കോട്ടയം: സില്‍വര്‍ലൈന്‍ പദ്ധതിയുടെ കല്ലിടിലിനിടയില് വീണ്ടും സംഘര്‍ഷം.സംക്രാന്തി, നട്ടാശ്ശേരി ഭാഗത്ത് കല്ലിടാന്‍ എത്തിയപ്പോഴാണ് സംഘര്‍ഷം ആരംഭിച്ചത്. സംക്രാന്തി കുഴിയാലിപ്പടിയില്‍ കല്ലിടാന്‍ എത്തിയ ഉദ്യോഗസ്ഥരെ പ്രതിഷേധക്കാരും, ബിജെപി, യുഡിഎഫ് പ്രവര്‍ത്തകരം ചേര്‍ന്ന് തടഞ്ഞു.
പ്രതിഷേധ സമരത്തിന് തിരുവഞ്ചൂര്‍ രാധാകൃഷ്ണന് നേതൃത്വം നല്കി. കല്ലിടാന്‍ അനുവദിക്കില്ല എന്ന് സമരക്കാര്‍ ആവര്‍ത്തിച്ച് പറഞ്ഞു. കഴിഞ്ഞ ദിവസം ചങ്ങനാശ്ശേരി മാടപ്പളളില്‍ കടുത്ത പ്രതിഷേധം നടന്നിരുന്നു. മണ്ണെണ്ണയുമായി ഉദ്യോഗസ്ഥരെയും പോലീസിനെയും ആക്രമിക്കാന്‍ എത്തി എന്ന പരാതിയില്‍ കണ്ടാലറിയവുന്ന 150 ഓളം പേര്‍ക്കെതിരെ കേസ് എടുത്തു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: