തിരുവനന്തപുരം: നെഹ്റു അടിത്തറപാകിയ കാര്യങ്ങള്‍ മായ്ച്ചു കളയാന്‍ കേന്ദ്രസര്‍ക്കാര്‍ ശ്രമിക്കുകയാണെന്ന് അടൂര്‍ ഗോപാലകൃഷ്ണന് .രാജ്യത്ത് നല്ല സിനിമകളുടെ ഉദ്ദേശ ശുദ്ധിയെ തകര്‍ക്കാന്‍ നിരന്തര ശ്രമം നടക്കുകയാണ് . സെന്‍സര്‍ഷിപ്പും സൂപ്പര്‍ സെന്‍സര്‍ഷിപ്പും സിനിമയുടെ സ്വാതന്ത്യത്തെ ഹനിക്കുകയാണന്നും ഈ സ്ഥിതി തുടര്‍ന്നാല്‍ ഇന്ത്യയിലെ ചലച്ചിത്ര മേഖല വെറും വിനോദവ്യവസായമായ ബോളിവുഡ് സംസ്കാരത്തിലേക്ക് കൂപ്പുകുത്തുമെന്നും അടൂര്‍ മുന്നറിയിപ്പ് നല്കി .രാജ്യാന്തര ചലച്ചിത്രമേളയോടനുബന്ധിച്ച് ഓപ്പണ്‍ ഫോറത്തില്‍ സംസാരിക്കുകയായിരുന്നു അദ്ദേഹം.
നല്ല സിനിമകളുടെ സ്വാതന്ത്യം സംരക്ഷിക്കാന്‍ ഫിലിം സൊസൈറ്റികളും ആക്റ്റിവിസ്റ്റുകളും ഉണര്‍ന്നു പ്രവര്‍ത്തിക്കണമെന്നും അദ്ദേഹം പറഞ്ഞു. സണ്ണി ജോസഫ് ,സി എസ് വെങ്കിടേശ്വരന് ,വി കെ ജോസഫ്, ബീനാ പോള്‍, പ്രമേന്ദ്ര മജുംദാര്‍ തുടങ്ങിയവര്‍ പങ്കെടുത്തു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: