദേവസ്വം ബോര്‍ഡും തത്കാലം പിന്‍വാങ്ങിയിരിക്കുകയാണ്.  

മലബാറില്‍ ഹൈദരാലിയുടെയും മകന്‍ ടിപ്പുവിന്റെയും പടയോട്ടത്തെ തുടര്‍ന്നും തിരുവിതാംകൂറില്‍ കേണല്‍ ജോണ്‍ മണ്‍റോയുടെ ഭരണത്തിലും ചെറുതും വലുതുമായ ആയിരക്കണക്കിന് ക്ഷേത്രങ്ങളുടെ ഭൂമിയാണ് അന്യാധീനപ്പെട്ടു പോയത്. ഇതില്‍ വലിയൊരു ഭാഗം ഓരോരുത്തരും ഉടമസ്ഥതയിലാക്കി കഴിഞ്ഞു. ഇപ്പോഴത്തെ കണക്കനുസരിച്ച് സംസ്ഥാനത്ത് ക്ഷേത്രങ്ങളുടെ 25000 ഏക്കര്‍ ഭൂമി മറ്റുള്ളവര്‍ അനധികൃതമായി കൈവശം വച്ചുകൊണ്ടിരിക്കുന്നതായാണ് കണക്കാക്കപ്പെടുന്നത്. പടയോട്ടക്കാലത്ത് തകര്‍ന്ന മലപ്പുറം തളി ശിവക്ഷേത്രം ഹിന്ദു സംഘടനകളുടെ ഐതിഹാസിക പോരാട്ടത്തിന്റെ ഫലമായി വീണ്ടെടുക്കാന്‍ കഴിഞ്ഞെങ്കിലും ക്ഷേത്ര ഭൂമിയുടെ ഏറിയകൂറും മറ്റുള്ളവര്‍ സ്വന്തമാക്കുകയുണ്ടായി. വിവിധ ജില്ലകളിലായി വലുതും ചെറുതുമായ ക്ഷേത്രങ്ങളുടെ ഏക്കറു കണക്കിനു ഭൂമി രേഖകളൊന്നുമില്ലാതെ ഇപ്പോഴും മറ്റുള്ളവര്‍ കൈവശം വച്ചുകൊണ്ടിരിക്കുകയാണ്. ഇവ വീണ്ടെടുക്കാനുള്ള ആത്മാര്‍ത്ഥമായ ശ്രമങ്ങളൊന്നും നടത്താതിരിക്കുന്ന ദേവസ്വം ബോര്‍ഡുകളാണ് കാലാകാലങ്ങളില്‍ അധികാരത്തില്‍ വരുന്ന ഹിന്ദുവിരുദ്ധ ഭരണകൂടങ്ങളുടെ താല്‍പ്പര്യങ്ങള്‍ക്ക് വഴങ്ങി കയ്യേറ്റക്കാര്‍ക്കും കൈവശക്കാര്‍ക്കും പട്ടയം നല്‍കാന്‍ ഒരുങ്ങുന്നത്. അന്യാധീനപ്പെട്ട ക്ഷേത്രഭൂമി തിരിച്ചുപിടിക്കാന്‍ ഇടക്കാലത്ത് തിരുവിതാംകൂര്‍ ദേവസ്വം ബോര്‍ഡ് ഒരു നീക്കം നടത്തിയെങ്കിലും ജനങ്ങളുടെ എതിര്‍പ്പുണ്ടാകുമെന്നു പറഞ്ഞ് പിന്മാറുകയായിരുന്നു. ആരാണ് ഈ ജനങ്ങളെന്ന് പ്രത്യേകം പറയേണ്ടതില്ലല്ലോ. ഇത് വലിയ ഒരു ഒത്തുകളിയുടെ ഭാഗമാണ്.

അഹിന്ദുക്കളുടെ കടന്നാക്രമണങ്ങളില്‍നിന്നും, ഒരു ക്ഷേത്രം നശിച്ചാല്‍ അത്രയും അന്ധവിശ്വാസം നശിക്കുമെന്നും, ക്ഷേത്രം പൊളിച്ച് കപ്പ നടണമെന്നുമൊക്കെ പറഞ്ഞവരുടെ ഭരണത്തില്‍നിന്നും ആധുനിക കാലത്ത്  ക്ഷേത്രങ്ങള്‍ വീണ്ടെടുത്ത് സംരക്ഷിച്ചുപോരുന്നത് ഹൈന്ദവ സംഘടനകളാണ്. മുണ്ടക്കയത്തെ പാഞ്ചാലിമേട്ടില്‍ ഏക്കറുകണക്കിന് ക്ഷേത്രഭൂമി കയ്യേറി ചിലര്‍ കുരിശു നാട്ടിയത് വലിയ വിവാദത്തിനിടയാക്കിയിരുന്നല്ലോ. മുണ്ടക്കയം ടൗണ്‍ സ്ഥിതി ചെയ്യുന്ന പ്രദേശം മുഴുവന്‍ അവിടുത്തെ പാര്‍ത്ഥസാരഥി ക്ഷേത്രത്തിന്റെതാണ്. ഇതു സംബന്ധിച്ച കേസുണ്ട്. അന്തിത്തിരി കത്തിക്കാന്‍ വകയില്ലാതിരുന്ന ക്ഷേത്രങ്ങള്‍ ഭക്തജനങ്ങളുടെ സഹായത്തോടെ കേരളാ ക്ഷേത്ര സംരക്ഷണ സമിതിയെപ്പോലുള്ള സംഘടനകളാണ് പുനരുജ്ജീവിപ്പിച്ചത്. തളി സമരം പോലെ നിരവധി സമരങ്ങള്‍ ഇതിനുവേണ്ടി നടത്തേണ്ടിവന്നു. ക്ഷേത്രസ്വത്തിലും ഭൂമിയിലും ആര്‍ക്കും എന്തുമാവാമെന്ന സ്ഥിതി ഇപ്പോഴുമുണ്ട്. തൃശൂര്‍ വടക്കുന്നാഥന്റെ തേക്കിന്‍ കാടും, ആലുവ ശിവക്ഷേത്ര ഭൂമിയായ മണപ്പുറവുമൊക്കെ ഏറ്റെടുക്കാനും, ക്ഷേത്ര വിരുദ്ധമായ കാര്യങ്ങള്‍ക്ക് വിനിയോഗിക്കാനുമുള്ള ശ്രമങ്ങള്‍ ഒന്നിനുപുറകെ ഒന്നായി ഉണ്ടായിക്കൊണ്ടിരിക്കുന്നു. ഹൈന്ദവ സംഘടനകള്‍ വലിയ പ്രതിഷേധങ്ങള്‍ നടത്തി ഇതിനെ ചെറുത്തുപോരുകയാണ്. ഇതിനിടെയാണ് ക്ഷേത്രഭൂമി കയ്യേറ്റക്കാര്‍ക്ക് വിട്ടുനല്‍കാനുള്ള തീരുമാനം സര്‍ക്കാരിന്റെയും ദേവസ്വം ബോര്‍ഡുകളുടെയും ഭാഗത്തുനിന്ന് ഉണ്ടാവുന്നത്. ഇതിനെതിരെ ഹിന്ദുജനതയെ ബോധവല്‍ക്കരിക്കണം. വലിയ ജനകീയ സമരങ്ങള്‍ ഉയര്‍ന്നുവരണം. നിയമപരമായ പോരാട്ടങ്ങളും നടക്കണം. പിന്നോട്ടു പോകുന്നത് ഹിന്ദുക്കളുടെ നിലനില്‍പ്പു തന്നെ അപകടപ്പെടുത്തും.

Tags: ക്ഷേത്രംlandഭൂമികയ്യേറ്റം
ShareTweetSendShareShareSend

ബന്ധപ്പെട്ട വാര്‍ത്തകള്‍

പഞ്ചായത്ത് പ്രസിഡന്റ് സാമ്പു പുതുപ്പറമ്പില്‍, വാര്‍ഡ് മെമ്പര്‍ സിജി വര്‍ഗ്ഗീസ് എന്നിവരുടെ നേതൃത്വത്തില്‍ ജെസിബിയുമായി വെന്നിമല ക്ഷേത്ര ഭൂമി കയ്യേറാന്‍ എത്തിയ സംഘത്തെ വിശ്വാസികള്‍ തടയുന്നു
Kerala

വെന്നിമല ക്ഷേത്രഭൂമി കയ്യേറാന്‍ സിപിഎമ്മും കോണ്‍ഗ്രസും; പ്രതിഷേധം വ്യാപകം

Kerala

കൃഷിക്കായി സ്ഥലം ഒരുക്കുന്നതിനിടെ കരിയിലയ്‌ക്ക് ഇട്ട തീ പടര്‍ന്ന് പൊള്ളലേറ്റ് റിട്ട. അധ്യാപകന് ദാരുണാന്ത്യം

Kerala

റവന്യൂ ഓഫീസുകളില്‍ വിജിലന്‍സ് പരിശോധന, കണ്ടെത്തിയത് വ്യാപക ക്രമക്കേടുകള്‍

Ernakulam

സീപോര്‍ട്ട് -എയര്‍പോര്‍ട്ട് റോഡ്: എച്ച്.എം.ടിയുടേയും എന്‍.എ.ഡിയുടേയും ഭൂമി കൈമാറി, നിര്‍മ്മാണതടസം നീങ്ങി

Kerala

ഹൈക്കോടതി വിധിയുടെ പശ്ചാത്തലത്തില്‍ മുനമ്പം ജനതയുടെ റവന്യൂ അധികാരങ്ങള്‍ പുനസ്ഥാപിക്കണം: രാജീവ് ചന്ദ്രശേഖര്‍

കോടതിപ്പരസ്യം

പുതിയ വാര്‍ത്തകള്‍

മാതാവിനെ കൊലപ്പെടുത്തിയ കേസില്‍ ജയിലിൽ കിടക്കവെ പരോളിലിറങ്ങി സഹോദരനെയും തലക്കടിച്ച് കൊന്നു :  പ്രതിക്ക് വീണ്ടും ജീവപര്യന്തം

അലി ഖമേനിയെ വധിക്കാന്‍ നെതന്യാഹു ട്രംപിന് പ്രേരണയായി എന്ന് റോയിട്ടേഴ്സ്; ഖമേനിയെ വധിക്കും മുന്‍പുള്ള നെതന്യാഹുവിന്റെ ഫോണ്‍ നിര്‍ണ്ണായകമായി

ഹോർമുസിന് പകരം ഇന്ത്യയുടെ ബദൽ പാത ; അസംസ്കൃത എണ്ണ എത്തിത്തുടങ്ങി !

പശ്ചിമേഷ്യയിലെ പ്രതിസന്ധി : കേന്ദ്ര സർക്കാർ ബുധനാഴ്ച സർവകക്ഷി യോഗം ചേരും

ബിജെപി സ്ഥാനാര്‍ത്ഥി ആര്‍. ശ്രീലേഖ (ഇടത്ത്) വട്ടിയൂര്‍ക്കാവ് മണ്ഡലത്തിലെ ഒരു വീട്ടില്‍ മൂന്ന് തവണ പവര്‍കട്ട് ഉണ്ടായതിനെ തുടര്‍ന്ന് പുറത്ത് വന്നിരിക്കുന്ന പ്രായമേറിയ വീട്ടമ്മ (വലത്ത്)

ഇതാണോ പവര്‍ കട്ടില്ലാത്ത കേരളം? തന്റെ വട്ടിയൂര്‍ക്കാവ് മണ്ഡലത്തില്‍ കറന്‍റില്ലാത്ത വീടിനെ കാണിച്ച് ഇടത് സര്‍ക്കാരിനെ പൊളിച്ച് ശ്രീലേഖ

ബംഗാളിൽ 18,497 സ്വത്തുക്കൾ മാത്രം ; 85,110 സ്വത്തുക്കളുണ്ടെന്ന വഖഫ് ബോർഡ് വാദം തള്ളി കേന്ദ്രസർക്കാർ

പങ്കാളിത്തത്തിന്റെ മൂന്നാം വര്‍ഷം; രാജസ്ഥാന്‍ റോയല്‍സിന്റെ അസോസിയേറ്റ് സ്പോണ്‍സറായി എച്ച്എംഡി

സിപിഎം നേതാവ് എം.വി. ജയരാജന് വാഹനാപകടത്തില്‍ പരിക്ക്

‘ ഹോർമുസ് കടലിടുക്ക് തുറന്നിരിക്കുന്നത് ഉറപ്പാക്കേണ്ടത് അത്യാവശ്യമാണ് ‘: പ്രധാനമന്ത്രി നരേന്ദ്ര മോദിയുമായി ഫോണിൽ സംസാരിച്ച് ട്രംപ്

കഴിഞ്ഞ രണ്ട് തെരഞ്ഞെടുപ്പിലും ചില കോണ്‍ഗ്രസ് നേതാക്കള്‍ കാലുവാരിയെന്ന് മുന്‍ മന്ത്രി പി.കെ. ജയലക്ഷ്മി

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.