ഫറ്റോര്‍ദ: ഗോവയില്‍ ചരിത്രം കുറിച്ച് ഹൈദരാബാദ് എഫ്‌സി. കേരള ബ്ലാസ്‌റ്റേഴ്‌സിനെ തോല്‍പ്പിച്ച് ഐഎസ്എല്‍ 2022 കപ്പ് നേടി ഹൈദരാബാദ. പെനാള്‍ട്ടി ഷൂട്ടൗട്ടിലാണ് ഹൈദരാബാദ് കേരളത്തെ പരാജയപ്പെടുത്തിയത്.
ആദ്യപകുതിയില്‍ ഗോള്‍ രഹിത സമനിലയിലാണ് കളി നിന്നത്. എന്നാല്‍ രണ്ടാപകുതിയുടെ 68-ാം മിനിട്ടില്‍ മലയാളി താരം കെപി രാഹുല്‍ ഹൈദരാബാദിനെതിരെ ആദ്യഗോള്‍ നേടി. തുടര്‍ന്ന് 88-ാം മിനിട്ടില്‍ സഹില്‍ തവോറ ഹൈദരാബാദിനായി ഗോള്‍ നേടി കളിയെ വീണ്ടും സമനിലയിലേക്ക് എത്തിച്ചു.
ആധിക സമയത്തിലും മികച്ച് അവസരങ്ങള്‍ ഇരു ടീമുകളും ഉണ്ടാക്കിയെങ്ങിലും 1-1 കളി അവസാനിച്ചു. ഐഎസ്എല്ലില്‍ മൂന്നാം തവണയാണ് കേരളം ഫൈനലില്‍ എത്തുന്നത്. അതേസമയം ഹൈദരാബാദിന്റേത് കന്നി ഫൈനലായിരുന്നു. മഞ്ഞജഴ്‌സിയില്‍ ഹൈദരാബാദും കറുത്ത ജഴ്‌സിയില്‍ ബ്ലാസ്‌റ്റേഴ്‌സും കിരീട പോരില്‍ പന്ത് തട്ടി.
സീസണിലെ ആദ്യ ഗോളുമായി രാഹുല്‍
ഐഎസ്എല്‍ സീസണ്‍ ആരംഭിക്കുമ്പോള്‍ കേരള ബ്ലാസ്‌റ്റേഴ്‌സിന്റെ സൂപ്പര്‍ താരമായിരുന്നു കെ.പി. രാഹുല്‍. മധ്യനിരയില്‍ തകര്‍ത്തു കളിക്കുമെന്ന് ടീം പ്രതീക്ഷിച്ച താരം. എന്നാല്‍ സീസണിന്റെ തുടക്കത്തില്‍ തന്നെ പരിക്കേറ്റത് ബ്ലാസ്റ്റേഴ്‌സിനാകെ തിരിച്ചടിയായി. നിര്‍ണായക മത്സരങ്ങളിലെല്ലാം പുറത്തിരുന്ന താരം ടീമിന്റെ വിജയങ്ങളിലൊന്നും പങ്കാളിയായില്ല. എന്നാല്‍ അവസാന സമയത്തോടടുത്തപ്പോള്‍ പരിക്ക് മാറി ടീമിലേക്ക് തിരിച്ചെത്തി. ഫിറ്റ്‌നസ് തെളിയിച്ചു.
ആദ്യ ഇലവനില്‍ ഇടം നേടാനായില്ലെങ്കിലും പകരക്കാരനായി കളിച്ചു. ഫൈനലില്‍ അപ്രതീക്ഷിതമായാണ് ആദ്യ ഇലവനില്‍ ഇടം ലഭിച്ചത്. മികച്ച പ്രകടനം തന്നെ പുറത്തെടുത്ത രാഹുല്‍ നിര്‍ണായക ഗോളോടെ കത്തിക്കയറിയത് വമ്പന്‍ തിരിച്ചുവരവായി. 2025 വരെ ബ്ലാസ്റ്റേഴ്‌സില്‍ കരാറുണ്ട് രാഹുലിന്. സീസണിലെ ആദ്യ ഗോളുകൂടിയാണ് രാഹുല്‍ നേടിയത്. 2019ലാണ് തൃശ്ശൂര്‍ സ്വദേശിയായ താരം ബ്ലാസ്റ്റേഴ്‌സിലെത്തിയത്.
പ്രതികരിക്കാൻ ഇവിടെ എഴുതുക: