ഒല്ലൂര്‍: വിവാഹപിറ്റേന്ന് കാണാതായ നവവരന് ചേറ്റുവാ കായലില്‍ മുങ്ങിമരിച്ചു.തൃശ്ശൂര്‍ മനക്കൊടി അഞ്ചത്ത് വീട്ടില്‍ ധീരജ്(37)ആണ് മരിച്ചത്. ഞായറാഴ്ച്ച ധീരജും, മരോട്ടിച്ചാല്‍ സ്വദേശിനി നീതുവുമായി വിവാഹം നടന്നത്.
തിങ്കളാഴച്ച രാവിലെ വീട്ടിലേക്ക് പോകുന്നു എന്ന് പറഞ്ഞ് ധീരജ് ഇവിടെ നിന്ന് ഇറങ്ങിയത് എന്നാല്‍ വൈകിട്ടായിട്ടും ധീരജ് വീട്ടിലെത്തിയില്ല.തുടര്‍ന്ന് ബന്ധുക്കള്‍ നല്കിയ പരാതിയില്‍ ഒല്ലൂര്‍ പോലീസ് അന്വേഷണ നടത്തിയിരുന്നു.
ചൊവ്വാഴ്ച്ച മത്സ്യ തൊഴിലാളികള്‍ക്ക് ചേറ്റുവാ കായലില്‍ നിന്ന് മൃതദേഹം ലഭിച്ചു. മൃതദേഹം ധീരജിന്റെതാണെന്ന് ബന്ധുക്കള്‍ തിരിച്ചറിഞ്ഞു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: