Categories: Literature

വിരുന്നുകാര്‍

കവിത

Published by

മനോജ് ചാരുംമൂട്

വിരുന്നു വിളിക്കുന്നു കാക്ക

വിരുന്നുകാരാരുമില്ലീ വഴി വരാന്‍

ദരിദ്രന്റെ കുടിലിലെന്തു അമൃതേത്ത്

എന്നു തന്നെ നിനച്ചു പോകലാം

എത്തുന്നുണ്ടു കാക്കകളണ്ണാനുകള്‍

പുള്ളുകളോലേഞ്ഞാലിക്കിളി

രണ്ടു മൈനകളിണക്കിളികള്‍ വന്നിതാ

കൊത്തിപ്പെറുക്കുന്നു മുറ്റമാകെ

കടുത്ത വേനലാണിത്തിരി വെള്ളവും

ധാന്യവും ചോറും അവര്‍ക്കായികരുതി

വെച്ചയീ ദരിദ്രന്റെ കുടിലിറയത്തു

കൊത്തിപ്പെറുക്കി കലപില കൂട്ടുന്നു

എന്തൊരുത്സാഹമാണവര്‍ക്കു നോക്കി

ചിലക്കുന്നതു നന്ദി വാക്കോതിയോ

സമ്പത്തുകൊണ്ടു ദരിദ്രനെങ്കിലും

മനസ്സുകൊണ്ടതിസമ്പന്നമാണീ ഗൃഹം

Share
Janmabhumi Online

Online Editor @ Janmabhumi

പ്രതികരിക്കാൻ ഇവിടെ എഴുതുക
Published by