ജയ്പൂര്‍: രാജസ്ഥാനിലെ ധോല്‍പൂര്‍ ജില്ലയില്‍ അതിക്രൂരമായ കൂട്ടബലാത്സംഗത്തിനിരയായി ദളിത് പെണ്‍കുട്ടി. കൃഷിക്കളത്തില്‍ നിന്നും വീട്ടിലേക്ക് മടങ്ങുമ്പോഴാണ് 26കാരിയായ ദളിത് പെണ്‍കുട്ടിയെ ആറ് പേര് ചേര്‍ന്ന് തോക്കിന് മുനയില്‍ നിര്‍ത്തി ഭര്‍ത്താവിന്റെയും കുട്ടികളുടെയും മുന്നില്‍വെച്ച് കൂട്ടബലാത്സംഗത്തിനിരയാക്കിയത്.
ഭര്‍ത്താവും കൂട്ടികളുമായി വീട്ടിലേക്ക് മടങ്ങുന്ന പെണ്‍കുട്ടിയെ ആറ് പേരടങ്ങുന്ന സംഘം തടഞ്ഞുനിര്‍ത്തുകയായിരുന്നു. പിന്നീട് നാടന്‍ തോക്ക് പുറത്തെടുക്കുകയായിരുന്നു. ഭര്‍ത്താവിന്റെയും കുട്ടികളുടെയും മുന്നില്‍വെച്ച് ക്രൂരമായി ബലാത്സംഗം ചെയ്യുകയായിരുന്നുവെന്ന് ലോക്കല്‍ പൊലീസ് പറയുന്നു.
ശക്തരായ താക്കൂര്‍ ജാതിയില്‍പെട്ടവരാണ് കുറ്റവാളികള്‍. ലാലു താക്കൂര്‍, ധാന് സിങ്ങ് താക്കൂര്‍, വിപിന്‍ താക്കൂര്‍, മോഹിത് താക്കൂര്‍, സച്ചിന് താക്കൂര്‍, ലോകേന്ദ്ര സിങ്ങ് താക്കൂര്‍ എന്നിവരാണ് പ്രതികളെന്ന് പൊലീസ് തിരിച്ചറിഞ്ഞു. ദേശീയ വനിത കമ്മീഷന് വിശദീകരണം ആവശ്യപ്പെട്ട് രാജസ്ഥാന് ഡിജിപിയ്ക്ക് കത്തെഴുതിയിട്ടുണ്ട്. ഉടനെ കേസെടുക്കാനും നിര്‍ദേശിച്ചിട്ടുണ്ട്.
ദളിത് പെണ്‍കുട്ടികളെ ബലാത്സംഗം ചെയ്യുന്ന ഇടങ്ങളില്‍ ഓടിയെത്തുന്ന പ്രിയങ്കയും രാഹുലും കോണ്‍ഗ്രസ് ഭരിയ്ക്കുന്ന രാജസ്ഥാനില്‍ വരില്ലെന്ന് സമൂഹമാധ്യമങ്ങളില്‍ കോണ്‍ഗ്രസ് നേതാക്കള്‍ക്കെതിരെ ട്രോളുകള്‍ എത്തിക്കഴിഞ്ഞു. ഉത്തര്‍പ്രദേശിലെ ഹത്രാസില്‍ ദളിത് പെണ്‍കുട്ടിക്ക് എതിരായ അതിക്രമത്തെ ചോദ്യം ചെയ്ത് മുന്‍പന്തിയില്‍ പ്രിയങ്ക എത്തിയത് ടിവി ചാനലുകളില്‍ വലിയ വാര്‍ത്തയായിരുന്നു. ഉന്നാവോ ബലാത്സംഗക്കേസിലും കോണ്‍ഗ്രസ് വലിയ പ്രക്ഷോഭം നടത്തിയിരുന്നു. “ഞാന്‍ പെണ്‍കുട്ടിയാണ്. എനിക്ക് പോരാടാന്‍ കഴിയും” എന്ന പ്രിയങ്ക യുപിയില്‍ ഉയര്‍ത്തിയ മുദ്രാവാക്യത്തിന് വലിയ മാധ്യമപിന്തുണയായിരുന്നു. അതേ സമയം കോണ്‍ഗ്രസ് ഭരിയ്ക്കുന്ന മറ്റൊരു സംസ്ഥാനമായ രാജസ്ഥാനിലാകട്ടെ പെണ്‍കുട്ടികളുടെ സ്ഥിതി അതീവ ശോചനീയമാണ്.
സ്ത്രീകളുടെയും പെണ്‍കുട്ടികളുടെയും സുരക്ഷ സംബന്ധിച്ച് യാതൊരു മുന്‍ഗണനയും രാജസ്ഥാന് സര്‍ക്കാരിനില്ലെന്ന് മുഖ്യമന്ത്രി അശോക് ഗെലോട്ടിനെ വിമര്‍ശിച്ചുകൊണ്ട് ബിജെപി അധ്യക്ഷന്‍ സതീഷ് പൂനിയ ആരോപിച്ചു. ക്രിമിനലുകളാണ് സംസ്ഥാനം ഭരിയ്ക്കുന്നതെന്നും അദ്ദേഹം ആരോപിച്ചു.
‘സംസ്ഥാനത്ത് ഇതാദ്യമായല്ല ഇത്തരം ബലാത്സംഗങ്ങള്‍ നടക്കുന്നത്. 2021ലും 2022ല്‍ ഇതുവരെയും ആയി സ്ത്രീകള്‍ക്കെതിരായ 6,337 കുറ്റകൃത്യങ്ങള്‍ രജിസ്റ്റര്‍ ചെയ്തു. തന്റെ അധികാരക്കസേരയല്ലാതെ ഇരകളുടെ ദുര്‍വിധി ഗെലോട്ടിന് പ്രശ്നമല്ല,’- പൂനിയ ആരോപിച്ചു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: