ന്യൂദല്‍ഹി: ഉത്തരാഖണ്ഡില്‍ പുതിയ എംഎല്‍എമാരുടെ സത്യപ്രതിജ്ഞ ഇന്ന്. രാവിലെ 11 ന് ഡെറാഡൂണിലെ വിധാന്‍ സഭയിലാണ് സത്യപ്രതിജ്ഞ. വൈകിട്ട് ബിജെപി നിയമസഭാ കക്ഷി യോഗം ചേരും. കേന്ദ്രമന്ത്രിമാരായ രാജ്നാഥ് സിങ്, മീനാക്ഷി ലേഖി, പ്രഹ്ലാദ് ജോഷി എന്നിവരുടെ സാന്നിധ്യത്തില്‍ ചേരുന്ന യോഗത്തില്‍ മുഖ്യമന്ത്രിയെ തെരഞ്ഞെടുക്കും. അതേസമയം സംസ്ഥാനത്തെ പുതിയ മുഖ്യമന്ത്രി ആരെന്ന കാര്യത്തില്‍ ഇന്ന് വൈകീട്ടോടെ അന്തിമ തീരുമാനം ആകും.
എഴുപതംഗ നിയമസഭയില്‍ 41 സീറ്റുകളുമായി തുടര്‍ഭരണം നേടി ചരിത്രം കുറിക്കുകയായിരുന്നു ബിജെപി. എന്നാല്‍ മുഖ്യമന്ത്രിയായ പുഷ്കര്‍ ധാമിയ്ക്ക് തെരഞ്ഞെടുപ്പില്‍ വിജയിക്കാനായിരുന്നില്ല. ശനിയാഴ്ച മുഖ്യമന്ത്രി പുഷ്കര്‍ സിങ് ധാമി, മുന്‍ മുഖ്യമന്ത്രിമാരായ രമേഷ് പൊഖ്രിയാല്‍ നിഷാങ്ക്, ത്രിവേന്ദ്ര സിങ് റാവത്ത് എന്നിവരുള്‍പ്പെടെയുള്ള സംസ്ഥാന ബിജെപി നേതാക്കള്‍ ദല്‍ഹിയിലെത്തിയിരുന്നു. കേന്ദ്ര ആഭ്യന്തര മന്ത്രി അമിത് ഷാ, ബിജെപി ദേശീയ അധ്യക്ഷന്‍ ജെ.പി. നദ്ദ, സംഘടനാ ജനറല്‍ സെക്രട്ടറി ബി.എല്‍. സന്തോഷ് എന്നിവരുമായി കൂടിക്കാഴ്ച നടത്തുകയും മന്ത്രിസഭാ രൂപീകരണവുമായി ബന്ധപ്പെട്ട ചര്‍ച്ചകള്‍ നടത്തുകയും ചെയ്തിരുന്നു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: