മുംബൈ: ദാവൂദ് ഇബ്രാഹിമിന്റെ സഹോദരിയുടെ സഹായത്തോടെ കോടികളുടെ ഭൂമി തട്ടിയെടുത്തെന്ന കേസില്‍ ജയിലില്‍ കഴിയുന്ന എന്‍സിപി മന്ത്രി നവാബ് മാലിക്കിനെ മന്ത്രിസ്ഥാനത്ത് നിന്നും നീക്കാന്‍ എന്‍സിപി തീരുമാനിച്ചു. ശരത് പവാറിന്റെ നേതൃത്വത്തില്‍ അദ്ദേഹത്തിന്റെ വീട്ടില്‍ ചേര്‍ന്ന യോഗത്തിലാണ് നവാബ് മാലിക്കിനെ മന്ത്രിസ്ഥാനത്ത് നിന്നും നീക്കാന്‍ തീരുമാനിച്ചത്. ഇതോടെ ഏതാനും ആഴ്ചകളായി നവാബ് മാലിക്കിന് മന്ത്രിസ്ഥാനത്ത് നിന്നും നീക്കണമെന്ന ദേവേന്ദ്ര ഫഡ്നാവിസിന്റെയും ബിജെപിയുടെയും ആവശ്യം വിജയിച്ചു.
നവാബ് മാലിക്കിന്റെ മന്ത്രിസ്ഥാനം എന്‍സിപിയിലെ മറ്റൊരു നേതാവിന് നല്‍കും. ഇപ്പോഴത്തെ ഹൗസിംഗ് ഡവലപ്മെന്റ് മന്ത്രി ജിതേന്ദ്ര അഹ്വാദിനായിരിക്കും നവാബ് മാലിക്കിന്റെ ന്യുനപക്ഷ കാര്യ മന്ത്രാലയത്തിന്റെ ചുമതല നല്‍കുക. താല്‍ക്കാലികമായി മാത്രമാണ് ഈ സ്ഥാനമാറ്റമെന്നും എന്‍സിപി മന്ത്രി ജയന്ത് പാട്ടീല്‍ പറഞ്ഞു.
മുനീറ പ്ലംബര്‍ എന്ന പാവം സ്ത്രീയുടെ കുര്‍ളയിലുള്ള 300 കോടി രൂപ വിലമതിക്കുന്ന സ്ഥലമാണ് നവാബ് മാലിക്കിന്റെ സോളിഡസ് ഇന്‍വെസ്റ്റ്മെന്റ് പ്രൈ ലിമിറ്റഡ് എന്ന കമ്പനി 55 ലക്ഷത്തിന് ദാവൂദിന്റെ സഹായത്തോടെ തട്ടിയെടുത്തത്. ഇത് സംബന്ധിച്ച് ദാവൂദ് ഇബ്രാഹിമിന്റെ സഹോദരന് ഇഖ്ബാല്‍ കേസ്കാര്‍ നല്കിയ മൊഴിയുള്‍പ്പെടെ ദേവേന്ദ്ര ഫഡ്നാവിസ് ഹാജരാക്കി. ഇതോടെ എന്‍ഫോഴ്സ്മെന്റ് ഡയറ്കടറേറ്റാണ് (ഇഡി) നവാബ് മാലിക്കിനെ അറസ്റ്റ് ചെയ്തത്. ദാവൂദിന്റെ സഹോദരി ഹസീന പാര്‍ക്കറുടെ സ്വാധീനം ഉപയോഗിച്ചാണ് ഈ ഭൂമി മുനീറ പ്ലംബറില്‍ നിന്നും നവാബ് മാലിക്ക് തട്ടിയെടുത്തത്.
എന്‍ഫോഴ്സ്മെന്റ് ഡയറക്ടറേറ്റ് ഈ കേസില്‍ മാര്‍ച്ച് ഏഴ് വരെ നവാബ് മാലിക്കിനെ റിമാന്റ് ചെയ്തിരുന്നു. ഇപ്പോള്‍ മാലിക്കിന്റെ ജുഡീഷ്യല്‍ കസ്റ്റഡി മാര്‍ച്ച് 21 വരെ നീട്ടിയിരിക്കുകയാണ്. ഈ കേസില്‍ ശിവസേനയ്ക്ക് മുഖം നഷ്ടപ്പെട്ട അവസ്ഥയാണ്. ബിജെപി നേതാവ് ഫഡ്നാവിസ് തെളിവുകള്‍ സഹിതം വാദിച്ചെങ്കിലും നവാബ് മാലിക്കിനെ അവസാന നിമിഷം വരെ രക്ഷിക്കാനാണ് ശിവസേന മുഖ്യമന്ത്രി ഉദ്ധവ് താക്കറേ ശ്രമിച്ചത്. ദാവൂദ് ഇബ്രാഹിമിന്റെ കുടുംബത്തിന്റെ സഹായത്തോടെ ഭൂമി തട്ടിയെടുത്ത നവാബ് മാലിക്കിനെ സംരക്ഷിക്കാനുള്ള ശിവസേനയുടെയും മഹാരാഷ്ട്ര മുഖ്യമന്ത്രി ഉദ്ധവ് താക്കറെയുടെയും നീക്കം വലിയ വിമര്‍ശനങ്ങള്‍ ഉയര്‍ത്തുകയാണ്.
അയോധ്യയിലെ ബാബറി മസ്ജിദ് പൊളിച്ചതിന് പ്രതികാരമായി 1993ല്‍ മുംബൈ നടുക്കിയ 12 ബോംബ് സ്ഫോടന പരമ്പരയ്ക്ക് പിന്നില്‍ ദാവൂദും അദ്ദേഹത്തിന്റെ അനുയായികളായ ടൈഗര്‍ മേമനും യാകൂബ് മേമനുമായിരുന്നു. അന്ന് ശിവസേന ദാവൂദിനും സംഘത്തിനുമെതിരെ വാളെത്തിരുന്നതാണ്. ഇപ്പോള്‍ ദാവൂദിന്റെ പേരില്‍ ഭൂമി തട്ടിയെടുത്ത എന്‍സിപി മന്ത്രി നവാബ് മാലിക്കിനെതിരെ ശിവസേന മിണ്ടാതിരിക്കുന്നത് വന്‍പ്രതിഷേധമാണ് മഹാരാഷ്ട്രയിലെ ഹി്ന്ദുക്കള്ക്കിടയില് ഉയര്‍ത്തുന്നത്.
പ്രതികരിക്കാൻ ഇവിടെ എഴുതുക: