ബെംഗളൂരു: ഉക്രൈനില്‍ ഷെല്ലാക്രമണത്തില്‍ കൊല്ലപ്പെട്ട ഇന്ത്യന്‍ വിദ്യാര്‍ത്ഥിയുടെ മൃതദേഹം മാര്‍ച്ച് 20ന് ഞായറാഴ്ച ബെംഗളൂരുവില്‍ നാട്ടിലെത്തിക്കുമെന്ന് കര്‍ണ്ണാടക മുഖ്യമന്ത്രി ബസവരാജ് ബൊമ്മൈ. അന്ത്യകര്‍മ്മങ്ങള്‍ക്കായി മകന് നവീന്‍ ശേഖരപ്പയുടെ മൃതദഹേം നാട്ടില്‍ എത്തിക്കണമെന്ന് അച്ഛന് ശേഖരപ്പ ജ്ഞാന ഗൗഡ പ്രധാനമന്ത്രി നരേന്ദ്രമോദിയോടും മുഖ്യമന്ത്രി ബസവരാജ് ബൊമ്മൈയോടും ആവശ്യപ്പെട്ടിരുന്നു.
മാര്‍ച്ച് 1ന് ഭക്ഷണപ്പൊതി വാങ്ങാന്‍ ഉക്രൈനിലെ ഹാര്‍കീവില്‍ ക്യൂ നില്‍ക്കുകയായിരുന്ന നവീന്‍ ശേഖരപ്പ ഷെല്ലാക്രമണത്തിലാണ് കൊല്ലപ്പെടുന്നത്. നിരവധി ആഴ്ചകളായി കേന്ദ്രസര്‍ക്കാരും ഉക്രൈന് അധികൃതരും തമ്മില്‍ നടത്തിയ ചര്‍ച്ചയുടെ ഫലമായാണ് വഴി തുറന്നത്. ഇപ്പോള്‍ ഹാര്‍കീവിലെ മെഡിക്കല്‍ സര്‍വ്വകലാശാലയിലാണ് മൃതദേഹം സൂക്ഷിച്ചിരിക്കുന്നത്.
ഞായറാഴ്ച വൈകീട്ട് മൂന്ന് മണിയോടെയാണ് നവീന്‍ ശേഖരപ്പയുടെ മൃതദേഹം ബെംഗളൂരു വിമാനത്താവളത്തില്‍ എത്തും. കര്‍ണാടകയിലെ ഹവേരി ജില്ലയിലെ ചാലഗേരിയിലാണ് അന്ത്യ കര്‍മ്മങ്ങള്‍ നടക്കുക. 21കാരനായ നവീന്‍ ശേഖരപ്പ് ഹാര്‍കീവ് മെഡിക്കല്‍ സര്‍വ്വകലാശാലയില്‍ നാലാം വര്‍ഷ വിദ്യാര്‍ത്ഥിയായിരുന്നു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: