Sunday, August 30, 2026
ജന്മഭൂമി
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
ജന്മഭൂമി
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home News Kerala

എബിസിഡി പൊളിഞ്ഞു; ജീവനക്കാരുടെ മാര്‍ക്കിടലും പരാജയമാകും

ഭരണപരിഷ്‌ക്കാര കമ്മറ്റിയുടെ നിര്‍ദ്ദേശത്തിന്റെ അടിസ്ഥാനത്തിലാണ് ഗ്രേഡ് മാറ്റി സര്‍ക്കാര്‍ ജീവനക്കാരുടെ പ്രവര്‍ത്തനം വിലയിരുത്താന്‍ 20 ചോദ്യങ്ങള്‍ക്കുള്ള മാര്‍ക്കിന്റെ അടിസ്ഥാനത്തില്‍ കാര്യക്ഷമത പരിശോധിക്കണമെന്ന് സര്‍ക്കാര്‍ കഴിഞ്ഞ ദിവസം ഉത്തരവ് ഇറക്കിയത്

ജന്മഭൂമി ഓണ്‍ലൈന്‍byജന്മഭൂമി ഓണ്‍ലൈന്‍
Mar 18, 2022, 05:01 pm IST
inKerala

തിരുവനന്തപുരം: സര്‍ക്കാര്‍ ജീവനക്കാരുടെ കാര്യക്ഷമത പരിശോധിക്കാന്‍ നടപ്പിലാക്കിയ ഗ്രേഡ് സമ്പ്രദായം എബിസിഡി പൊളിഞ്ഞപ്പോള്‍ കൊണ്ടു വന്ന മാര്‍ക്കിടലും വന്‍ അബദ്ധമാകുമെന്ന് ജീവനക്കാര്‍.  

ഭരണപരിഷ്‌ക്കാര കമ്മറ്റിയുടെ നിര്‍ദ്ദേശത്തിന്റെ അടിസ്ഥാനത്തിലാണ് ഗ്രേഡ് മാറ്റി സര്‍ക്കാര്‍ ജീവനക്കാരുടെ പ്രവര്‍ത്തനം വിലയിരുത്താന്‍ 20 ചോദ്യങ്ങള്‍ക്കുള്ള മാര്‍ക്കിന്റെ അടിസ്ഥാനത്തില്‍ കാര്യക്ഷമത പരിശോധിക്കണമെന്ന് സര്‍ക്കാര്‍  കഴിഞ്ഞ ദിവസം ഉത്തരവ് ഇറക്കിയത്.  20 ചോദ്യങ്ങളിലൂടെ പരമാവധി 10 മാര്‍ക്കാണ് ജീവനക്കാരുടെ കാര്യക്ഷമതയ്‌ക്ക്  അനുസരിച്ച് നല്‍കേണ്ടത്. മാര്‍ക്ക് സമ്പ്രദായം നിലവില്‍ വരുന്നതോടെ സ്ഥലംമാറ്റത്തില്‍ മാത്രം ഇടപെടല്‍ ഉണ്ടായിരുന്ന രാഷ്‌ട്രീയ ഇടപെടല്‍ ഇനി സ്ഥാനക്കയറ്റത്തിലും ഉണ്ടാകും. ജീവനക്കാര്‍ മുതിര്‍ന്ന ഉദ്യോഗസ്ഥരുടെ ചൂഷണത്തിന് ഇരയാവുകയും ചെയ്യും.  

ഓഫീസിലെ മുതിര്‍ന്ന ഉദ്യോഗസ്ഥനാണ് മാര്‍ക്ക് നല്‍കേണ്ടത്. സിവില്‍ സര്‍വീസ് ജീവനക്കാര്‍ക്ക് ചീഫ് സെക്രട്ടറിക്കും മന്ത്രിമാര്‍ക്കും വരെ മാര്‍ക്ക് നല്‍കാം. മൂന്ന് വര്‍ഷത്തെ പ്രകടനമാണ് വിലയിരുത്തേണ്ടത്. ജനുവരി  ഒന്നു മുതല്‍ ഡിസംബര്‍ 31 വരെയുള്ള പ്രകടനം വിലയിരുത്തി ഓണ്‍ലൈനായിട്ട് മാര്‍ക്ക് നല്‍കണം. ഇങ്ങനെ മൂന്ന് വര്‍ഷത്തെ കണക്കെടുത്താണ് കാര്യക്ഷമത പരിശോധിക്കുന്നത്. മൂന്ന് വര്‍ഷത്തെ കണക്കെടുപ്പില്‍ മാര്‍ക്ക് നല്‍കേണ്ട ഉദ്യോഗസ്ഥന്‍ ഇടയ്‌ക്ക് സ്ഥലംമാറിയാല്‍ മാര്‍ക്കിന്റെ ഗതിയും മാറും. ജീവനക്കാര്‍ ഓഫീസ് മാറിയാലും മാര്‍ക്ക് കുറയാനിടവരും.

 പ്രധാന നിര്‍ദേശങ്ങളില്‍ ഒന്നായ ജീവനക്കാരുടെ തീരുമാനങ്ങള്‍ എടുക്കേണ്ട കഴിവ് സംബന്ധിച്ചുള്ള മാര്‍ക്ക് നല്‍കല്‍ വന്‍ പരാജയത്തിലേക്ക് നീങ്ങും. ഫയലുകളില്‍ തീര്‍പ്പ് കല്‍പ്പിക്കുമ്പോള്‍ നിയമപരമായ കാര്യങ്ങളെ സംബന്ധിച്ചുള്ള ആശങ്ക ജീവനക്കാരെ ബുദ്ധിമുട്ടിലാക്കും. മാര്‍ക്ക് നിര്‍ണയം ആയതിനാല്‍ തങ്ങള്‍ ഉപദേശം നല്‍കുന്നത് തെറ്റായാല്‍ തങ്ങളുടെ മാര്‍ക്ക് കുറയാതിരിക്കാന്‍ മുതിര്‍ന്ന ഉദ്യോഗസ്ഥന്‍ അഭിപ്രായം പറയാനും തയ്യാറാകില്ല. ഇതോടെ കീഴ്ജീവനക്കാര്‍ വട്ടം കറങ്ങും. ഫയലുകളില്‍ തീര്‍പ്പ് കല്‍പ്പിക്കുമ്പോള്‍ പരാതികളും ഉണ്ടാകും. ഇതും മാര്‍ക്കിനെ ബാധിക്കും. ഇതോടെ നിരവധി നിയമവശങ്ങള്‍ ജീവനക്കാര്‍ ചൂണ്ടിക്കാട്ടി ഫയലുകള്‍ മെല്ലെപ്പോക്കിലേക്ക് നീങ്ങും.  

ജീവനക്കാരുടെ വിശ്വാസ്യത സംബന്ധിച്ച് ഓഫീസ് മേധാവി എങ്ങനെ കണ്ടു പിടിക്കുമെന്നും ജീവനക്കാര്‍ ചോദിക്കുന്നു. ഓഫീസുകളില്‍ രാഷ്‌ട്രീയ അതിപ്രസരമുള്ളതിനാല്‍ മുഖം നോക്കാതെ നടപടി എടുക്കുക സര്‍ക്കാര്‍ ജീവനക്കാരെ സംബന്ധിച്ച് അപ്രായോഗികമാണ്. പല ഫയലുകളിലും ഭരണപക്ഷ രാഷ്‌ട്രീയ സ്വാധീനത്താല്‍ തീരുമാനങ്ങള്‍ക്ക് അനുസരിച്ച് തീരുമാനം എടുക്കേണ്ടി വരും.  

ഇതോടെ ജീവനക്കാര്‍ക്കെതിരെ വ്യാജ ആരോപണങ്ങള്‍ ഉയരും. ഇത് മാര്‍ക്ക് കുറയാനും സ്ഥാനക്കയറ്റം തടയാനും ഇടവരുത്തും.  ഭരണപക്ഷ യൂണിയനുകളുടെ ചൊല്‍പ്പടിക്ക് ജീവനക്കാരെ നിര്‍ത്താന്‍ മാര്‍ക്കിടല്‍ സഹായകരമാകുമെന്നും ആരോപണം ഉയര്‍ന്നു കഴിഞ്ഞു.

Tags: keralaകേരള സര്‍ക്കാര്‍
Share
Tweet
SendShareShareSend

ബന്ധപ്പെട്ട വാര്‍ത്തകള്‍

Kerala

മഴ കനക്കും ; സംസ്ഥാനത്ത് നാല് ജില്ലകളില്‍ ഓറഞ്ച് അലര്‍ട്ട് 

Kerala

‘ കൈ പിടിച്ച് വച്ച് ക്രൂരമായി മർദ്ദിച്ചു , ജനനേന്ദ്രിയം തകർത്തു ‘ ; 23 കാരനോട് കേരള പോലീസിന്റെ കൊടും ക്രൂരത

Samskriti

തൂശനിലയിലെ തിരുവോണസദ്യ

Travel

കോട്ടയം വഴിയുള്ള ബെംഗളൂരു- തിരുവനന്തപുരം ഓണം സ്‌പെഷ്യല്‍ ട്രെയിനുകള്‍ക്ക് റിസര്‍വേഷന്‍ ആരംഭിച്ചു

Kerala

ക്ഷേമ പെന്‍ഷന്‍ ഇന്ന് മുതല്‍; വീട്ടിലെത്തുമെന്ന് മന്ത്രി

കോടതിപ്പരസ്യങ്ങള്‍

കോടതിപ്പരസ്യം 1

കോടതിപ്പരസ്യം 2

കോടതിപ്പരസ്യം 3

പുതിയ വാര്‍ത്തകള്‍

മതങ്ങള്‍ വ്യത്യസ്തമായിരിക്കാം, പക്ഷെ മനുഷ്യത്വം ഒന്നാണ്: ആര്‍എസ്എസിനെക്കുറിച്ചുള്ള കുപ്രചാരണങ്ങള്‍ നീക്കുന്ന പ്രസംഗവുമായി മോഹന്‍ ഭാഗവത്

അമിത പഞ്ചസാര, ഉപ്പ്, കൊഴുപ്പ് ഉള്ള ഭക്ഷണങ്ങള്‍ക്ക് ചുവന്ന മുന്നറിയിപ്പ് ലേബല്‍ നിര്‍ബന്ധം; കേന്ദ്ര ഭക്ഷ്യ സുരക്ഷാ അതോറിറ്റി

ഡീപ് സ്റ്റേറ്റിന്റെ വടിയും കൊണ്ട് മോദി സര്‍ക്കാരിന്റെ അടിക്കാന്‍ സോണിയാഗാന്ധി വരുന്നു

ഹരിദ്വാർ ജില്ലയിൽ രണ്ട് അനധികൃത മദ്രസകൾ പൂട്ടി : ഉത്തരാഖണ്ഡിലുടനീളം നടപടിയെടുക്കും, നയം വ്യക്തമാക്കി സർക്കാർ 

ക​ണ്ണൂ​ര്‍ സെ​ന്‍​ട്ര​ല്‍ ജ​യി​ലി​ല്‍ കാ​പ്പ ത​ട​വു​കാ​ര്‍ ഏ​റ്റു​മു​ട്ടി; ഒ​രാ​ള്‍​ക്ക് കു​ത്തേ​റ്റു

ഹൈക്കോടതി ഉത്തരവ് ലംഘിച്ചതിന് മമത ബാനർജിക്കെതിരെ കൊൽക്കത്ത പോലീസ് കേസെടുത്തു

ക്രീഡാഭാരതിയുടെ ആഭിമുഖ്യത്തില്‍ നടന്ന ദേശീയ കായിക ദിനാചാരണം, മേജര്‍ ധ്യാന്‍ചന്ദ് ജയന്തി ആഘോഷത്തില്‍ പങ്കെടുത്ത കായികതാരത്തിന് സിനിമ സീരിയല്‍ താരം വിവേക് ഗോപന്‍ സര്‍ട്ടിഫിക്കറ്റ് നല്‍കുന്നു

ദേശീയ കായിക ദിനാചരണവും മേജര്‍ ധ്യാന്‍ചന്ദ് ജയന്തിയും

ശംഖുമുഖത്ത് അരങ്ങേറിയ ഡിഫറന്റ് ആര്‍ട് സെന്ററിലെ കുട്ടികള്‍ അവതരിപ്പിച്ച കലാസന്ധ്യയില്‍ നിന്ന്‌

ടൂറിസം വാരാഘോഷത്തിന് നിറംപകര്‍ന്ന് ഡിഫറന്റ് ആര്‍ട് സെന്റര്‍

കോട്ടയ്ക്കല്‍ ക്വാറിയിലെ പാറക്കെട്ടുകള്‍ ലോറിക്കു മുകളില്‍ അടര്‍ന്നുവീണ് ക്യാബിന്‍ തകര്‍ന്ന നിലയില്‍

ക്വാറിയിലെ പാറക്കെട്ടുകള്‍ ലോറിക്കു മുകളില്‍ വീണ് ഡ്രൈവര്‍ക്ക് ഗുരുതര പരിക്ക്; അനധികൃത ക്വാറിക്കെതിരെ നാട്ടുകാരുടെ പ്രതിഷേധം

ചെമ്പുകമ്പി മോഷ്ടിച്ച കേസിൽ രണ്ട് ഇതര സംസ്ഥാനത്തൊഴിലാളികൾ അറസ്‌റ്റിൽ

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.