തിരുവനന്തപുരം : സില്‍വര്‍ ലൈന്‍ വിഷയത്തില്‍ ജനങ്ങള്‍ക്കിടയില്‍ തെറ്റിദ്ധാരണ പ്രചരിപ്പിക്കുന്നെന്ന് സിപിഎം സംസ്ഥാന സെക്രട്ടറി കോടിയേരി ബാലകൃഷ്ണന്. സമരക്കാര്‍ക്ക് കല്ല് വേണമെങ്കില്‍ വേറെ വാങ്ങി കൊടുക്കാമെന്നും കല്ല് വാരി കൊണ്ടു പോയാല്‍ പദ്ധതി ഇല്ലാതാകുമോ. കേരളത്തെ കലാപ ഭൂമിയാക്കാനുള്ള നീക്കം നടക്കുകയാണെന്നും കോടിയേരി ആരോപിച്ചു.
കേരളത്തിലെ വികസന പദ്ധതികളെയെല്ലാം പ്രതിപക്ഷം എതിര്‍ക്കുകയാണ്. ഇത് ആദ്യമായാണ് ഇത്തരത്തില്‍ ഒരു പ്രതിപക്ഷമെന്നും കോടിയേരി വിമര്‍ശിച്ചു. കെ റെയിലിനെതിരെ ‘കോണ്‍ഗ്രസ്, ബിജെപി, എസ്ഡിപിഐ, ജമാ അത്ത് ഇസ്ലാമി എന്നിവരുടെ സംയുക്ത നീക്കമാണ് കെ റെയില്‍ പദ്ധതിക്കെതിരെ കേരളത്തില്‍ നടക്കുന്നത്. കെ റെയില്‍ സര്‍വേ കല്ലുകളിളക്കി മാറ്റിയാല്‍ പദ്ധതി ഇല്ലാതാവില്ല. സമരക്കാര്‍ക്ക് കല്ല് വേണമെങ്കില്‍ വേറെ വാങ്ങി കൊടുക്കാമെന്നും കോടിയേരി കൂട്ടിച്ചേര്‍ത്തു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: