മനോജ് ചാരുംമൂട്
വിരുന്നു വിളിക്കുന്നു കാക്ക
വിരുന്നുകാരാരുമില്ലീ വഴി വരാന്‍
ദരിദ്രന്റെ കുടിലിലെന്തു അമൃതേത്ത്
എന്നു തന്നെ നിനച്ചു പോകലാം
എത്തുന്നുണ്ടു കാക്കകളണ്ണാനുകള്
പുള്ളുകളോലേഞ്ഞാലിക്കിളി
രണ്ടു മൈനകളിണക്കിളികള് വന്നിതാ
കൊത്തിപ്പെറുക്കുന്നു മുറ്റമാകെ
കടുത്ത വേനലാണിത്തിരി വെള്ളവും
ധാന്യവും ചോറും അവര്ക്കായികരുതി
വെച്ചയീ ദരിദ്രന്റെ കുടിലിറയത്തു
കൊത്തിപ്പെറുക്കി കലപില കൂട്ടുന്നു
എന്തൊരുത്സാഹമാണവര്ക്കു നോക്കി
ചിലക്കുന്നതു നന്ദി വാക്കോതിയോ
സമ്പത്തുകൊണ്ടു ദരിദ്രനെങ്കിലും
മനസ്സുകൊണ്ടതിസമ്പന്നമാണീ ഗൃഹം
പ്രതികരിക്കാൻ ഇവിടെ എഴുതുക: