തിരുവനന്തപുരം: രാജ്യസഭാ സീറ്റിനെ ചൊല്ലിയുള്ള തര്‍ക്കം ഇടത് മുന്നണിയില്‍ മുറുകുന്നു. സിപിഐ സീറ്റ് വിലപേശി വാങ്ങിയതാണെന്ന് ആരോപണവുമായി എല്‍ജെഡി സംസ്ഥാന അധ്യക്ഷന്‍ എം.വി ശ്രേയാംസ് കുമാര്‍. ലോകായുക്ത, സില്‍വര്‍ലൈന്‍ വിഷയത്തില്‍ സിപിഐയുടെ നിലപാട് കൗതുകത്തോടെയാണ് കാണുന്നതെന്നും ശ്രേയാംസ് കുമാര്‍ പറഞ്ഞു.
രാജ്യസഭാ സീറ്റിനായി എല്‍ജെഡി മുന്നണിയില്‍ ആവശ്യം ഉന്നയിച്ചിരുന്നു. എന്നാല്‍ ഒരോ സീറ്റുകള്‍ വീതം സിപിഎമ്മും സിപിഐയും വീതിച്ചെടുക്കുകയായിരുന്നു. പാര്‍ട്ടിക്ക് സീറ്റ് നിഷേധിച്ചതില്‍ മുന്നണിയില്‍ അതൃപ്തി പ്രകടിപ്പിച്ചിട്ടുണ്ടെന്നും ശ്രേയാംസ് കുമാര്‍ വ്യക്തമാക്കി.
മുന്നണിയോഗത്തില്‍ മുഖ്യമന്ത്രി പിണറായി വിജയനാണ് സീറ്റ് വിഭജനത്തില്‍ ഓരോ സീറ്റുകള്‍ വീതം കമ്മ്യൂണിസ്റ്റ് പാര്‍ട്ടികള്‍ വീതിച്ചെടുക്കുക എന്ന നിര്‍ദേശം മുന്നോട്ടുവെച്ചത്. ഇത് എല്ലാ പാര്‍ട്ടികളും അംഗീകരിക്കുകയായിരുന്നു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: