പന്തളം: ലേലത്തില്‍ പങ്കെടുക്കുമ്പോള്‍ ലക്ഷ്ണമൊത്ത തേക്ക് തടി കണ്ടപ്പോള്‍ യുവാവ് കേറ്റിവിളിച്ചത് ലക്ഷങ്ങള്‍ക്ക്. പക്ഷെ ഒടുവില്‍ ലേലത്തിനെടുത്ത ഒത്ത തേക്ക് മരം മുറിച്ച് നോക്കിയപ്പോൾ അകം മുഴുവന്‍ പൊള്ള.
പന്തളം നഗരസഭാ ഓഫീസിനരികിലുണ്ടായിരുന്ന തേക്കുമരമാണ് ലേലത്തിന് വെച്ചിരുന്നത്. അടൂർ തുവയൂർ സ്വദേശി രാജു 2.70 ലക്ഷം രൂപ നല്‍കിയാണ് ഈ തേക്ക് ലേലത്തില്‍ പിടിച്ചത്. കഴിഞ്ഞ ദിവസം യന്ത്രമുപയോഗിച്ച് മുറിച്ചുമാറ്റിയപ്പോഴാണ് ഉൾഭാഗം പൂർണമായും പൊള്ളയാണെന്ന് മനസ്സിലായത്. ഏറെ മോഹത്തോടെ വാങ്ങിയ തേക്ക് ഉപയോഗ ശൂന്യമാണെന്നറിഞ്ഞ മനസ്സ് തകര്‍ന്ന യുവാവ് തേക്ക് പന്തരം നഗരസഭയ്ക്ക് മുന്നിലെ റോഡില്‍ ഉപേക്ഷിച്ചിരിക്കുകയാണ്.
വര്‍ഷങ്ങളുടെ പഴക്കമുള്ള തേക്ക് മരത്തില്‍ നിന്നും വേരിറങ്ങി നഗരസഭ കെട്ടിടത്തിന് ബലക്ഷയം ഉണ്ടെന്ന് കണ്ടെത്തിയതിനെ തുടർന്നാണ് ലേലം ചെയ്തത്. വനംവകുപ്പ് നിർദ്ദേശിച്ചതനുസരിച്ചായിരുന്നു ലേലം നടന്നത്. ഇതിനിടെ ലേലത്തിന് കെട്ടിവെച്ച തുകയും ചെലവായ തുകയും തിരികെ നൽകണമെന്നാവശ്യപ്പെട്ട് രാജു പന്തളം നഗരസഭ സെക്രട്ടറിക്ക് പരാതി നൽകിയിട്ടുണ്ട്.
പ്രതികരിക്കാൻ ഇവിടെ എഴുതുക: