ഡെറാഡൂണ്‍: ഉത്തരാഖണ്ഡില്‍ ഉടന്‍ ഏകീകൃത സിവില്‍ കോഡ് നടപ്പിലാക്കുമെന്ന് നിയുക്ത മുഖ്യമന്ത്രി പുഷ്കര്‍ സിങ് ധാമി. മന്ത്രിസഭാ രൂപീകരണം കഴിഞ്ഞയുടന്‍ ഒരു വിദഗ്ധ സമിതിയെ ഇതിനായി നിയമിക്കുമെന്നും ധാമി പറഞ്ഞു.
ബിജെപി സര്‍ക്കാര്‍ വീണ്ടും അധികാരത്തില്‍ ഏറിയാല്‍ ഉടന്‍ യൂണിഫോം സിവില്‍ കോഡ് നടപ്പിലാക്കുമെന്ന് അദ്ദേഹം ഉറപ്പ് നല്‍കിയിരുന്നു. ‘ഇത് ഞാന്‍ ഉത്തരാഖണ്ഡിലെ ജനങ്ങള്‍ക്ക് നല്കിയ വാഗ്ദാനമാണ്, ഉടന്‍ തന്നെ സംസ്ഥാനത്ത് അവതരിപ്പിക്കും’ അദ്ദേഹം പറഞ്ഞു. വിദഗ്ധ സമിതിയില്‍ നിയമ വിദഗ്ധര്‍, വിരമിച്ച ഉദ്യോഗസ്ഥര്‍, വിവിധ മേഖലകളില്‍ നിന്നുള്ള വിദഗ്ധര്‍ എന്നിവരും ഉള്‍പ്പെടും. ചര്‍ച്ചകള്‍ക്കും കൂടിയാലോചനകള്‍ക്കും ശേഷമാകും കരട് തയ്യാറാക്കുക എന്നും ധാമി വ്യക്തമാക്കി.ഉത്തരാഖണ്ഡിന്റെ പന്ത്രണ്ടാമത് മുഖ്യമന്ത്രിയായി ഇന്ന് ഉച്ചയ്ക്ക് 2.30-നാണ് പുഷ്കര്‍ സിംഗ് ധാമി ചുമതലയേല്‍ക്കുക. പ്രധാനമന്ത്രി നരേന്ദ്ര മോദിയും ബിജെപിയുടെ മറ്റ് ദേശീയ നേതാക്കളും പരിപാടിയില്‍ പങ്കെടുക്കും.
പ്രതികരിക്കാൻ ഇവിടെ എഴുതുക: