ഇറ്റാനഗര്‍: അരുണാചല്‍ പ്രദേശിലെ തിരാപ് ജില്ലയില്‍ സുരക്ഷാ സേനയുമായുണ്ടായ ഏറ്റുമുട്ടലില്‍ രണ്ട് ഭീകരര്‍ കൊല്ലപ്പെട്ടു. നാഷണല്‍ സോഷ്യലിസ്റ്റ് കൗണ്‍സില്‍ ഓഫ് നാഗാലാന്‍ഡ്-ഇസക് മുയ്‌വ (എന്‍എസ്സിഎന്‍-ഐഎം)യുടെ ഭീകരരുമായാണ് തിരപ് ജില്ലയിലെ ഖോന്‍സയ്‌ക്ക് സമീപമുള്ള ഓള്‍ഡ് കൊളഗാവ് മേഖലയില്‍ ഏറ്റുമുട്ടല്‍ നടന്നത്. ഒരാള്‍ക്ക് പരിക്കേറ്റിട്ടുണ്ട്. ഒരാളെ ജീവനോടെ പിടികൂടി.
പ്രദേശത്ത് നിന്ന് വന്‍ ആയുധശേഖരവും സുരക്ഷാ ഉദ്യോഗസ്ഥര്‍ പിടിച്ചെടുത്തു. ഏറ്റുമുട്ടല്‍ നടന്ന സ്ഥലത്ത് നിന്ന് ഒരു എകെ 56 റൈഫിള്‍, യുഎസില്‍ നിര്‍മിച്ച 5.56 എംഎം എം4 എ1 കാര്‍ബൈന്‍, 32 എംഎം പിസ്റ്റള്‍, വെടിമരുന്ന് ശേഖരം തുടങ്ങിയവയാണ് പിടിച്ചെടുത്തത്. പരിക്കേറ്റ ഭീകരനെ അസമിലെ ദിബ്രുഗഡിലുള്ള ആശുപത്രിയിലേക്ക് മാറ്റി. എന്‍എസ്സിഎന്‍-ഐഎം ഭീകരര്‍ ജനുവരി മുതല്‍ തിരാപ് ജില്ലയില്‍ അസ്വസ്ഥതകള്‍ സൃഷ്ടിക്കുകയായിരുന്നു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: