കോഴിക്കോട് : സീനിയർ വിദ്യാർത്ഥികൾ ക്രൂരമായി റാഗ് ചെയ്തതിനെതിരെ കോഴിക്കോട് മെഡിക്കൽ കോളേജിലെ വിദ്യാർത്ഥികൾ പ്രിൻസിപ്പലിന് പരാതി നൽകി. ഒന്നാം വർഷ എംബിബിഎസ് വിദ്യാർഥികളാണ് തങ്ങൾക്ക് നേരിടേണ്ടി വന്ന പീഡനത്തിനെതിരെ പ്രിൻസിപ്പലിന് പരാതി നൽകിയത്. ണ് പീഡനം.
ഒന്നാംവര്‍ഷ വിദ്യാര്‍ഥികള്‍ ക്ലാസിലിരുന്ന് ഉറങ്ങുന്നത് കണ്ട് അധ്യാപകര്‍ കാര്യം തിരക്കിയപ്പോഴാണ് റാഗിങ് വിവരം പുറത്തറിയുന്നത്. ഈ മാസം 15 നാണ് സംഭവം. സീനിയർ വിദ്യാർഥികൾ ക്രൂരമായ രീതിയിൽ മാനസികമായി പീഡിപ്പിച്ചെന്നാണ് പരാതി. പരാതിയുടെ അടിസ്ഥാനത്തിൽ പ്രിൻസിപ്പൽ വകുപ്പുമേധാവികളുടെയും ഹോസ്റ്റൽ വാർഡന്റെയും യോഗം വിളിച്ചു. വൈകിട്ട് മൂന്ന് മണിക്കാണ് യോഗം നടക്കുക. നേരത്തെയും കോഴിക്കോട് മെഡിക്കൽ കോളജിൽ സമാനമായ സംഭവമുണ്ടായിരുന്നു. റാഗിംഗിനെ തുടർന്ന് മെഡിക്കൽ പി ജി വിദ്യാർത്ഥിക്ക് പഠനം അവസാനിപ്പിക്കേണ്ടി വന്നു.
ഓര്‍ത്തോ വിഭാഗം പിജി ഒന്നാം വർഷ വിദ്യാർത്ഥിയായിരുന്ന ജിതിൻ ജോയിക്കാണ് സീനിയർ വിദ്യാർത്ഥികളുടെ റാഗിംങ്ങിനെ തുടർന്ന് പഠനം അവസാനിപ്പിക്കേണ്ടി വന്നത്. സീനിയർ വിദ്യാർത്ഥികൾ മാനസികമായി പീഡിപ്പിച്ചെന്നും വിശ്രമിക്കാന്‍ പോലും അനുവദിക്കാതെ ജോലി ചെയ്യിച്ചെന്നും ജിതിന്‍ പരാതിയിൽ പറയുന്നു. മറ്റൊരു കോളേജിൽ പഠനം തുടങ്ങിയ ശേഷമാണ് പ്രിൻസിപ്പലിന് നേരിട്ട് പരാതി നൽകിയത്.
പ്രതികരിക്കാൻ ഇവിടെ എഴുതുക: