തിരുവനന്തപുരം: തുർക്കിയിൽ ഭരണകൂടം ചലച്ചിത്രമേഖലയെ അവഗണിക്കുകയാണെന്ന് ലിസ ചലാൻ. പ്രൊഫഷണൽ ജോലികളെ മാത്രമേ രാജ്യ സേവനമായും പ്രോത്സാഹനം നൽകേണ്ട തൊഴിലായും അവർ കാണുന്നുള്ളൂ. ഇത് കലാലോകത്തിന് പ്രതിസന്ധി ഉണ്ടാക്കുകയാണെന്നും അവർ പറഞ്ഞു . രാജ്യാന്തര ചലച്ചിത്രമേളയിൽ ഹരിത സാവിത്രിയോടൊപ്പം ഇൻ കോൺവർസേഷനിൽ പങ്കെടുക്കുകയായിരുന്നു ലിസാ ചലാൻ.
കുർദിസ്താനിൽ സിനിമ നിർമ്മിക്കുന്നതിനായി നിരവധി പ്രതിസന്ധികൾ നേരിടേണ്ടി വന്നിട്ടുണ്ട് . പുരുഷാപ്രതിപത്യ സമൂഹത്തിൽ ചലച്ചിത്ര മേഖലയിലെ പല ജോലികളും ഒരു സ്ത്രീക്ക് കൈകാര്യം ചെയ്യാനാകും എന്നു തനിക്ക് തെളിയിക്കണമായിരുന്നൂവെന്നും അവർ പറഞ്ഞു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: