Thursday, March 26, 2026
Janmabhumi
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
Janmabhumi
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home Career

ബിരുദക്കാര്‍ക്ക് ഇസിജിസി ലിമിറ്റഡില്‍ പ്രൊബേഷണറി ഓഫീസറാകാം; ഒഴിവുകള്‍ 75, ഓണ്‍ലൈന്‍ അപേക്ഷ ഏപില്‍ 20 നകം

ജന്മഭൂമി ഓണ്‍ലൈന്‍ by ജന്മഭൂമി ഓണ്‍ലൈന്‍
Mar 23, 2022, 04:22 pm IST
in Career

കേന്ദ്ര പൊതുമേഖലാ സ്ഥാപനമായ ‘ഇസിജിസി’- ലിമിറ്റഡ് പ്രൊബേഷണറി ഓഫീസര്‍മാരെ റിക്രൂട്ട് ചെയ്യുന്നു. എക്‌സിക്യൂട്ടീവ് കേഡറിലുള്ള ഈ തസ്തികയുടെ ശമ്പള നിരക്ക് 53600-102090 രൂപ. ക്ഷാമബത്ത, വീട്ട് വാടകബത്ത, യാത്രാബത്ത, ചികിത്‌സാബത്ത ഉള്‍പ്പെടെ നിരവധി ആനുകൂല്യങ്ങളുമുണ്ട്. തുടക്കത്തില്‍ ഏകദേശം 16 ലക്ഷം രൂപ വാര്‍ഷിക ശമ്പളമായി ലഭിക്കും. ഒഴിവുകള്‍ 75 (ജനറല്‍ 34, ഒബിസി-13, ഇഡബ്ല്യുഎസ് 7, എസ്‌സി 11, എസ്ടി 10).

യോഗ്യത: ഭാരത പൗരന്മാരായിരിക്കണം. ഏതെങ്കിലും ഡിസിപ്ലിനില്‍ അംഗീകൃത സര്‍വ്വകലാശാലാ ബിരുദം വേണം. പ്രായപരിധി 21-3-2022 ല്‍ 21-30 വയസ്. 1992 മാര്‍ച്ച് 22 ന് മുമ്പോ 2001 മാര്‍ച്ച് 21 ന് ശേഷമോ ജനിച്ചവരാകരുത്. പട്ടികജാതി/വര്‍ഗ്ഗക്കാര്‍ക്കും വിമുക്തഭടന്മാര്‍ക്കും മറ്റും 5 വര്‍ഷവും ഒബിസി നോണ്‍ ക്രീമിലെയര്‍ വിഭാഗത്തിന് 3 വര്‍ഷവും ഭിന്നശേഷിക്കാര്‍ക്ക് 10 വര്‍ഷവും പ്രായപരിധിയില്‍ ഇളവുണ്ട്.

വിശദവിവരങ്ങളടങ്ങിയ റിക്രൂട്ട്‌മെന്റ് വിജ്ഞാപനം  www.ecgc.in- ല്‍ കരിയര്‍ ലിങ്കില്‍ ലഭ്യമാണ്. അപേക്ഷാ ഫീസ് 850 രൂപ. എസ്‌സി/എസ്ടി/പിഡബ്ല്യൂബിഡി വിഭാഗങ്ങള്‍ക്ക് 175 രൂപ. ഡബിറ്റ്/ക്രഡിറ്റ് കാര്‍ഡ്/ഇന്റര്‍നെറ്റ് ബാങ്കിങ് വഴി ഓണ്‍ലൈനായി ഫീസ് അടയ്‌ക്കാം. അപേക്ഷ ഓണ്‍ലൈനായി ഏപ്രില്‍ 20 നകം സമര്‍പ്പിക്കാവുന്നതാണ്. ഇതിനുള്ള നിര്‍ദ്ദേശങ്ങള്‍ വിജ്ഞാപനത്തിലുണ്ട്.

സെലക്ഷന്‍: മേയ് 29 ന് ദേശീയതലത്തില്‍ ടെസ്റ്റ്, ജൂലൈ/ഒാഗസ്റ്റില്‍ നടക്കുന്ന ഇന്റര്‍വ്യു എന്നിവയുടെ അടിസ്ഥാനത്തിലാണ് തെരഞ്ഞെടുപ്പ്. ഓണ്‍ലൈന്‍ പരീക്ഷയില്‍ റീസണിങ് എബിലിറ്റി, ഇംഗ്ലീഷ് ലാംഗുവേജ്, കമ്പ്യൂട്ടര്‍ നോളഡ്ജ്, പൊതുവിജ്ഞാനം, ക്വാണ്ടിറ്റേറ്റീവ് ആപ്ടിട്യൂഡ് എന്നിവയില്‍ ഒബ്ജക്ടീവ് മള്‍ട്ടിപ്പിള്‍ ചോയിസ് മാതൃകയില്‍ 200 ചോദ്യങ്ങളുണ്ടാവും. 140 മിനിറ്റ് സമയം ലഭിക്കും. 200 മാര്‍ക്കിനാണിത്. ഇതിന് പുറമെ 40 മിനിറ്റ് ദൈര്‍ഘ്യമുള്ള ഉപന്യാസം/പ്രിസി റൈറ്റിങ് ഡിസ്‌ക്രിപ്റ്റീവ് പേപ്പര്‍ ഉണ്ടാവും. 40 മാര്‍ക്കിനാണിത്. കൊച്ചി, കോയമ്പത്തൂര്‍, ചെന്നൈ, ബാംഗ്ലൂര്‍, ഹൈദ്രാബാദ്, വിശാഖപട്ടണം, മുംബൈ, ദല്‍ഹി ഉള്‍പ്പെടെയുള്ള കേന്ദ്രങ്ങളിലാണ് ടെസ്റ്റ് നടത്തുക. ഓണ്‍ലൈന്‍ പരീക്ഷയില്‍ കട്ട് ഓഫ് സ്‌കോര്‍ നേടുന്നവരെ ഇന്റര്‍വ്യു നടത്തി തെരഞ്ഞെടുക്കും. നിയമനം ലഭിക്കുന്നവര്‍ ഇന്ത്യയിലെവിടെയും സേവനമനുഷ്ഠിക്കാന്‍ ബാധ്യസ്ഥമാണ്. കൂടുതല്‍ വിവരങ്ങള്‍ വിജ്ഞാപനത്തിലുണ്ട്.

Tags: educationofficercareer
ShareTweetSendShareShareSend

ബന്ധപ്പെട്ട വാര്‍ത്തകള്‍

കാലടി ഗവ. ഹൈസ്‌കൂളില്‍ പഌസ് ടു അനുവദിക്കണമെന്നാവശ്യപ്പെട്ട് 2013ല്‍ വി. ശിവന്‍കുട്ടിയുടെ നേതൃത്വത്തില്‍ മുഖ്യമന്ത്രി ഉമ്മന്‍ചാണ്ടിക്ക് നിവേദനം നല്‍കുന്നു (ഫയല്‍ ചിത്രം)
Thiruvananthapuram

അന്ന് പ്ലസ് ടു അനുവദിക്കാന്‍ നിവേദനം നല്‍കി; അഞ്ചുവര്‍ഷം വിദ്യാഭ്യാസ മന്ത്രിയായിട്ടും പ്ലസ് ടു അനുവദിക്കാതെ വി. ശിവന്‍കുട്ടി

Education

എസ്എസ്എല്‍സികാര്‍ക്ക് സഹ. ജൂനിയര്‍ ഡിപ്ലോമ കോഴ്‌സ് പ്രവേശനം; വിവരങ്ങള്‍ www.scu.kerala.gov.in ല്‍

Career

ബിഎസ്എന്‍എല്‍ സീനിയര്‍ എക്‌സിക്യൂട്ടീവ് ട്രെയിനികളെ തേടുന്നു; ഒഴിവുകള്‍ 120

India

വിദ്യാഭ്യാസവും ആരോഗ്യവും എല്ലാവര്‍ക്കും ലഭ്യമാകണം: സര്‍സംഘചാലക് ഡോ. മോഹന്‍ ഭഗവത്

Main Article

ഭാരതീയ വിദ്യാഭ്യാസത്തിന്റെ പുതിയ മുഖം

കോടതിപ്പരസ്യം

പുതിയ വാര്‍ത്തകള്‍

ഓപ്പറേഷന്‍ ‘സ്റ്റീല്‍ ബേര്‍ഡ്’: എറണാകുളത്ത് 2 ക്രിമിനലുകള്‍ പിടിയിലായി

വീട്ടിൽ 18 കുട്ടികളും, രണ്ട് ഭാര്യമാരും , മൂന്നാം നിക്കാഹിനൊരുങ്ങി ഗ്രാമത്തലവൻ : തലയ്‌ക്കടിച്ച് കൊലപ്പെടുത്തി ചാക്കിൽ കെട്ടി ഉപേക്ഷിച്ച് കാമുകി

ഈ വര്‍ഷത്തെ ഹോം സീസണ്‍ മത്സരക്രമം ബിസിസിഐ പ്രഖ്യാപിച്ചു

വിദ്യാഭ്യാസ സ്ഥാപനങ്ങളുടെ വേനലവധി : വ്യാജപ്രചാരണത്തിനെതിരെ ഡിജിപിക്ക് പരാതി നല്‍കി വിദ്യാഭ്യാസ വകുപ്പ്

സംസ്ഥാനത്ത് മത്സരചിത്രം തെളിഞ്ഞു, ആകെ 890 സ്ഥാനാര്‍ത്ഥികള്‍, കൂടുതല്‍ സ്ഥാനാര്‍ത്ഥികളുളളത് കൊടുവളളിയില്‍

തനിച്ച് മത്സരിക്കും , സ്ഥാനാർത്ഥികളുടെ പട്ടിക നാളെ : രണ്ടും കൽപ്പിച്ച് തമിഴക വെട്രി കഴകം നേതാവ് വിജയ്

വിവാഹം കഴിക്കാൻ നിർബന്ധിച്ച 52 കാരിയെ സുഹൃത്തായ 21 കാരൻ കൊലപ്പെടുത്തി

ഹോട്ടൽ മുറികളിൽ എംഡിഎംഎ കച്ചവടം ; മുൻ സന്തോഷ് ട്രോഫി താരം പിടിയിൽ

ഇന്ത്യയ്‌ക്ക് കൈമാറുന്ന തീരുമാനം പുനഃപരിശോധിക്കണം : 13,000 കോടി രൂപയുടെ തട്ടിപ്പ് നടത്തിയ നീരവ് മോദിയുടെ ഹർജി ലണ്ടൻ കോടതി തള്ളി

പി കെ ശശിക്ക് അപരനായി ശശി പി കെ, മുഹമ്മദ് മുഹ്സിന് അപരനായി മുഹമ്മദ് മുഹ്‌സിന്‍ പികെ,അപരന്മാര്‍ നിരവധി

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.