തിരുവനന്തപുരം: താമര ലീഷര്‍ എക്സ്പീരിയന്‍സസിന്റെ പുത്തന്‍ സംരംഭമായ അമല്‍ താമര ആലപ്പുഴയില്‍ പ്രവര്‍ത്തനമാരംഭിച്ചു. ആഡംബര ആരോഗ്യ ആയുര്‍വേദ രംഗത്തേക്കുള്ള താമര ലീഷര്‍ എക്സ്പീരിയന്‍സസിന്റെ ആദ്യ ചുവടുവയ്പ്പാണിത്.
കമ്പനിയുടെ പ്രവര്‍ത്തന മികവും, ഹോസ്പിറ്റാലിറ്റിയോടുള്ള മികവുറ്റ സമീപനവും നിലനിര്‍ത്തിക്കൊണ്ട് തന്നെയാണ് 19 റൂമുകളടങ്ങിയ പുത്തന്‍ സംരംഭവും സമാരംഭിക്കുന്നത്. മാത്രമല്ല ആയുര്‍വേദത്തിലൂടെ കൃത്യമായ രീതിയില്‍ ആരോഗ്യം പുനഃസ്ഥാപിക്കാന്‍ ആഗ്രഹിക്കുന്നവര്‍ക്കായി വിശിഷ്ടമായ ചികിത്സാ രീതികളാണ് അമല്‍ താമരയില്‍ ഒരുക്കിയിരിക്കുന്നത്. ഡോക്ടര്‍ , രോഗി, തെറാപ്പിസ്റ്റ്, മെഡിസിന് എന്നീ നാല് ശക്തികളുടെ സമന്വയത്തില്‍ രോഗശാന്തിയെ കേന്ദ്രീകരിക്കുന്ന ‘ചികില്‍സാ ചതുഷ്പദ’ എന്ന ആയുര്‍വേദത്തിലെ സവിശേഷമായ ആശയവും അമല്‍ താമരയില്‍ പ്രായോഗ്യമാക്കും.
ആയുര്‍വേദത്തിന്റെ പുരാതന ജ്ഞാനത്തെ അടിസ്ഥാനമാക്കിയുള്ളതാണ് എല്ലാ പ്രോഗ്രാമുകളും. ഫലവത്തായ രീതിയില്‍ ചികത്സ പ്രദാനം ചെയ്യുന്നതിനായി സ്വകാര്യത, മനഃശാന്തി, ശരിയായ ഭക്ഷണക്രമം, വ്യായാമം, ധ്യാനം എന്നിവയെല്ലാം ഉള്‍പ്പെടുത്തിയാണ് അമല്‍ താമരയുടെ പ്രവര്‍ത്തനം രൂപകല്‍പ്പന ചെയ്തിട്ടുള്ളത്.അമല്‍ താമര ടീമുമായി ബന്ധപ്പെടുന്ന നിമിഷം മുതല്‍ ഓരോ രോഗിയും അമല്‍ യാത്രിയായി മാറുകയാണ്. ഓരോ രോഗിയുടെയും തനതായ ആവശ്യങ്ങള്‍, ശരീര ഘടനകള്‍, ലക്ഷ്യങ്ങള്‍ എന്നിവ വിലയിരുത്തിയതിനു ശേഷമാണ് പരിചയസമ്പന്നരായ ആയുര്‍വേദ വൈദ്യന്മാര് അടങ്ങുന്ന വിദഗ്ധ മെഡിക്കല്‍ സംഘം ചികിത്സ ഷെഡ്യൂള്‍ ചെയ്യുന്നത്. ജീവിതശൈലിയിലുണ്ടാകുന്ന മാറ്റങ്ങളെക്കുറിച്ച് ഓരോ യാത്രിയെയും കൃത്യമായി മനസ്സിലാക്കിക്കൊണ്ട് തിരികെ വീട്ടിലെത്തിയാലും അതേ രീതി തുടരാന്‍ സജ്ജരാക്കുക എന്നതായിരിക്കും പ്രധാന ലക്ഷ്യം.
ഓരോ വ്യക്തികളുടെയും ഇഷ്ടാനുസൃതം കൃത്യമായ ആയുര്‍വേദ പ്രോഗ്രാമുകള്‍ പ്രദാനം ചെയ്ത് രോഗപ്രതിരോധ ശേഷി വര്‍ദ്ധിപ്പിക്കുന്നതിനും യുവത്വം നിലനിര്‍ത്താനും മറ്റ് വിട്ടുമാറാത്ത രോഗാവസ്ഥകള്‍ ഇല്ലാതാക്കാനും സഹായിക്കുന്നു. കൂടാതെ ഓരോരുത്തരുടെയും ആരോഗ്യ ആവശ്യങ്ങള്‍ക്ക് അനുയോജ്യമായ രീതിയില്‍ വിദഗ്ദ്ധരായ ഇന്‍-ഹൗസ് ഷെഫുകള്‍ തയ്യാറാക്കുന്ന, ആരോഗ്യകരമായ വെജിറ്റേറിയന്‍ വിഭവങ്ങള്‍ അടങ്ങിയ നിര്‍ദ്ദിഷ്ട ഭക്ഷണമായിരിക്കും അമല്‍ താമരയില്‍ സജ്ജീകരിക്കുന്നത്.
”1920 മുതല്‍ ആയുര്‍വേദ രംഗത്ത് പാരമ്പര്യമുള്ള വൈദ്യന്മാരുടെ ഒരു നീണ്ട നിര തന്നെ ഞങ്ങളുടെ കുടുംബത്തില്‍ ഉണ്ടെന്നത് ഒരുപക്ഷെ ഒട്ടുമിക്കപേര്‍ക്കും അറിയാത്ത കാര്യമാണ്. അമല്‍ താമര വളരെ പ്രത്യേകതയുള്ള ഒരു പദ്ധതിയാണ്. ആയുര്‍വേദത്തിന്റെ പുരാതന ജ്ഞാനത്തില്‍ ആഴത്തിലുള്ള വിശ്വാസവും ആലപ്പുഴയുമായുള്ള അഗാധ ബന്ധവുമാണ് ഇത്തരത്തിലൊരു പദ്ധതിയിലേക്ക് നയിച്ചത് . ഓരോ വ്യക്തിക്കും ആവശ്യമുള്ള സമയത്ത് രോഗശാന്തിയും, മനഃശാന്തിയും ഒരു കുടക്കീഴില് നല്കാന് കഴിയുന്നുവെന്നതില്‍ വളരേയേറെ അഭിമാനമുണ്ട്. മാത്രമല്ല ഉത്തരവാദിത്തവും അവിസ്മരണീയവുമായ ഹോസ്പിറ്റാലിറ്റി അനുഭവം പ്രദാനം ചെയ്യാനുള്ള താമര ലീഷര്‍ എക്സ്പീരിയന്‍സസിന്റെ ദൗത്യത്തിലേക്കുള്ള മറ്റൊരു ചുവടുവയ്പ്പ് കൂടിയാണിത്.
പരിചയസമ്പന്നരും ആരോഗ്യരംഗത്ത് വലിയ പരിജ്ഞാനമുള്ളവരുമാണ് ഞങ്ങളുടെ മെഡിക്കല്‍ വിദഗ്ധരെല്ലാവരും. ഓരോ വ്യക്തിയുടെയും ആരോഗ്യത്തിനും വളരെയേറെ പ്രാധാന്യം ഞങ്ങള്‍ നല്‍കുന്നുണ്ട്. അതുകൊണ്ട് തന്നെ ഒരാള്‍ ചികിത്സയ്ക്കായി വരുന്നതിനു മുന്‍പ് തന്നെ അവര്‍ക്കായുള്ള തയ്യാറെടുപ്പുകള്‍ ആരംഭിക്കും . മാത്രമല്ല ചികിത്സയ്ക്ക് ശേഷം മടങ്ങുന്ന ഓരോ വ്യക്തിയ്ക്കും ദീര്‍ഘകാല ആരോഗ്യവും ഉറപ്പുനല്‍കുന്നു, താമര ലീഷര്‍ എക്സ്പീരിയന്‍സസ് പ്രൈവറ്റ് ലിമിറ്റഡ് സിഇഒയും ഡയറക്ടറുമായ ശ്രുതി ഷിബുലാല്‍ പറഞ്ഞു. അസ്ത (450 ചതുരശ്ര അടി), ഏകത (550 ചതുരശ്ര അടി), ഇധ (750 ചതുരശ്ര അടി) എന്നിങ്ങനെ മൂന്ന് വ്യത്യസ്ത തരത്തിലുള്ള താമസസൗകര്യങ്ങളുള്ള 19 ലക്ഷ്വറി റൂമുകളാണ് പ്രോപ്പര്ട്ടിയിലുള്ളത് . അതിമനോഹരമായ ലേക് വ്യൂ മനസ്സിനെ കൂടുതല്‍ ശാന്തമാക്കുകയും സ്വകാര്യത നല്‍കുകയും ചെയ്യുന്നു . ധ്യാനത്തിനായുള്ള അന്തരീക്ഷം, ഹീലിംഗ് ലാംപ് ലൈറ്റിംഗ്, ശാന്തമായ ഒരു ലൈബ്രറി എന്നിവയൊക്കെ സന്ദര്‍ശകര്‍ക്കായി ഒരുക്കിയിട്ടുണ്ട്. കൂടാതെ കഥകളി , കളരിപ്പയറ്റ് , വേദങ്ങളനുസരിച്ചുള്ള ഹോമങ്ങള്‍ തുടങ്ങി കേരളത്തിന്റെ സാംസ്കാരികത ചൂണ്ടിക്കാണിക്കുന്ന നിരവധി സജ്ജീകരണങ്ങള്‍ അമല്‍ താമരയില്‍ ഒരുക്കിയിട്ടുണ്ട് .
താമര ലീഷര്‍ എക്സ്പീരിയന്‍സസിന് ഇന്ത്യയിലുടനീളം വിവിധ സ്ഥലങ്ങളിലായി നിരവധി പ്രോപ്പര്‍ട്ടികളാണുള്ളത്. കൂടാതെ ഈ സമയത്തിനുള്ളില്‍ തന്നെ ആഗോളതലത്തില്‍ 1000 പ്രോപ്പര്‍ട്ടികള്‍ എന്ന ലക്ഷ്യം താമര ലീഷര്‍ എക്സ്പീരിയന്‍സസ് കൈവരിക്കുകയും ചെയ്തു. കേരളത്തില്‍ മാത്രം, അടുത്ത രണ്ട് വര്‍ഷത്തിനുള്ളില്‍ ഗുരുവായൂരിലും കണ്ണൂരിലും ലൈലാക്ക് ബ്രാന്‍ഡിന്റെ മിഡ്-സെഗ്മെന്റ് ഹോട്ടല്‍ എന്ന രീതിയില്‍ രണ്ട് പ്രോപ്പര്‍ട്ടികള്‍ കൂടി ആരംഭിക്കും. കൂടാതെ, ഓ ബൈ താമരയുടെ ഉയര്‍ന്ന നിലവാരത്തിലുള്ള ബിസിനസ് ഹോട്ടല്‍ ഈ വര്‍ഷം അവസാനത്തോടെ കോയമ്പത്തൂരില്‍ ആരംഭിക്കും. ഹോസ്പിറ്റാലിറ്റി ഔട്ട്ലെറ്റുകളുടെ ജര്‍മ്മന്‍ പോര്‍ട്ട്ഫോളിയോയിലേക്കുള്ള പുത്തന്‍ കൂട്ടിച്ചേര്‍ക്കലായിരുന്നു അടുത്തിടെ ഏറ്റെടുത്തു ബ്രെമനിലെ ഉബര്സീസ്റ്റാഡിലെ മോക്സി ബ്രെമന്. ഇന്ത്യയ്ക്ക് പുറത്ത് ഏറ്റെടുക്കുന്ന നാലാമത്തെ ഹോട്ടലാണിത്.
പ്രതികരിക്കാൻ ഇവിടെ എഴുതുക: